മകൾക്ക് ഒടുവിൽ നീതി ലഭിച്ചു, എല്ലാവര്‍ക്കും നന്ദി: വികാര നിര്‍ഭരമായി പ്രതികരിച്ച് നിര്‍ഭയയുടെ അമ്മ
ദില്ലി: മകൾക്ക് ഒടുവിൽ നീതി ലഭിക്കുന്നുവെന്ന് നിർഭയയുടെ അമ്മ. നിര്‍ഭയ കേസ് പ്രതികളുടെ അവസാന ഹര്‍ജിയും സുപ്രീം കോടതി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. "ഞങ്ങളുടെ മകൾക്ക് നീതി ലഭിച്ചതിനാൽ ഇന്ന് എനിക്ക് സംതൃപ്തി തോന്നുന്നു. ഈ കുറ്റകൃത്യത്തിൽ രാജ്യം മുഴുവന്‍ ലജ്ജിച്ചു, ഇന്ന് രാജ്യത്തിന് നീതി ലഭിച്ചിരിക്കുന്നു"-എന്നായിരുന്നു നിര്‍ഭയയുടെ അമ്മ ആശാ ദേവിയുടെ പ്രതികരണം. പുലര്‍ച്ചെ രണ്ടരയോടെ സുപ്രീം കോടതിയില്‍ വാദം തുടങ്ങിയപ്പോള്‍ ആശാ ദേവിയും മറ്റ് കുടുംബാംഗങ്ങളും കോടതി പരിസരത്ത് എത്തിയിരുന്നു.
ഒടുവിൽ പ്രതികളെ തൂക്കിക്കൊല്ലുകയാണ്. സുപ്രീം കോടതിയിലെ ഹര്‍ജികളെല്ലാം തള്ളി. സമൂഹത്തിലെ എല്ലാ ആളുകൾക്കും, പ്രത്യേകിച്ച് നമ്മുടെ പെൺമക്കൾക്കും സ്ത്രീകൾക്കും ഈ അവസരത്തില്‍ നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. വിജയ ചിഹ്നം ഉയര്‍ത്തിക്കാട്ടിയാണ് ആശാ ദേവി കോടതി വളപ്പില്‍ നിന്നും പുറത്തേക്ക് പോയത്. പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് നേരില്‍ കാണാന്‍ അനുവധിക്കണമെന്ന് ആശാദേവി കഴിഞ്ഞ ദിവസം തിഹാര്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

എന്റെ മകളെ അവർ ഒരു ദയയും കൂടാതെ കൊന്നുകളഞ്ഞപ്പോഴേ ഞാൻ പറഞ്ഞതാ, ഇനി ഒരു പെൺകുട്ടിയോടും ഇങ്ങനെയൊന്നും ചെയ്യാന്‍ ആർക്കും തോന്നാത്ത തരത്തിലുള്ള ശിക്ഷ അവർക്ക് കൊടുക്കണം എന്ന്. സാധിക്കുമെങ്കിൽ, ശിക്ഷ നടപ്പിലാക്കുന്നത് എനിക്കുകൂടി കാണാനുള്ള അവസരം ഉണ്ടാക്കിത്തരണമെന്നും ആശാ ദേവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ജയില്‍ മാനുവൽ പ്രകാരം ജയിൽ സൂപ്രണ്ട്, മജിസ്‌ട്രേറ്റ്, മെഡിക്കൽ ഓഫീസർ എന്നിവരാണ് ശിക്ഷ നടപ്പിലാക്കുമ്പോള്‍ സമീപത്ത് ഉണ്ടാവാന്‍ പാടുള്ളു. ശിക്ഷക്ക് സാക്ഷ്യം വഹിക്കാൻ പ്രതികൾക്ക് ഏതെങ്കിലും പുരോഹിതന്മാരുടെ സാന്നിധ്യം ആവശ്യപ്പെടാവുന്നതാണ്. അല്ലാത്ത ആര്‍ക്കും ശിക്ഷ നടപ്പിലാക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കില്ല.
Recommended Video
അതേസമയം, പ്രതികളുടെ ഹര്‍ജി ദില്ലി ഹൈക്കോടതി തളളിയതോടെ പാതിരാത്രിയോടെ പ്രതികളുടെ അഭിഭാഷകനായ എപി സിംഗ് സുപ്രീം കോടതി രജിസ്ട്രാരുടെ വസതിയില്‍ എത്തി കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ച് ഹര്‍ജി പരിഗണിക്കുകയായിരുന്നു. എന്നാല്‍ മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ലെന്ന എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications