വിവാഹം കഴിക്കാൻ താല്പര്യം; ടെലിവിഷൻ അവതാരകനെ യുവതി തട്ടിക്കൊണ്ടുപോയി; സംഭവിച്ചത് ഇങ്ങനെ
ഹൈദരാബാദ്: വിവാഹം കഴിക്കാൻ ടിവി മ്യൂസിക് ചാനൽ അവതാരകനെ തട്ടിക്കൊണ്ടു പോയ ബിസിനസുകാരിയെ ഹൈദരാബാദിൽ പോലീസ് അറസ്റ്റ് ചെയ്തു. തെലുങ്ക് ടി വി അവതാരകനെയാണ് തട്ടിക്കൊണ്ടുപോയത്. യുവാവിനെ പിന്തുടരാനും നീക്കങ്ങൾ നിരീക്ഷിക്കാനും വേണ്ടി യുവതി യുവാവിന്റെ കാറിൽ ട്രാക്കിംഗ് ഉപകരണം സ്ഥാപിച്ചിരുന്നതായി അവർ പറഞ്ഞു.
ഫെബ്രുവരി പത്തിന് ഉപ്പൽ എന്ന സ്ഥലത്ത് വെച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. യുവതിയുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ യുവാവ് പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഡിജിറ്റൽ മാർക്കറ്റിംഗ് ബിസിനസ്സ് നടത്തുന്ന 31 കാരിയായ യുവതി രണ്ട് വർഷം മുമ്പ് ഒരു മാട്രിമോണി വൈബ്സൈറ്റിൽ ടിവി അവതാരകന്റെ ഫോട്ടോ കാണുകയും അക്കൗണ്ട് ഉടമയുമായി ചാറ്റ് ചെയ്യാൻ തുടങ്ങുകയും ചെയ്തു.

എന്നാൽ , അക്കൗണ്ട് ഉടമ തൻ്റെ സ്വന്തം ഫോട്ടോയ്ക്ക് പകരം ടിവി അവതാരകൻ്റെ ഫോട്ടോയാണ് മാട്രിമോണി സൈറ്റിൽ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കുന്നതെന്ന് അവൾക്ക് പിന്നീട് മനസ്സിലായി. തുടർന്ന് പ്രൊഫൈൽ തിരഞ്ഞപ്പോൾ ആങ്കറിന്റെ ഫോൺ നമ്പർ കിട്ടി. മെസേജിംഗ് ആപ്പ് വഴി അവർ അവതാരകനെ ബന്ധപ്പെട്ടെങ്കിലും അജ്ഞാതരായ ചിലർ തൻ്റെ ഫോട്ടോ ഉപയോഗിച്ച് മാട്രിമോണി സൈറ്റിൽ വ്യാജ അക്കൗണ്ട് സൃഷ്‌ടിച്ചതായും സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും യുവാവ് അറിയിച്ചു.
എന്നാൽ, യുവതി അവതാരകന് സന്ദേശങ്ങൾ അയക്കുന്നത് തുടർന്നു. യുവതി ശല്യം ചെയ്തതോടെ യുവാവ് യുവതിയുടെ നമ്പർ ബ്ലോക്ക് ചെയ്തു. അവതാരകനെ വിവാഹം കഴിക്കാൻ തീരുമാനിച്ച യുവതി, അതിന് വേണ്ടി ഇയാളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. യുവാവിനെ തട്ടിക്കൊണ്ടുപോകാൻ നാല് പേരെ അവൾ വാടകയ്ക്കെടുത്തു.
യുവാവിന്റെ കാറിൽ അയാളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഒരു ട്രാക്കിംഗ് ഉപകരണവും സ്ഥാപിക്കുകയും ചെയ്തു. ഫെബ്രുവരി 11 ന്, നാല് ഗുണ്ടശ്‍ ആങ്കറെ തട്ടിക്കൊണ്ടുപോയി സ്ത്രീയുടെ ഓഫീസിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചുവെന്ന് പോലീസ് പറഞ്ഞു.
ജീവൻ ഭയന്ന് അവതാരകൻ യുവതിയുടെ കോളുകളോട് പ്രതികരിക്കാൻ സമ്മതിച്ചു, അതിനുശേഷം മാത്രമാണ് അദ്ദേഹത്തെ വിട്ടയച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഉപ്പൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ ഇവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.












Click it and Unblock the Notifications