ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്: യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ ട്രെയിനിന് മുമ്പില്‍ ചാടി!!

  • Posted By:
Subscribe to Oneindia Malayalam

ഗാസിയാബാദ്: ബീഹാറില്‍ ട്രെയിനിന് മുമ്പില്‍ ചാടി മരിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ആത്മഹത്യാക്കുറിപ്പില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ജീവിതം മടുത്തിരിക്കുന്നുവെന്നും ദാമ്പത്യപ്രശ്നങ്ങളെത്തുടര്‍ന്ന് മരിക്കാനൊരുങ്ങുന്നുവെന്നുമായിരുന്നു ആത്മഹത്യക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ബുക്സര്‍ ജില്ലാ കളക്ടറായ മഹേഷ് പാണ്ഡെയാണ് കോട്കോവിലെ റെയില്‍പാളത്തിന് സമീപത്തുനിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

ഷര്‍ട്ടിന്‍റെ പോക്കറ്റിന് പുറമേ മഹേഷ് താമസിച്ച ഹോട്ടല്‍ മുറിയിലെ ബാഗില്‍ നിന്നും കുറിപ്പ് കണ്ടെത്തിയിരുന്നുവെന്നും മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കാന്‍ ഇതാണ് പോലീസിനെ സഹായിച്ചതെന്നുമാണ് വിവരം. ആത്മഹത്യാക്കുറിപ്പിന് പുറമേ സുഹൃത്തിനും മഹേഷ് ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് മെസേജ് അയച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം ഗാസിയാബാദിലെത്തിയത് സംബന്ധിച്ച് പോലീസിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സുഹൃത്ത് നല്‍കിയ വിവരമനുസരിച്ച് പോലീസ് ഹോട്ടലിലെത്തുമ്പോഴേയ്ക്കും മഹേഷ് ഹോട്ടല്‍ മുറി വിട്ടിരുന്നു. തുടര്‍ന്ന് പോലീസ് റൂം പരിശോധിക്കുന്നതിനിടെയാണ് ബാഗില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്.

 photo-2017-08-11

2012 ഐഎഎസ് ബാച്ചിലെ ഓഫീസറായ മഹേഷ് പാണ്ഡെയ്ക്ക് ഭാര്യയും രണ്ട് മാസം പ്രായമുള്ള മകളുമാണുള്ളത്. ദില്ലി ജാനക് പുരിയിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിക്കാനാണ് പദ്ധതിയിട്ടതെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നുണ്ടെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു.
English summary
A senior IAS officer from Bihar was found dead near the railway tracks in Ghaziabad, with police recovering a suicide note from the spot.Mukesh Pandey, the district magistrate of Bihar's Buxar district, was found dead on Thursday night.
Please Wait while comments are loading...