ജയിലില്‍ പോകാനും ഞാന്‍ തയ്യാര്‍, ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
ദില്ലി: മോദി സര്‍ക്കാരിനെ ആഞ്ഞടിച്ച് വീണ്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തി. രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നും ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്നും പറഞ്ഞ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിക്കെതിരെയാണ് രാഹുല്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് മോദി സര്‍ക്കാര്‍ പറഞ്ഞിരുന്നു.
രാഹുല്‍ ഗാന്ധിയ്ക്ക് ബ്രിട്ടീഷ് പൗരത്വം!!! ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന് സ്വാമി
എന്നാല്‍, അന്വേഷണം നടക്കട്ടേയെന്നു വെല്ലുവിളിച്ചാണ് രാഹുല്‍ രംഗത്ത് എത്തിയിരുന്നത്. ആരോപണം ഉന്നയിക്കുന്നവര്‍ അന്വേഷണം നടത്താന്‍ തയ്യാറാകട്ടെയെന്നും രാഹുല്‍ പറയുകയുണ്ടായി. മോദിയെ തനിക്ക് പേടിയില്ലെന്നും, ജയിലില്‍ പോകാനും ഞാന്‍ തയ്യാറാണെന്നും രാഹുല്‍ വ്യക്തമാക്കി.
സത്യങ്ങള്‍ തെളിയാതെ സുബ്രഹ്മണ്യന് സ്വാമി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തണമെന്നും രാഹുല്‍ പറഞ്ഞു. തനിക്കും കുടംബത്തിനുംനേരെ ചെളി വാരിയെറിയുകയാണ്. ബിജെപിയുടെ മാര്‍ഗദര്‍ശികളാണ് ആര്‍എസ്എസ്സെന്നും, ഇവര്‍ രാജ്യത്തിന് മോശം പേര് ഉണ്ടാക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.
മറ്റേതെങ്കിലും രാജ്യത്ത് പൗരത്വം ഉള്ള ഒരാള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കാന് പറ്റില്ലെന്നും രാഹുലിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്നുമാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി കഴിഞ്ഞ ദിവസം പറഞ്ഞത്. ഒരു ബ്രിട്ടീഷ് കമ്പനിയുടെ ഡയറക്ടറും സെക്രട്ടറിയും ആണ് രാഹുല്‍ ഗാന്ധി. കമ്പനിയുടെ വാര്‍ഷിക റെക്കോര്‍ഡിലാണ് രാഹുല്‍ ഗാന്ധി താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് പറയുന്നതെന്നാണ് സുബ്രഹ്മണ്യന് സ്വാമിയുടെ വാദം.