കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള എംപിമാരെ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ തടഞ്ഞു

Google Oneindia Malayalam News

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഡ്യവുമായെത്തിയ കേരള എംപിമാരെ പോലീസ് തടഞ്ഞു. എംപിമാരായ എംബി രാജേഷ്, പികെ ബിജു, എ സമ്പത്ത് എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.

കഴിഞ്ഞ ദിവസം പുറത്തുനിന്നു വരുന്നവരെ ക്യാമ്പസിലേക്ക് പ്രവേശിപ്പിക്കരുതെന്ന് രജിസ്ട്രാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് നടപടി. രോഹിത് വെമുലയുടെ മരണ കാരണക്കാരിലോരാളായ വൈസ് ചാന്‍സിലര്‍ അപ്പാ റാവുവിനെ വീണ്ടും തിരിച്ചെടുത്തതിനെതിരെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം മുതല്‍ സമരം ശക്തിപ്പെടുത്തിയിരുന്നു.

Kerala MP

പോലീസ് അത്ക്രൂരമായി സമരക്കാരെ നേരിടുകയും വിദ്യാര്‍ത്ഥികലെയും അധ്യാപകരെയും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയുമായിരുന്നു. അതേസമയം രോഹിത് വെമുലയുടെ സ്മാരകം പൊളിച്ചുകളയാനും നീക്കം നടക്കുന്നുണ്ട്.

സര്‍വ്വകലാശാല തീരുമാനത്തിനെതിരെ ശക്തമായി പ്രതിരോധിക്കാനാണ് രോഹിത് അംഗമായിരുന്ന അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേന്റെ തീരുമാനം. സിമന്റ് കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന സ്തൂപത്തില്‍ രോഹിതിന്റെ അര്‍ധകായ പ്രതിമയും സ്ഥാപിച്ചിരുന്നു. ഇത് പോളിച്ചു കളായാനുള്ള തീരുമാനം വീണ്ടും സംഘര്‍ഷത്തിലേക്കു നയിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

English summary
Hyderabad police denied visit of Kerala MP's in Hyderabad University
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X