ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകരുടെ കൂട്ട അവധി
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ അമ്പത്തഞ്ച് അധ്യാപകര്‍ കൂട്ട അവധിയെടുത്തു. ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നേരെ ലാത്തിചാര്‍ജ് നടത്തിയതിലും വൈസ് ചാന്‍സിലര്‍ അപ്പറാവു തിരിച്ചു വന്നതിലും പ്രതിഷേധിച്ചാണ് അധ്യാപകരുടെ കൂട്ട അവധി.
കുറച്ചുകാലമായി ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഏറെ സംഘര്‍ഭരിതമാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റി. നൂറ്റി അമ്പതോളം വരുന്ന വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സിലര്‍ അപ്പറാവുവിനെ ആറ് മണിക്കൂര്‍ ബന്ധിയാക്കിയിരുന്നു.

മുസ്ലീം വിദ്യാര്‍ത്ഥികളെ തീവ്രവാദികളെന്ന് മുദ്രകുത്തുകയും പെണ്‍കുട്ടികളെ ബാലാത്സംഗം ചെയ്യുമെന്ന് പോലീസ് ഭീഷണിപെടുത്തുകയും ചെയ്‌തെന്ന് സംഭവവികാസങ്ങള്‍ പരിശോധിച്ച അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമടങ്ങിയ സംങം നിരീക്ഷിച്ചു.
25 വിദ്യാര്‍ത്ഥികളെയും രണ്ട് അധ്യാപകരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് തെലുങ്കാന സര്‍ക്കാര്‍ ജാമ്യം നല്‍കുന്നതില്‍ എതിര്‍ വാദഗതികള്‍ വയ്ക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോടതി ജാമ്യം നല്‍കുകയായിരുന്നു. വൈസ് ചാന്‍സിലര്‍ അപ്പറാവുവിനെ പിന്‍വലിക്കണമെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആവശ്യപെട്ടു.
ഒരു മാസം മുമ്പെ കാമ്പസിലെ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ചൂഷണം തടയമമെന്നാവശ്യപെട്ട് ചന്ദ്രശേഖര്‍ റാവുവിന് കത്തെഴുതിയിരുന്നു. യൂണിവേഴ്‌സിറ്റിയില്‍ കൂട്ട അവധിയെടുത്ത അധ്യാപകരില്‍ 40 പേരും ദളിത് വിഭാഗത്തില്‍പെട്ടവരാണ്.












Click it and Unblock the Notifications