• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അവള്‍ എപ്പഴോ മരിച്ചിരുന്നു... മൃതദേഹത്തെയും കാമഭ്രാന്തന്മാര്‍ വെറുതെവിട്ടില്ല; നടുക്കുന്ന വിവരങ്ങള്‍

  • By Desk

ഹൈദരാബാദ്: യുവ വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊന്ന് കത്തിച്ച സംഭവത്തില്‍ രാജ്യം മൊത്തം പ്രതിഷേധം ശക്തമാകുകയാണ്. ദില്ലിയിലും കൊല്‍ക്കത്തയിലുമുള്‍പ്പെടെ ഒട്ടേറെ പേര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയ പോലീസുകാരെ തെലങ്കാന സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. നാല് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റിമാന്റ് റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. ആരെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റിമാന്റ് റിപ്പോര്‍ട്ടിലുള്ളത്....

 ഷംസാബാദ് സ്വദേശിയായ വനിതാ ഡോക്ടര്‍

ഷംസാബാദ് സ്വദേശിയായ വനിതാ ഡോക്ടര്‍

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് നടുക്കുന്ന സംഭവം. ഷംസാബാദ് സ്വദേശിയാണ് കൊല്ലപ്പെട്ട വനിതാ മൃഗഡോക്ടര്‍. കൊല്ലൂരു ഗ്രാമത്തിലെ മൃഗാശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഡോക്ടര്‍ക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്

പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്

നാല് പേര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ശ്വാസം മുട്ടിയാണ് ഡോക്ടര്‍ മരിച്ചിരിക്കുന്നത്. ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. മരിച്ച ശേഷവും പീഡിപ്പിച്ചു. ശേഷമാണ് പെട്രോള്‍ ഒഴിച്ച് മൃതദേഹം കത്തിച്ചത്. സിസിസിടി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ടോള്‍ പ്ലാസക്കടുത്ത് നാലു യുവാക്കള്‍ നില്‍ക്കുന്നത് വ്യക്തമാണ്.

ഡോക്ടറെ നിരീക്ഷിച്ച പ്രതികള്‍

ഡോക്ടറെ നിരീക്ഷിച്ച പ്രതികള്‍

മുഹമ്മദ് അരീഫ്, ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്തകുണ്ട ചെന്നകേശവുലു എന്നിവരെയാണ് സൈബറാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടര്‍ പതിവായി യാത്ര ചെയ്യുന്ന വഴി പ്രതികള്‍ നേരത്തെ മനസിലാക്കിയിരുന്നു. ശേഷമാണ് ആക്രമണം ആസൂത്രണം ചെയ്തത്. സ്ഥിരം മദ്യപാനികളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. പീഡിപ്പിക്കുന്ന വേളയില്‍ ഡോക്ടര്‍ക്ക് നിര്‍ബന്ധിച്ച് അക്രമികള്‍ മദ്യം നല്‍കി.

അക്രമികളുടെ ക്രൂരത ഇങ്ങനെ

അക്രമികളുടെ ക്രൂരത ഇങ്ങനെ

അന്വേഷണ സംഘം റിമാന്റ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ടോള്‍ പ്ലാസയുടെ അടുത്തുനിന്ന് ബലം പ്രയോഗിച്ച ഒഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഒരു മണിക്കൂറോളം പ്രതികള്‍ ഊഴംവച്ച് യുവതിയെ പീഡിപ്പിച്ചിട്ടുണ്ട്.

 മൃതദേഹം ലോറി കാബിനിലെത്തിച്ചു

മൃതദേഹം ലോറി കാബിനിലെത്തിച്ചു

ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി. ശേഷം തലയ്ക്ക് ശക്തിയായി മര്‍ദ്ദിച്ചു. ബലാല്‍സംഗം ചെയ്തു. ബലാല്‍സംഗത്തിനിടെ മുഖവും മൂക്കും പൊത്തിപ്പിടിച്ചു. അപ്പോഴാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു. മരിച്ചെന്ന് ബോധ്യമായ പ്രതികള്‍ മൃതദേഹം ലോറി കാബിനിലെത്തിച്ചു. അവിടെ വച്ചും ഓരോരുത്തലും പീഡിപ്പിച്ചു.

മൃതദേഹവുമായി യാത്ര ചെയ്തു

മൃതദേഹവുമായി യാത്ര ചെയ്തു

മൃതദേഹം ഉപേക്ഷിച്ച് രക്ഷപ്പെടാനാണ് ആദ്യം ആലോചിച്ചത്. എന്നാല്‍ പിടിക്കപ്പെടുമെന്ന് തോന്നി. ഈ വേളയില്‍ ഒരു പ്രതി ഡോക്ടറുടെ വസ്ത്രം എടുത്തുകൊണ്ടുവന്നു. വെളിച്ചമില്ലാത്ത സ്ഥലം തേടി ദേശീയ പാതയിലൂടെ മൃതദേഹവുമായി സഞ്ചരിച്ചു.

 കത്തിക്കാന്‍ കാരണം

കത്തിക്കാന്‍ കാരണം

ചതന്‍പള്ളിയിലെ പാലത്തിന് അടിയിലാണ് മൃതദേഹം ഉപേക്ഷിച്ചത്. തിരിച്ചറിയാതിരിക്കാന്‍ കത്തിക്കുകയായിരുന്നു. നീചവും ക്രൂരവുമായ ആക്രമണമാണ് വനിതാ ഡോക്ടര്‍ നേരിട്ടിരിക്കുന്നതെന്ന് പോലീസും മജിസ്‌ട്രേറ്റും അഭിപ്രായപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മജിസ്‌ട്രേറ്റ് പോലീസ് സ്‌റ്റേഷനില്‍ എത്തിയാണ് പ്രതികളെ റിമാന്റ് ചെയ്തത്.

പ്രതികള്‍ക്ക് വേണ്ടി ഹാജരാകില്ല

പ്രതികള്‍ക്ക് വേണ്ടി ഹാജരാകില്ല

പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകില്ലെന്ന് മെഹ്ബൂബ് നഗര്‍ ജില്ലാ ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു. അഭിഭാഷകര്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. രംഗറെഡ്ഡി ജില്ലാ ബാര്‍ അസോസിയേഷനും സമാനമായ പ്രമേയം പാസാക്കി. ഏതെങ്കിലും അഭിഭാഷകര്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായാല്‍ തടയുമെന്ന് മെഹ്ബൂബ് നഗര്‍ ബാര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ആനന്ദ റെഡ്ഡി പറഞ്ഞു.

ഡോക്ടറെ വീഴ്ത്തിയത് ഇങ്ങനെ

ഡോക്ടറെ വീഴ്ത്തിയത് ഇങ്ങനെ

സ്‌കൂട്ടറിലാണ് ഡോക്ടര്‍ ആശുപത്രിയിലേക്ക് പോകാറ്. തിരിച്ചുവരുന്ന വേളയില്‍ ടോള്‍ പ്ലാസക്കടുത്ത ക്ലിനിക്കില്‍ കയറുന്നതും പ്രതികള്‍ കണ്ടുവച്ചിരുന്നു. ഈ വേളയില്‍ പ്രതികളിലൊരാളായ നവീന്‍ സ്‌കൂട്ടറിന്റെ ടയര്‍ കേടുവരുത്തി. തിരിച്ചെത്തിയ ഡോക്ടര്‍ ടയര്‍ പരിശോധിക്കുന്നതിനിടെ സഹായിക്കാമെന്ന വ്യാജേന പ്രതികള്‍ അടുത്തുകൂടുകയായിരുന്നു.

മറയായി ലോറി നിര്‍ത്തി

മറയായി ലോറി നിര്‍ത്തി

ക്ലിനിക്കില്‍ നിന്ന് ഡോക്ടര്‍ തിരിച്ചെത്തിയ വേളയില്‍ അരീഫ് ആണ് ആദ്യം സമീപിച്ചത്. പിന്നീട് ശിവ എത്തി സ്‌കൂട്ടര്‍ നന്നാക്കാം എന്ന വ്യാജേന കൊണ്ടുപോയി. അല്‍പ്പനേരം കഴിഞ്ഞ് തിരിച്ചെത്തി എല്ലാ കടകളും അടച്ചുവെന്ന് അറിയിച്ചു. ടോള്‍ പ്ലാസയില്‍ നിന്ന് ആളുകള്‍ കാണരുതെന്ന് പ്രതികള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഡോക്ടറുടെ സ്‌കൂട്ടര്‍ മറയ്ക്കുന്ന തരത്തിലാണ് ലോറി നിര്‍ത്തിയിട്ടിരുന്നത്.

സഹോദരിയെ വിളിച്ചു

സഹോദരിയെ വിളിച്ചു

കൊല്ലപ്പെടുന്ന രാത്രി 9.22ന് സഹോദരി ഡോക്ടറെ വിളിച്ചിരുന്നു. ടയര്‍ കേടുന്ന കാര്യവും ചിലര്‍ സഹായിക്കാനെത്തിയതും തനിക്ക് പേടിയാകുന്നുവെന്നും ഡോക്ടര്‍ സഹോദരിയോട് പറഞ്ഞിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോള്‍ ഡോക്ടറുടെ മൊബൈല്‍ ഓഫ് ആയിരുന്നു. വീട്ടുകാര്‍ പ്രദേശത്ത് എത്തിയെങ്കിലും ആരെയും കണ്ടില്ല. പിന്നീടാണ് പോലീസില്‍ പരാതിപ്പെട്ടത്.

 രാവിലെ ഏഴ് മണിയോടെ...

രാവിലെ ഏഴ് മണിയോടെ...

പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ടോള്‍ പ്ലാസയിലെ സിസിടിവിയില്‍ ഡോക്ടറെ കാണുന്നുണ്ട്. എന്നാല്‍ പിന്നീടുള്ള ക്യാമറകളില്‍ കാണുന്നില്ല. തുടര്‍ന്നാണ് പോലീസ് പ്രദേശത്ത് വിശദമായ പരിശോധന നടത്തിയതും രാവിലെ ഏഴ് മണിയോടെ ബെംഗളൂരു-ഹൈദരാബാദ് ഹൈവേയിലെ പാലത്തിനടിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തതും.

English summary
Hyderabad doctor murder: Police Remand Report Details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X