• search

ഇരുന്നും കിടന്നും മോദിജിയുടെ ഫിറ്റ്നസ്, ചലഞ്ചിന് കുമാര സ്വാമിയുടെ കിടിലൻ മറുപടി, ചമ്മിപോയി കാണും!

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   Fitness Challenge തെളിയിച്ച മോദിജിയുടെ വീഡിയോ | Oneindia Malayalam

   ബെംഗളൂരു: പ്രഭാത വ്യായാമത്തിലേർപ്പെട്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി മുന്നോട്ട് വച്ച ഫിറ്റ്നസ് ചലഞ്ച് എറ്റെടുത്ത് യോഗ ചെയ്യുന്ന വീഡിയോ ആയിരുന്നു അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എന്നാൽ പോസ്റ്റ് ചെയ്യുമ്പോൾ അദ്ദേഹം ഒരാളെ ചലഞ്ച് ചെയ്യുകയും ചെയ്തിട്ടുണ്ട്. ബിജെപിയുമായുള്ള യുദ്ധത്തിനൊടുവിൽ കർണാടക മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന എച്ച്ഡി കുമാരസ്വാമിയെ ആയിരുന്നു മോദി ചലഞ്ച് ചെയ്തത്.

   എന്നാൽ മോദിയുടെ ചലഞ്ചിന് നല്ല കിടിലം മറുപടിയും കുമാരസ്വാമി നൽകിയിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡികുമാരസ്വാമി, കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡ‍ല്‍ ജേതാവ് മണിക ബത്ര, നാല്‍പ്പത് വയസ് കഴിഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റര്‍ ചലഞ്ച് ചെയ്തത്. ഇതിൽ എച്ച്ഡി കുമാരസ്വാമിയുടെ മറുപടിയാണ് ശ്രദ്ധേയമായത്.

   സംസ്ഥാനത്തിന്റെ ആരോഗ്യം


   '' പ്രിയ മോദീ ജി.. ഞാന്‍ ആദരിക്കപ്പെട്ടിരിക്കുന്നു. എന്റെ ആരോഗ്യത്തെ കുറിച്ചുള്ള അങ്ങയുടെ ആകുലതകള്‍‌ക്ക് നന്ദി.കായിക ക്ഷമത പരമപ്രധാനം തന്നെ. അതിനെ പിന്തുണക്കുന്നു. യോഗ എന്‍റെ നിത്യവ്യായാമത്തിന്‍റെ ഭാഗമാണ്. എന്നാല്‍ ഇപ്പോള്‍ എനിക്ക് എന്റെ ആരോഗ്യത്തേക്കാള്‍ എന്റെ സംസ്ഥാനത്തിന്‍റെ ആരോഗ്യവും വികസനവും ആണ് വലുത്. അതിന് താങ്കളോട് പിന്തുണ തേടുന്നു.... '' എന്നാണ് കുമാരസ്വാമി തന്റെ ട്വിറ്റർ പേജിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മ റുപടി നൽകിയിരിക്കുന്നത്.

   കോലിയുടെ ചലഞ്ച്

   കോലിയുടെ ചലഞ്ച്

   ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ഫിറ്റ്നസ് ചാലഞ്ച് ഏറ്റെടുത്തു കൊണ്ട് ബുധനാഴ്ച രാവിലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വ്യായാമത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. തന്റെ പുലര്‍കാല വ്യായാമങ്ങളിലെ ചില ദൃശ്യങ്ങളും ഇതിന് ഒപ്പം പങ്കുവയ്ക്കുന്നു. യോഗയ്ക്കു പുറമെ പഞ്ചഭൂതങ്ങളായ പൃഥ്വി, അഗ്‌നി, ജലം, വായു, ആകാശം എന്നിവയെ പ്രതിനിധീകരിക്കുന്ന കൃതിമമായ ട്രാക്കിലൂടെ നടക്കുന്നുണ്ട്. ഇത് മനസിനെ ശുദ്ധീകരിക്കുന്നുണ്ടെന്നും അദ്ദേഹം ഫോട്ടോയ്ക്കൊപ്പം ട്വിറ്ററിൽ കുറിച്ചു.

   തുടങ്ങിവെച്ചത് കായിക മന്ത്രി

   തുടങ്ങിവെച്ചത് കായിക മന്ത്രി

   കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡാണ് ഫിറ്റ്നസ് ചാലഞ്ച് തുടങ്ങിവെച്ചതിന് പിന്നാലെ കായികരംഗത്തും സിനിമാ രംഗത്തും ഉള്ള പ്രശസ്തര്‍ ചാലഞ്ച് ഏറ്റെടുത്ത് രംഗത്ത് വരികയായിരുന്നു. കോഹ്‌ലിയുടെ വെല്ലുവിളി സ്വീകരിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് മോദി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോദി ട്വിറ്ററിൽ വീഡിയോ ഇട്ട് നിമിഷ നേരം കൊണ്ട് തന്നെ ഇത് വൈറലാവുകയായിരുന്നു.

   ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ

   ഉപതിരഞ്ഞെടുപ്പ് നടന്ന ജയനഗറിലെ വോട്ടെണ്ണൽ ദിവസം തന്നെയായിരുന്നു മോദി കുമാരസ്വാമിയെ ചലഞ്ച് ചെയ്തതെന്നത് ആശ്ചര്യമാണ്. രണ്ടുമിനുറ്റോളം നീളുന്ന വീഡിയോ ആണ് മോദി പുറത്തുവിട്ടത്. ട്ടേറെ വ്യായാമ മുറകള്‍ക്കൊപ്പം യോഗ ചെയ്യുന്നതുമടങ്ങുന്നതാണ് വീഡിയോ. യോഗാചാര്യന്‍മാര്‍ പഠിപ്പിച്ചിട്ടുള്ള വ്യത്യസ്ഥ ശാസ്ത്രീയ വ്യായാമ മുറകളും മോദി ചെയ്യുന്നത് വീഡിയോയില്‍ കാണാം. ബോളിവുഡ് താരങ്ങളും കായിക രംഗത്തുള്ളവരും ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്തിട്ടുണ്ട്. വിരാട് കോലിയും ഭാര്യ അനുഷ്‌കയും ഉന്നത ഉദ്യോഗസ്ഥരും നടന്‍ മോഹന്‍ലാലുമുള്‍പ്പെടെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു.

   English summary
   Responding to the fitness challenge from Prime Minister Narendra Modi, Karnataka Chief Minister H D Kumaraswamy today said he was more concerned about "developing fitness" of the state and sought his support for it.

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   Notification Settings X
   Time Settings
   Done
   Clear Notification X
   Do you want to clear all the notifications from your inbox?
   Settings X
   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more