കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് വാഹനത്തിലും ക്യാമറ; പോലീസിനെയും കുടുക്കും

  • By Gokul
Google Oneindia Malayalam News

ഹൈദരാബാദ്: നഗരസുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനായി ഹൈദരാബാദ് പോലീസ് പട്രോളിങ് വാഹനങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. നഗരത്തിലെ അക്രമ സംഭവങ്ങളും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും പകര്‍ത്തുന്നതിനൊപ്പം പോലീസ് വാഹനത്തിനകത്തെ കാര്യങ്ങളും ക്യാമറ നിരീക്ഷിക്കും.

അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളില്‍ പോലീസ് വാഹനങ്ങളില്‍ ക്യമാറ സാധാരണമാണ്. എന്നാല്‍ അവയില്‍ നിന്നും വിഭിന്നമായി എല്ലാഭാഗത്തുനിന്നുമുള്ള കാഴ്ചകളും പകര്‍ത്തുന്ന രീതിയിലായിരിക്കും ക്യാമറയുടെ സംവിധാനം. പോലീസ് ജീപ്പിനകത്ത് ക്യാമറ നിരീക്ഷിക്കാനായി പ്രത്യേക സംവിധാനവും ഒരുക്കുന്നുണ്ട്.

police-patrol

രണ്ടു പോലീസ് വാഹനങ്ങളില്‍ ക്യാമറ ഘടിപ്പിച്ച് പുതിയ പദ്ധതി പരീക്ഷിക്കുകയും ചെയ്തു. നഗരത്തിലെ ഏകദേശം 300 പെട്രോളിങ് വാഹനങ്ങളില്‍ ക്യാമറ ഘടിപ്പിക്കുമെന്ന് പോലീസ് കമ്മീഷണര്‍ മഹേന്ദര്‍ റെഡ്ഡി പറഞ്ഞു. പോലീസ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴും ഓടിക്കൊണ്ടിരിക്കുമ്പോഴും ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് പോലീസ് വാഹനത്തിനുള്ളിലിരിക്കുന്നവര്‍ക്ക് അപ്പപ്പോള്‍ വിവരം ലഭിക്കുകയും ചെയ്യും.

വാഹനത്തില്‍ മുകളില്‍ സഥാപിക്കുന്ന ക്യാമറ കൂടാതെ വാഹനത്തിനകത്തും ക്യാമറ ഘടിപ്പിക്കും. പോലീസുകാരെ നിരീക്ഷിക്കുന്നതിനാണ് ക്യാമറ. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ് വാഹനം ഉപയോഗിക്കുന്നത് ഇതോടെ ഇല്ലാതാകുമെന്നാണ് കരുതുന്നത്. രണ്ടു മാസത്തിനുളളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

English summary
Hyderabad Patrol cars to be mounted with Cameras
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X