Get Updates
Get notified of breaking news, exclusive insights, and must-see stories!

അസനി ചുഴലിക്കാറ്റ് വരുന്നു; കൊൽക്കത്തയിലും ദക്ഷിണ ബംഗാളിലും മഴ മുന്നറിയിപ്പ്

കൊൽക്കത്ത; തെക്കൻ ആൻഡമാൻ കടലിൽ വെള്ളിയാഴ്ച രൂപപ്പെട്ട ന്യൂനമർദം അസാനി എന്ന ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിപ്പ്. മെയ് 10 ന് ഇത് വടക്കൻ ആന്ധ്ര- ഒഡീഷ തീരത്തേക്ക് നീങ്ങും. ഇത് പിന്നീട് ദിശമാറി ബംഗാൾ- ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങുകയും ചെയ്യും. അസാനിയുടെ സ്വാധീനത്താൽ കൊൽക്കത്തയിലും തെക്കൻ ബംഗാളിലും മെയ് 10 നും 13 നും ഇടയിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

മെയ് ഏഴിന് വൈകുന്നേരം രൂപപ്പെടുന്ന ന്യൂനമർദം മെയ് 8 വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് 10 ഓടെ ഇത് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും പശ്ചിമ- മധ്യ ബംഗാൾ ഉൾക്കടലിൽ വടക്കൻ ആന്ധ്ര-ഒഡീഷ തീരത്ത് എത്തുകയും ചെയ്യുമെന്ന് ഐഎംഡി ബുള്ളറ്റിൻ പറഞ്ഞു. മെയ് 10 ന് വടക്കൻ ആന്ധ്ര- ഒഡീഷ തീരത്ത് നിന്ന് 200 കിലോമീറ്റർ അകലെയായിരിക്കും അസനി. പിന്നീട് ഒരു 'റിക്കർവ്' ഉണ്ടാക്കി ബംഗാൾ-ബംഗ്ലാദേശ് തീരത്തേക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പതിയെ അസാനിക്ക് നീരാവി നഷ്ടപ്പെടുകയും ദുർബലമാവുകയും ന്യൂനമർദമായി മാറുകയോ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയോ ചെയ്‌തേക്കാമെന്ന് റീജിയണൽ മെറ്റീരിയോളജിക്കൽ സെന്റർ (ആർഎംസി) ഡയറക്ടർ ജി കെ ദാസ് പറഞ്ഞു.

cycloneasani

തീരപ്രദേശങ്ങളും കൊൽക്കത്തയും ഉൾപ്പെടെ എല്ലാ തെക്കൻ ബംഗാൾ ജില്ലകളിലും മെയ് 10 നും 13 നും ഇടയിൽ ഇടിമിന്നലും മഴയും ലഭിച്ചേക്കാം. ജാർഖണ്ഡിന് മുകളിൽ ഇടിമിന്നലുകൾ രൂപപ്പെടാൻ സാധ്യത ഉണ്ടെന്നും അസനി നേരെ പോയാൽ മഴ കൂടുതൽ ശക്തമായേക്കാം എന്നും ദാസ് കൂട്ടിച്ചേർത്തു. അതേസമയം, വെള്ളിയാഴ്ച കൊൽക്കത്തയിൽ ചൂടും ഈർപ്പവും അനുഭവപ്പെട്ടു. പരമാവധി താപനില 36.4 ഡിഗ്രിയിൽ എത്തി. ശനിയാഴ്ചയും 36 ഡിഗ്രിയിൽ തുടരാനാണ് സാധ്യത. മെയ് 10 വരെ മഴയോ ഇടിമിന്നലോ ഉണ്ടാകാനുള്ള സാധ്യത കുറവാണ് എന്നാണ് പ്രതീക്ഷിക്കുന്നത്.

2019 മുതൽ ദക്ഷിണ ബംഗാളിലും കൊൽക്കത്തയിലും ബുൾബുൾ, അംഫാൻ എന്നീ രണ്ട് ചുഴലിക്കാറ്റുകൾ അനുഭവപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം യാസ് ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് വീശിയടിച്ചെങ്കിലും കൊൽക്കത്തയിലും വലിയ കാര്യമായി ബാധിച്ചിരുന്നില്ല. മഴ മാത്രമായിരുന്നു അന്ന് ഇവിടെ അനുഭവപ്പെട്ടത്. അതേ സമയം ശ്രീലങ്കയാണ് ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ അസനി ചുഴലിക്കാറ്റിന് ഈ പേരിട്ടത്. സിംഹള ഭാഷയില്‍ അസനി എന്നാല്‍ 'ക്രോധം' എന്നാണ് അര്‍ഥം. ബംഗാൾ ഉൾക്കടലും അറബിക്കടലും ഉൾപ്പെടെ വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ വികസിക്കുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾക്ക് പേര് നൽകാറുള്ളത് ഐഎംഡിയാണ്. അതിനായി ചില മാനദണ്ഡങ്ങളും ഐഎംഡി പിന്തുടരുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+