Get Updates
Get notified of breaking news, exclusive insights, and must-see stories!

ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ; കേന്ദ്രമന്ത്രിക്കെതിരെ കേസ്

ദില്ലി: ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിക്കും വി.സിക്കും എതിരെ കേസെടുത്തു. സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര തൊഴില്‍ സഹമന്ത്രി ബന്ധാരു ദത്തത്രേയ, വൈസ് ചാന്‍സലര്‍ അപ്പാ റാവു പോദിലെ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുള്ളത്.

വിദ്യാര്‍ഥിയുടെ ആത്മഹത്യാ കുറിപ്പില്‍ ആരുടെയും പ്രേരണമൂലമല്ല ആത്മഹത്യ ചെയ്യുന്നതെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, അധികൃതരുടെ അനാസ്ഥയാണ് വിദ്യാര്‍ഥിയുടെ ആത്മഹത്യയ്ക്ക് വഴിവെച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം. മാത്രമല്ല, അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

suicide-600

വിദ്യാര്‍ഥികള്‍ നടത്തിവരുന്ന പ്രതിഷേധ പരിപാടികള്‍ തണുപ്പിക്കാനായാണ് കേസെടുത്തതെന്നും സൂചനയുണ്ട്. ആത്മഹത്യാ കുറിപ്പില്‍ ആര്‍ക്കും പങ്കില്ലെന്ന് വിദ്യാര്‍ഥി തന്നെ പറഞ്ഞിരിക്കുന്നതിനാല്‍ കേസെടുത്താലും കോടതിയില്‍ നിലനില്‍ക്കില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയും ഗവേഷക വിദ്യാര്‍ഥിയുമായ രോഹിത് ആണ് ആത്മഹത്യ ചെയ്തത്. കാമ്പസിലെ അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്റെ പ്രവര്‍ത്തകരായ രോഹിത് ഉള്‍പ്പെടെയുള്ള അഞ്ച് ദലിത് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എ.ബി.വി.പിയുടെയും ബി.ജെ.പി നേതൃത്വത്തിന്റെയും സമ്മര്‍ദത്തെ തുടര്‍ന്ന് വി.സി സസ്‌പെന്‍ഡ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+