• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കന്നഡ സൂപ്പർ താരത്തെ കൊലപ്പെടുത്താൻ ക്വട്ടേഷൻ; താൻ അറവുകാരന്റെ കുഞ്ഞാടല്ലെന്ന് കെജിഎഫ് നായകൻ

ബെംഗളൂരു: കന്നഡ സൂപ്പർ താരം യാഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയിരിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം. യാഷ് നായകനായ കെജിഎഫ് എന്ന ചിത്രം മലയാളത്തിലടക്കം വിവിധ ഭാഷകളിൽ സൂപ്പർ ഹിറ്റായിരുന്നു. യാഷിനെ കൊല്ലാൻ ചിലർ നീക്കം നടത്തുന്നതായി ചില കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഒരു കന്നഡ താരത്തെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതായി അടുത്തിടെ അറസ്റ്റിലായ ഒരു വാടകക്കൊലയാളി വെളിപ്പെടുത്തിയിരുന്നു. ഇത് യാഷാണെന്ന് വാർത്തകൾ പരന്നതോടെ ആരാധകരും ആശങ്കയിലായി. എന്നാൽ ഇതിന് പിന്നാലെ ആ താരം താനല്ലെന്ന വെളിപ്പെടുത്തലുമായി യാഷ് രംഗത്ത് എത്തിയെങ്കിലും അഭ്യൂഹങ്ങൾ അവസാനിച്ചിട്ടില്ല.

കന്ന‍ഡ സിനിമാ താരം ലക്ഷ്യം

കന്ന‍ഡ സിനിമാ താരം ലക്ഷ്യം

കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ക്രൈം ബ്രാഞ്ച് സംഘം 7 ഗുണ്ടാ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നാണ് ഒരു കന്നഡ സിനിമാ താരത്തെ കൊലപ്പെടുത്താൻ ക്വട്ടേഷൻ ലഭിച്ചതായി പോലീസിന് വിവരം ലഭിക്കുന്നത്.

ജയിലിലുള്ള നേതാവ്

ജയിലിലുള്ള നേതാവ്

ചേരി ഭരത് എന്ന് വിളിപ്പേരുള്ള ഗുണ്ടാ നേതാവാണ് കന്നഡ സൂപ്പർ താരത്തെ കൊലപ്പെടുത്താൻ പദ്ധതിയിടുന്നതെന്നും ഇയാൾ നിലവിൽ ജയിലിൽ ആണെന്നും ഇവർ വ്യക്തമാക്കി.

 യാഷിനെ കൊലപ്പെടുത്താൻ

യാഷിനെ കൊലപ്പെടുത്താൻ

ക്വട്ടേഷൻ സംഘങ്ങൾ തേടുന്ന സൂപ്പർ സ്റ്റാർ കെജിഎഫ് നായകൻ യാഷ് ആണെന്ന് കന്നഡ മാധ്യമങ്ങളിൽ വാർത്ത വന്നു. സിനിമാ മേഖലയിൽ തന്നെയുള്ള ചിലരാണ് ഇതിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്.‌പിന്നാലെ നിരവധി സന്ദേശങ്ങളും ഫോൺ കോളുകളുമാണ് യാഷിനെ തേടിയെത്തിയത്. ഇതോടെ വാർത്തയുടെ സത്യാവസ്ഥ തേടി യാഷ് തന്നെ പോലീസിനെ സമീപക്കുകയായിരുന്നു.

 ആ താരം താനല്ല

ആ താരം താനല്ല

സംഭവം ശ്രദ്ധയിൽപെട്ടതോടെ പോലീസ് കമ്മീഷണറേയും കർണാടക ആഭ്യന്തരമന്ത്രി എംബി പാട്ടിലിനെയും യാഷ് ബന്ധപ്പെട്ടു. ഗുണ്ടകൾ ലക്ഷ്യം വയ്ക്കുന്ന താരം താനല്ലെന്ന് ഇരുവരും ഉറപ്പ് നൽകിയെന്ന് യാഷ് വ്യക്തമാക്കി. കന്നഡ സിനിമയിലെ മറ്റ് താരങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും താരം ഓർമപ്പെടുത്തി. സിനിമയിൽ ആരോഗ്യപരമായ മത്സരമുണ്ട് എന്നാൽ ആരും എത്രയ്ക്ക് തരംതാഴില്ലെന്നും അദ്ദേഹം പറഞ്ഞു

വാർത്താ സമ്മേളനം

വാർത്താ സമ്മേളനം

ഇതിന് പിന്നാലെ വാർത്താ സമ്മേളനം വിളിച്ച് യാഷ് സത്യാവസ്ഥ വെളിപ്പെടുത്തുകയായിരുന്നു. അടിസ്ഥാന രഹിതമായ ഇത്തരം പ്രചാരണം മൂലം തന്നെ സ്നേഹിക്കുന്നവർ ദുഖത്തിലാണെന്നും ഇവിടെ സർക്കാരും, പോലീസും ജനങ്ങളുമുണ്ട്. എന്നെ കൊല്ലാൻ അത്രപെട്ടെന്ന് കഴിയുമെന്ന് തോന്നുന്നില്ലെന്നും യാഷ് വ്യക്തമാക്കി.

 കുഞ്ഞാടല്ല

കുഞ്ഞാടല്ല

അടുത്ത കാലത്തായി ഒരു ഗുണ്ടയെ അറസ്റ്റ് ചെയ്താലുടൻ തന്റെ ജീവ് ഭീഷണിയുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയാണ്. ആരെങ്കിലും അറത്ത് കളയാൻ താൻ ഒരു കുഞ്ഞാടല്ലെന്നും, തന്റെ ശക്തിയെ കുറിച്ച് ഉത്തമ ബോധ്യമുണ്ടെന്നും യാഷ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

 വമ്പൻ ഹിറ്റ്

വമ്പൻ ഹിറ്റ്

ബാഹുബലിക്ക് ശേഷം ബോക്സ് ഓഫിസിൽ ഏറ്റവും അധികം ചലനമുണ്ടാക്കിയ തെന്നിന്ത്യൻ ചിത്രമാണ് കെജിഎഫ്. റോക്കി എന്ന ഗ്യാംഗസ്റ്ററിന്റെ വേഷത്തിലാണ് യാഷ് ചിത്രത്തിൽ എത്തിയത്. സിനിമയുടെ രണ്ടാം ഭാഗവും റിലീസിനൊരുങ്ങുകയാണ്. കർണാടകയിലെ കോലാർ മേഖലയിലെ സ്വർണകടത്തലും ഗുണ്ടാവിളയാട്ടവുമൊക്കെയായാണ് ചിത്രത്തിന്റെ പ്രമേയം.

കന്നഡ താരം ആര്?

കന്നഡ താരം ആര്?

വധി ഭീഷണി നിലനിൽക്കുന്ന കന്നഡ താരം താനല്ലെന്ന് യാഷ് വ്യക്തമാക്കിയതോടുകൂടി ആ താരം ആരാണെന്ന ചർച്ചയിലാണ് വീണ്ടും സോഷ്യൽ മീഡിയ. കന്നഡ സിനിമാ ലോകത്തെ പിടിച്ചുകുലുക്കി അടുത്തിടെ പ്രമുഖ താരങ്ങളുടെയും സംവിധായകന്റെയും വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

റംസാൻ കാലത്ത് തിരഞ്ഞെടുപ്പ്; നേതാക്കൾക്ക് അതൃപ്തി, മുസ്ലീങ്ങൾക്ക് വോട്ട് ചെയ്യാനാകില്ലെന്ന് പരാതി

English summary
i am not a lamb to slaughter, kgf actor yash breaks silence on alleged life threats reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X