കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം ക്ലാസ്സുകാരിയെ തോല്‍പ്പിച്ചതിന് 55,000 രൂപ സ്‌കൂള്‍ അധികൃതര്‍ക്ക് മേല്‍ പിഴ

  • By ഭദ്ര
Google Oneindia Malayalam News

ഹൈദരാബാദ്: രണ്ടാം ക്ലാസ്സുകാരിയുടെ പ്രോഗ്രസ്സ് റിപ്പോര്‍ നല്‍കാതെ തോല്‍പ്പിച്ചതിന് ഹൈദരാബാദ് ജില്ലാ കണ്‍സ്യൂമര്‍ ഫോറം 55,000 രൂപ പിഴ ചുമത്തി. രണ്ടാം ക്ലാസ്സിലെ പരീക്ഷാഫലം പുറത്ത് വിടാതെ കുട്ടിയെയും മാതാപിതാക്കളെയും മാനസികമായി പീഡിപ്പിച്ചു എന്ന പരാതിയിലാണ് വിധി വന്നത്.

കുട്ടിയുടെ ഹാജര്‍ നില കുറവാണെന്നും പഠന നിലവാരം മോശമാണെന്നും കാണിച്ചാണ് മൂന്നാം ക്ലാസ്സിലേക്ക് കടത്തിവിടാതിരുന്നത്. എന്നാല്‍ രണ്ടാം ക്ലാസ്സിലെ പരീക്ഷാഫലം ആവശ്യപ്പെട്ടപ്പോള്‍ തടഞ്ഞു വെയ്ക്കുകയും ചെയ്തു. കുട്ടിയുടെ അമ്മയെ സ്‌കൂളിലേക്ക് വിളിച്ച് വരുത്തി സ്‌കൂളിന്റെ പാഠ്യപ്രവര്‍ത്തനങ്ങളില്‍ പരാതിയില്ലെന്ന് എഴുതി വാങ്ങിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

 court

തുടര്‍ന്നാണ് കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയത്. 86 ദിവസത്തെ ക്ലാസ്സുകള്‍ വിദ്യാര്‍ത്ഥിയ്ക്ക് നഷ്ടപ്പെട്ടതിനും ഇതില്‍ സംഭവിച്ച നഷ്ടവും ചൂണ്ടികാട്ടിയായിരുന്നു പരാതി നല്‍കിയത്. 15 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

2015 ല്‍ കുട്ടിയെ മൂന്നാം ക്ലാസ്സിലേക്ക് പ്രവേശിപ്പിക്കാതെ ഒരു അധ്യയന വര്‍ഷം നഷ്ടപ്പെടുത്തുകയായിരുന്നു. കുട്ടിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റാനായിരുന്നു പിന്നീട് സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചത്. സ്‌കൂള്‍ ഫീസ് മൊത്തമായി അടച്ചതിലുള്ള സാമ്പത്തിക നഷ്ടം വേറെയും മാതാപിതാകള്‍ക്ക് സംഭവിച്ചിട്ടുണ്ട്. പരാതിയില്‍ 55,000 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കണ്‍സ്യൂമര്‍ ഫോറം ഉത്തരവിട്ടു.

English summary
The Hyderabad District Consumer Disputes Redressal Forum 3 has ordered Jubilee Hills Public School to pay Rs 50,000 as compensation to a Class II student after it was found that the school had harassed the girl and her parents and withheld her promotion to Class III by withholding her exam result.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X