Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീധനം കുറഞ്ഞ് പോയി, 21കാരിയെ സുഹൃത്തിനെ കൊണ്ട് ബലാത്സംഗം ചെയ്യിച്ചു

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് 21 വയസ്സുള്ള യുവതിയെ ഹാഫിസ് ബാബ നഗര്‍ സ്വദേശിയായ സലീം വിവാഹം കഴിച്ചത്.

ഹൈദരാബാദ്: സ്ത്രീധനം കുറഞ്ഞ് പോയതിന് ഭര്‍ത്താവും വീട്ടുകാരും യുവതിയോട് ചെയ്തത് കേട്ടാല്‍ ഞെട്ടും. ഭര്‍ത്താവിന്റെ സുഹൃത്തുമായി കിടക്കപങ്കിടേണ്ടി വന്നെന്ന് 21കാരി പോലീസില്‍ പരാതി നല്‍കി. എല്ലാത്തിനും കൂട്ടുനിന്നതാകട്ടെ ഭര്‍ത്താവും അമ്മായി അമ്മയും.

21കാരിയുടെ അനുഭവം

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് 21 വയസ്സുള്ള യുവതിയെ ഹാഫിസ് ബാബ നഗര്‍ സ്വദേശിയായ സലീം വിവാഹം കഴിച്ചത്. വിവാഹ കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഇയാള്‍ ആസ്‌ട്രേലിയയിലേക്ക് പോയി.

തിരികെ എത്തിയപ്പോള്‍

ഓസ്‌ട്രേലിയയില്‍ നിന്ന് തിരികെ എത്തിയ സലിം ഭാര്യയോട് സുഹൃത്ത് ചാന്ദ് പാഷയോടൊപ്പം കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു. സലീമിന്റെ അമ്മ നൂര്‍ ബീഗവും ഇതിനെ പിന്തുണച്ചു.

യുവതി തയ്യാറായില്ല

എന്നാല്‍ ചാന്ദ് പാഷയോടൊപ്പം കിടക്ക പങ്കിടാന്‍ യുവതി തയ്യാറായില്ല. ഇതറിഞ്ഞ നൂര്‍ബിഗം യുവതിയ്ക്ക് നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി.

മയക്കുമരുന്ന് നല്‍കി

ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി യുവതിയെ മയക്കിയ ശേഷം ചാന്ദ് പാഷ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പോലീസില്‍ പരാതിപ്പെടുന്നു.

സ്ത്രീധനത്തിന്റേ പേരിലും

സ്ത്രീധനം കുറഞ്ഞ് പോയെന്ന പേരില്‍ ഭര്‍ത്താവും അമ്മയും നിരന്തരം ഉപദ്രവിയ്ക്കാറുണ്ടെന്നും യുവതി പോലീസില്‍ മൊഴി നല്‍്കിയിട്ടുണ്ട്.

അറസ്റ്റില്‍

യുവതിയുടെ ഭര്‍ത്താവ് സലീമും അമ്മ നൂര്‍ ബീഗവും പോലീസ് കസ്റ്റഡിയിലാണ്. യുവതിയെ ബലാത്സംഗം ചെയ്ത ചാന്ദ് പാഷ ഒളിവിലാണ്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

കണ്ടില്ലെന്ന് നടിച്ചു...

ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിയ്ക്കുന്നതായി യുവതി സ്വന്തം വീട്ടുകാരോട് പറഞ്ഞിരുന്നു. എല്ലാം സഹിയ്ക്കാനായിരുന്നു അവർ പറഞ്ഞത്. ഭർത്താവിന്റെ വീട്ടുകാരോട് ഇതേ കുറിച്ച് ചോദിക്കാൻ പോലും ആരും വന്നില്ല.

ഒളിവിൽ

കേസിലെ പ്രധാന പ്രതിയായ ചാന്ദ് പാഷ ഒളിവിലാണ്. ഇയാളെ പിടികൂടിയാൽ മാത്രമേ പണം നൽകിയാണ് യുവതി പീഡിപ്പിച്ചത് എന്ന് വ്യക്തമാകൂ എന്ന് പോലീസ് പറയുന്നു.

മുത്തലാഖിന് പുറമേ

കഴിഞ്ഞ ആഴ്ചയാണ് ഹൈദരാബാദിൽ സഹോദരങ്ങൾ ഭാര്യമാരെ വാട്സ് ആപ്പിലൂടെ തലാഖ് ചൊല്ലിയത്. അതിന്റെ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് ഇടേയാണ് ഈ വിവാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+