മുഫ്തിയകളാകാം! അത് സ്ത്രീ ശാക്തീകരണം, എന്നാല്‍ പിന്തുണ മുത്തലാക്കിന്

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ് : മുസ്ലീംവിഭാഗത്തിലെ നിയമങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പൂര്‍ണ അധികാരം പുരുഷന്മാര്‍ക്കാണ്. എന്നാല്‍ ഹൈദരാബാദിലെ മുഘല്‍പുരയിലെ ജാമിയാത്തുല്‍ മോമിനാഥ് മദ്രസയിലെത്തിയാല്‍ എല്ലാ മുസ്ലീം സ്ത്രീകള്‍ക്കും മുസ്ലിം നിയമങ്ങള്‍ കൈകാര്യം ചെയ്യുന്ന മുഫ്തിയകളാകാം.

മുഫ്തിയകളാകാന്‍ പരിശീലനം നല്‍കുന്ന നഗരത്തിലെ ഒരേ ഒരു സ്ഥാപനമാണ് ജാമിയാത്തുല്‍ മോമിനാഥ് മദ്രസ. ഫത്വ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇതിനു വേണ്ട നിര്‍ദേശങ്ങള്‍ പകര്‍ന്നു കൊടുക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി മുഫിതിയകളാകാമെങ്കിലും ഇവരുടെ പിന്തുണ മുത്തലാഖിന് തന്നെയാണ്.

ഖുറാനില്‍ നിന്നുള്ള നിര്‍ദേശം

ഖുറാനില്‍ നിന്നുള്ള നിര്‍ദേശം

ഇവിടെ അധ്യാപകരും വിദ്യാര്‍ഥികളും സത്രീകളാണ്. ഖുറാനില്‍ നിന്നുളള നിര്‍ദേശങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്.

എല്ലാം പുരുഷന്മാര്‍ക്ക്

എല്ലാം പുരുഷന്മാര്‍ക്ക്

നിരവധി മദ്രസകളാണ് രാജ്യത്തുള്ളത്. ഇവയെല്ലാം പുരുഷന്മാര്‍ക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍ ഹൈദരാബാദിലെ ജാമിയാത്തുല്‍ മോമിനാഥ് മദ്രസയില്‍ സ്ത്രീകളാണ് വിദ്യാര്‍ഥികള്‍.

ആര്‍ത്തവം മുതല്‍ നമസ്‌കാരം വരെ

ആര്‍ത്തവം മുതല്‍ നമസ്‌കാരം വരെ

ഇസ്ലാംമതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ കുറിച്ചാണ് ഇവിടെ പഠിപ്പിക്കുന്നത്. ആര്‍ത്തവം, വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, വസ്തു തര്‍ക്കം, നമസ്‌കാരങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്.

സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ തുറന്നു പറയാം

സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ തുറന്നു പറയാം

മുഫ്തികളോട് തുറന്നു പറയാന്‍ പറ്റാത്ത പല കാര്യങ്ങളും സ്ത്രീകള്‍ക്ക് ഉണ്ടാകുമെന്നും എന്നാല്‍ മുഫ്തിയകളോട് ഇക്കാര്യങ്ങള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ തുറന്നു പറയാന്‍ കഴിയുമെന്നും ജമീയത്തുള്‍ മോമിനാഥ് സ്ഥാപകന്‍ ഹഫീസ് മസ്താന്‍ അലി പറയുന്നു. ഇതുകാരണമാണ് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് ആരംഭിച്ചതെന്നും അദ്ദേഹം.

നിലവില്‍ 2500 വിദ്യാര്‍ഥിനികള്‍

നിലവില്‍ 2500 വിദ്യാര്‍ഥിനികള്‍

1991ല്‍ ജമീയത്തുള്‍ മോമിനാഥ് ആരംഭിച്ചപ്പോള്‍ അഞ്ച് വിദ്യാര്‍ഥിനികളാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ 2500 വിദ്യാര്‍ഥിനികളുണ്ടെന്നും ഹഫീസ് മസ്താന്‍ അലി പറയുന്നു. ഇതില്‍ 400 പേര്‍ ഹോസ്റ്റലില്‍ നില്‍ക്കുന്നവരാണെന്നും അദ്ദേഹം. ഇതുവരെ 318 മുഫ്തിയകളെയാണ് ഇവിടെ നിന്ന് വാര്‍ത്തെടുത്തതെന്നും അദ്ദേഹം.

 ഫത്വ കോഴ്‌സ് യോഗ്യത

ഫത്വ കോഴ്‌സ് യോഗ്യത

സ്ത്രീകളായ മുഫ്തിയകളെ വാര്‍ത്തെടുക്കുന്നത് സ്ത്രീശാക്തീകരണത്തിന്റെ ഭാഗമാണെന്നാണ് ഫത്വ ഡിപ്പാര്‍ട്ട് മെന്റ് മേധാവി നസീമ അസീസ് പറയുന്നത്. പോസ്റ്റ് ഗ്രാജ്വേഷന്‍ കഴിഞ്ഞവര്‍ ഫത്വ കോഴ്‌സിന് യോഗ്യരാണ്.

മതത്തില്‍ വേണ്ട നിര്‍ദേശം

മതത്തില്‍ വേണ്ട നിര്‍ദേശം

കോഴ്‌സ് അഞ്ച് സെഗ്മെന്റുകളായി തിരിച്ചിട്ടുണ്ട്. പ്രാര്‍ഥന, സ്ത്രീകളുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍, സ്ത്രീകള്‍ക്ക് അരുതാത്തതായ കാര്യങ്ങള്‍, വസ്തു തര്‍ക്കം, നിലവിലെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.മതപരമായ കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് നിര്‍ദേശം നല്‍കാനും മുഫ്തിയകള്‍ക്ക് കഴിയുന്നു.

 ശരീയത്ത് നിയമങ്ങളില്‍ ഇടപെടാനാകില്ല

ശരീയത്ത് നിയമങ്ങളില്‍ ഇടപെടാനാകില്ല

വലിയ സ്ത്രീ ശാക്തീകരണത്തെ കുറിച്ചൊക്കെ ഇവിടെ പഠിപ്പിക്കുന്നുണ്ടെങ്കിലും ഇവിടത്തെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പിന്തുണ മുത്തലാക്കിന് തന്നെയാണ്. ശരീയത്ത് നിയമങ്ങളില്‍ കൈകടത്താനാകില്ലെന്നാണ് ഇവര്‍ പറയുന്നത്. സ്ത്രീകള്‍ക്കു മുകളില്‍ തൂങ്ങി നില്‍ക്കുന്ന വാളാണ് തലാക്ക് എന്ന് പറയുന്വതിനോട് ഇവര്‍ യോജിക്കുന്നുമില്ല.

English summary
Madrassa Jamiatul Mominath in Moghalpura is imparting education to women on a course on fatwa.
Please Wait while comments are loading...