കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിയുടെയും ഭഗത് സിങിന്റെ സ്വപ്നങ്ങൾക്കെതിര്; ഭരണ ഘടന വിരുദ്ധം, പൗരത്വ ബില്ലിനെ എതിർത്ത് എഎപി!

Google Oneindia Malayalam News

ദില്ലി: അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിനെ രാജ്യസഭയിൽ എതിർത്ത് ആം ആദ്മി. ബാബാ സാഹിബ് അംബേദ്കർ ഉണ്ടാക്കിയ ഭരണഘടനയ്ക്ക് വിരുദ്ധമാണ് പുതിയ ബിൽ. അതുകൊണ്ട് തന്നെ ഈ ബില്ലിനെ എതിർക്കുന്നുവെന്ന് ആം ആദ്മി എംപി സഞ്ജയ് സിഹ് പറഞ്ഞു. അമിത് ഷാ അവതരിപ്പിച്ച ബിൽ ഭരണഘടന ആമുഖത്തിന് എതിരണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പൗരത്വ ഭേദഗതി മഹാത്മാഗാന്ധിയുടെയും ഭഗത് സിങ്ങിന്റെയും സ്വപ്ന ഇന്ത്യയ്ക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ ഭേദഗതി ബില്ലിൻമേൽ രാജ്യസഭയിൽ ചർച്ച നടന്നുവരികയാണ്. എന്തടിസ്ഥാനത്തിലാണ് മൂന്നു രാജ്യങ്ങളില്‍നിന്നുള്ളവരെ ബില്ലില്‍ പരിഗണിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി പി ചിദംബരം രാജ്യസഭയിൽ ചോദിച്ചിരുന്നു.

 Sanjay Singh

ആറ് മതങ്ങളെ പരിഗണിക്കുകയും മറ്റുള്ളവരെ ഒഴിവാക്കുകയും ചെയ്തത് എന്തുകൊണ്ടാണ്? ശ്രീലങ്കന്‍ ഹിന്ദുക്കളും ഭൂട്ടാനിലെ ക്രിസ്ത്യാനികളും ഒഴിവാക്കപ്പെട്ടതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാരിന്റെ ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് ബില്‍ പാസ്സാക്കുന്നതിന് തിരക്കുകൂട്ടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Recommended Video

cmsvideo
ഇന്ത്യ അമിത് ഷായുടെ തന്തയുടെ വകയല്ല | Oneindia Malayalam

ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന തത്വങ്ങള്‍ക്ക് വിരുദ്ധമാണ് പൗരത്വ ഭേദഗതി ബില്‍ എന്ന് കോണ്‍ഗ്രസ് എംപി ആനന്ദ് ശര്‍മ പറഞ്ഞു. 2016ല്‍ ബില്ലിന് രൂപം നൽകുമ്പോൾ ഉണ്ടായിരുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഉള്ളടക്കമാണ് ഇപ്പോള്‍ രാജ്യസഭയുടെ മേശപ്പുറത്തുവെച്ച ബില്ലിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. രജിസ്റ്ററില്‍ ഉള്‍പ്പെടാത്തവര്‍ക്കായുള്ള ക്യാമ്പുകള്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളായി മാറുമോ എന്ന ആശങ്കയും ചിദംബരം പങ്കുവെച്ചിരുന്നു.

English summary
'I am opposing this Bill as it is against the Constitution made by Baba Saheb Ambedkar' says Sanjay Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X