ഭാര്യയോട് ദേഷ്യം തീര്‍ക്കാന്‍ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടത് പത്രത്തിലൂടെ, ഇത് കണ്ട് ഞെട്ടിയ യുവതി
വിവാഹമോചനം ആവശ്യപ്പെട്ട് പത്രത്തില്‍ പരസ്യം നല്‍കിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. ഹൈദരബാദ് സ്വദേശിനിയായ യുവതിയോടാണ് യുവാവ് വിവാഹമോചനം ആവശ്യപ്പെട്ട് പത്രത്തില്‍ പരസ്യം നല്‍കിയത്.
ഹൈദരബാദ്: വിവാഹമോചനം ആവശ്യപ്പെട്ട് പത്രത്തില്‍ പരസ്യം നല്‍കിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. ഹൈദരബാദ് സ്വദേശിനിയായ യുവതിയോടാണ് യുവാവ് വിവാഹമോചനം ആവശ്യപ്പെട്ട് പത്രത്തില്‍ പരസ്യം നല്‍കിയത്. സൗദിയില്‍ ജോലി നോക്കുന്ന മൊഹ്ത് മുസ്താഖുദ്ദീനെതിരെയാണ് പോലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തത്.
മാര്‍ച്ച് നാലിനാണ് പ്രാദേശിക ഉറുദു ദിനപത്രത്തില്‍ യുവാവ് വിവാഹമോചന പരസ്യം നല്‍കിയത്. എന്നാല്‍ പത്രത്തില്‍ പരസ്യം കണ്ട യുവതി ഞെട്ടി. 2015ലാണ് മൊഹ്ത് മുസ്താഖുദ്ദീന്‍ വിവാഹിതനാകുന്നത്. വിവാഹത്തിന് ശേഷം ഇരുവരും സൗദിയിലേക്ക് പോയി. ഇവര്‍ക്കൊരു മകളുണ്ട്. തുടര്‍ന്ന് വായിക്കൂ...

നാട്ടില്‍ തിരിച്ചെത്തിയ യുവതി
രണ്ടു മാസം മുമ്പ് യുവതി നാട്ടില്‍ തിരിച്ചെത്തി. ഭര്‍ത്താവുമായി വഴക്കുണ്ടാക്കിയായിരുന്നു യുവതി വീട്ടില്‍ എത്തിയതെന്ന് രക്ഷിതാക്കള്‍ പറയുന്നു. പിന്നീട് മൂന്ന് ആഴ്ച നാട്ടില്‍ തങ്ങിയ യുവതി സൗദിയില്‍ തിരിച്ചെത്തിയപ്പോള്‍ യുവാവ് വീട്ടില്‍ കയറ്റാന്‍ അനുവദിച്ചില്ല.

തെറ്റ് ചെയ്തിട്ടില്ല
ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് എന്നോട് എന്റെ വീട്ടകാരോടോ പറയണമായിരുന്നു. അതുമല്ലെങ്കില്‍ എന്റെ വീട്ടുകാരുടെയും ബന്ധുക്കളുടെയും മുമ്പില്‍ വെച്ച് തലാക്ക് ചൊല്ലി ഉപേക്ഷിക്കണമായിരുന്നു. സംഭവത്തിന് ശേഷം യുവതി പറഞ്ഞു.

സ്ത്രീധനം ആവശ്യപ്പെട്ടു
മുസ്താഖുദ്ദീന്‍ 20 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടതാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നം തുടങ്ങാന്‍ കാരണമെന്ന് പോലീസ് ഉദ്യോഗസ്ഥാന്‍ എസ് ഗംഗാധരന്‍ പറഞ്ഞു. പത്രത്തിലൂടെ വിവാഹമോചനം അറിയിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍
രണ്ട് ദിവസത്തിന് ശേഷം സമാനമായ ഒരു സംഭവം സിറ്റിയുടെ മറ്റൊരു ഭാഗത്ത് നടന്നു. തന്റെ ഭാര്യയെ ഉപേക്ഷിക്കാനായി മൂന്ന് തവണ തലാക്ക് ചൊല്ലി പോസ്റ്റ്കാര്‍ഡ് വഴി അയച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications