• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രതികളെ ജനമധ്യത്തില്‍ വെച്ച് അടിച്ചു കൊല്ലണമെന്ന് ജയാ ബച്ചന്‍; ഹൈദരാബാദ് കൊലപാതകം പാര്‍ലമെന്‍റില്‍

  • By Desk

ദില്ലി: ഹൈദരാബാദില്‍ വനിതാ വെറ്റിനിറി ഡോക്ടര്‍ ബലാത്സം ചെയ്ത് കൊല്ലപ്പെട്ട സംഭവം ചര്‍ച്ച ചെയ്ത് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും. രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയ സ്പീക്കര്‍ ഓം കുമാര്‍ ബിര്‍ല വിഷയം ചോദ്യോത്തര വേളയില്‍ ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു.

ഇത്തരം കേസുകളിലെ കുറ്റവാളികളോട് ഒരു ദയയും പാടില്ലെന്നായിരുന്നു രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടത്. ബലാത്സംഗ കേസിലെ കുറ്റവാളികളെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെച്ച് അടിച്ചു കൊല്ലണമെന്നായിരുന്നു എസ്പിയുടെ രാജ്യസഭാംഗമായ ജയബച്ചന്‍ അഭിപ്രായപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

എത്ര തവണ

എത്ര തവണ

ഇത്തരം വിഷയങ്ങളില്‍ ശരിയായതും കൃത്യവുമായ ഉത്തരം സര്‍ക്കാര്‍ നല്‍കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്ന സമയമാണിതെന്ന് താന്‍ കരുതുന്നുവെന്നും ജയബച്ചന്‍ പറഞ്ഞു. സമാനമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിഷയം ഉന്നയിക്കാന്‍ ഞാന്‍ എത്ര തവണ സഭയില്‍ നില്‍ക്കുയും സംസാരിക്കുകയും ചെയ്തുവെന്ന് എനിക്ക് അറിയില്ലെന്നും അവര്‍ പറഞ്ഞു.

സര്‍ക്കാര്‍ എന്താണ് ചെയ്തത്?

സര്‍ക്കാര്‍ എന്താണ് ചെയ്തത്?

നിര്‍ഭയയയോ കത്വുവയോ തെലങ്കാനയില്‍ സംഭവിച്ചതോ ഏതുമാകട്ടെ, സര്‍ക്കാര്‍ കൃത്യമായ ഉത്തരം നല്‍കണമെന്ന് ജനങ്ങല്‍ ആഗ്രഹിക്കുന്നുവെന്നും ജയബച്ചന്‍ പറഞ്ഞു. സര്‍ക്കാര്‍ എന്താണ് ചെയ്തത്? അവര്‍ എങ്ങനെയാണ് ഇത് കൈകാര്യം ചെയ്തതെന്നും അവര്‍ ചോദിച്ചു.

ഇതിനൊരു അവസാനം വേണ്ടതല്ലേ

ഇതിനൊരു അവസാനം വേണ്ടതല്ലേ

ഇരകള്‍ക്ക് എങ്ങനെയാണ് നീതി ലഭ്യമാക്കുക. ഞാന്‍ പേരുകള്‍ എടുക്കുന്നില്ല. പക്ഷെ സുരക്ഷയ്ക്ക് ഉത്തരവാദിത്തം സര്‍ക്കാറിന് ഉണ്ടായിരിക്കേണ്ടതല്ലേ. ഒരു ദിവസം മുമ്പ് തെലങ്കാനയിലെ ആ പ്രദേശത്തിന് സമീപം സമാനമായ രീതിയില്‍ എന്തെങ്കിലും സംഭവിച്ചതായി എനിക്ക് തോന്നുന്നു. ഇതിനൊരു അവസാനം ഉണ്ടാവേണ്ടതല്ലേയെന്നും ജയബച്ചന്‍ ചോദിച്ചു.

ജയബച്ചന്‍ രാജ്യസഭയില്‍ സംസാരിക്കുന്നു

ജനങ്ങള്‍ ആഗ്രഹിക്കുന്നത്

ഡിസംബര്‍ 31 ന് മുമ്പ് തൂക്കിലേറ്റണം

ഡിസംബര്‍ 31 ന് മുമ്പ് തൂക്കിലേറ്റണം

ഡിസംബര്‍ 31 ന് മുമ്പ് തന്നെ കേസിലെ മുഴുവന്‍ പ്രതികളേയും തൂക്കിലേറ്റണമെന്നായിരുന്നു എഐഡിഎംകെ നേതാവായ വിജില സത്യനാഥാന്‍ വികാധീനയായിട്ട് ലോക്സഭയില്‍ ആവശ്യപ്പെട്ടത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഈ രാജ്യം സുരക്ഷിതമല്ല. എത്രയും പെട്ടെന്ന് ശിക്ഷ നടപ്പാക്കുന്നതിനായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്

കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്

ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള എല്ലാ നിര്‍ദ്ദേശങ്ങളും നടപടികളും സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ് ലോക്സഭയില്‍ വ്യക്തമാക്കി. സ്പീക്കറുടെ അനുമതിയോടെ വിഷയത്തില്‍ സഭയില്‍ ഒരു സമ്പൂര്‍ണ്ണ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രത്യേക നിയമം

പ്രത്യേക നിയമം

സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്താനും ആവശ്യമെങ്കില്‍ ഒരു പ്രത്യേക നിയമം രൂപീകരിക്കാനും സര്‍ക്കാര്‍ തയ്യാറാണ്. വിഷയത്തില്‍ ഏത് അംഗം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാണെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.

രാജ്നാഥ് സിങ് സംസാരിക്കുന്നു

നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കും

ഒരു നേതാവും ആഗ്രഹിക്കുന്നില്ല

ഒരു നേതാവും ആഗ്രഹിക്കുന്നില്ല

ഇത്തരം ക്രൂരമായ സംഭവങ്ങള്‍ തങ്ങളുടെ സംസ്ഥാനത്ത് സംഭവിക്കണമെന്ന് ഒരു സര്‍ക്കാരോ നേതാവോ ആഗ്രഹിക്കില്ലെന്നും നിയമങ്ങള്‍ ഉണ്ടാക്കിയതുകൊണ്ട് മാത്രം ഈ പ്രശ്‌നം പരിഹരിക്കാനാവില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സഭയില്‍ അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ 27 ന്

കഴിഞ്ഞ 27 ന്

കഴിഞ്ഞ 27 ന് രാത്രി ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോള്‍ പ്ലാസയില്‍ വെച്ചായിരുന്നു യുവതിയെ ട്രക്ക് ഡ്രൈവര്‍മാരായ നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നത്. പിറ്റേ ദിവസം ടോള്‍ പ്ലാസയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

വെറ്ററിനറി ഡോക്ടറുടെ കൊലപാതകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതിയുടെ അമ്മ!

ഇനിയെന്ത് നീതി കിട്ടാനാണ്; സുന്ദരിയായിരുന്നു അവള്‍, മരണത്തിന് ശേഷം പേര് പോലും പറയാന്‍ എനിക്കായില്ല

English summary
hyderabad rape murder; jaya bachchan says such people should be lynched in public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X