കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ കരുത്തുകാട്ടി ബിജെപി; ടിആര്‍എസിന് ദയനീയ തോല്‍വി, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: തെലങ്കാനയിലെ ഹുസുറാബാദ് അസംബ്ലി സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ബിജെപി നേതാവും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മുന്‍ വിശ്വസ്തനുമായിരുന്നു എടാല രാജേന്ദര്‍ വിജയിച്ചു. കടുത്ത പോരാട്ടത്തില്‍ 24,068 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജേന്ദര്‍ വിജയിച്ചത്.

ബംഗാളില്‍ മമത തരംഗം; ഹിമാചലില്‍ കോണ്‍ഗ്രസ്, രണ്ടിടത്തും തകര്‍ന്നടിഞ്ഞ് ബിജെപിബംഗാളില്‍ മമത തരംഗം; ഹിമാചലില്‍ കോണ്‍ഗ്രസ്, രണ്ടിടത്തും തകര്‍ന്നടിഞ്ഞ് ബിജെപി

ആദ്യത്തെ പത്ത് റൗണ്ട് വോട്ടെണ്ണുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ കടുത്ത പോരാട്ടമായിരുന്നു. എന്നാല്‍ 18ാം റൗണ്ട് വോട്ട് എണ്ണിയതോടെ ബിജെപിക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുകയായിരുന്നു. കാരണം, തങ്ങളുടെ കോട്ടയായ കമലപൂര്‍, എടാല എന്നീ കേന്ദ്രങ്ങളിലാണ് വോട്ടുകളാണ് എണ്ണേണ്ടിയിരുന്നത്.

1

ഒടുവില്‍, ലീഡ് വര്‍ദ്ധിച്ചതോടെ, വോട്ടെണ്ണല്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ ഹൈദരാബാദിലെ ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങള്‍ ആരംഭിച്ചു. തെലങ്കാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് ഹുസുറാബാദില്‍ എത്തി രാജേന്ദറിന്റെ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചേക്കും. 2023ല്‍ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപി ഉപതിരഞ്ഞെടുപ്പില്‍ വിജയം കൊയ്തിരിക്കുന്നത്.

2

അവസാന റൗണ്ട് വോട്ടെണ്ണലോടെ രാജേന്ദര്‍ 1,06,780 വോട്ടുകള്‍ സ്വന്തമാക്കിയാണ് മണ്ഡലത്തില്‍ വിജയക്കൊടി പറത്തിയിരിക്കുന്നത്. ടിആര്‍എസ് സ്ഥാനാര്‍ത്ഥി ഗെല്ലു ശ്രീനിവാസ് യാദവ് 82,712 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസിന്റെ വെങ്കട്ട് ബല്‍മൂര്‍ വെറും 3012 വോട്ടുകള്‍ക്ക് മൂന്നാം സ്ഥാനത്താണ്. ആദ്യ റൗണ്ടില്‍ 166 വോട്ടിന് ലീഡ് നേടിയ രാജേന്ദര്‍ അവസാന റൗണ്ടില്‍ 24,048 വോട്ടിന്റെ ലീഡായി ഉയര്‍ത്തി.

3

ഇക്കഴിഞ്ഞ ജൂണിലാണ് രാജേന്ദര്‍ ടിആര്‍എസില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് അദ്ദേഹം ബിജെപിയില്‍ എത്തിയത്. ഭൂമി കയ്യേറ്റം തുടങ്ങിയ ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് മന്ത്രിസഭയില്‍ നിന്ന് രാജേന്ദറിനെ പുറത്താക്കിയത്. മുന്‍ മന്ത്രിയും നാല് തവണ എം.എല്‍.എയുമായ രാജേന്ദറിനെതിരെ ടി.ആര്‍.എസ് വിദ്യാര്‍ത്ഥി വിഭാഗം നേതാവ് ജി ശ്രീനിവാസ് യാദവിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെയാണ് ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കപ്പെട്ടത്.

4


അതേസമയം, മൂന്ന് ലോസ്ഭ, 29 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എന്‍ഡിഎ ശക്തമായ മുന്നേറ്റമാണ് നേടിയെടുത്തത്. അസമില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളില്‍ മൂന്നില്‍ ബിജെപി വിജയിച്ചു. മിസോറാമിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. അതേസമയം, ഹിമാചല്‍ പ്രദേശിലും ഹരിയാനയിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റുകളിലും കോണ്‍ഗ്രസാണ് ജയിച്ചത്.

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

 ഉപതിരഞ്ഞെടുപ്പ്; ശക്തി കേന്ദ്രത്തിൽ ബിജെപിയെ മലർത്തിയടിച്ച് കോൺഗ്രസ്; 2 സീറ്റിലും വിജയം ഉപതിരഞ്ഞെടുപ്പ്; ശക്തി കേന്ദ്രത്തിൽ ബിജെപിയെ മലർത്തിയടിച്ച് കോൺഗ്രസ്; 2 സീറ്റിലും വിജയം

English summary
Huzurabad Bypoll: BJP’s Eatala Rajender wins election with a margin of 24,068 votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X