കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുവായതില്‍ അഭിമാനം, പക്ഷേ ഇന്ത്യക്കാരന്‍: മോദി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഹിന്ദുവായതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് വീണ്ടും നരേന്ദ്ര മോദി. എന്നാല്‍ അതിനുമപ്പുറം താന്‍ ഒരു ഇന്ത്യക്കാരനാണെന്നും മോദി പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇങ്ങനെ പറഞ്ഞത്.

ഏറ്റവും ആദ്യത്തേതും ഏറ്റവും സുപ്രധാനവും ആയ കാര്യം ഞാന്‍ ഒരു ഇന്ത്യക്കാരനാണ് എന്നതാണ്. വിശ്വാസ പ്രകാരം ഞാന്‍ ഒരു ഹിന്ദുവാണ്. ആ വിശ്വാസത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. അപ്പോള്‍ നിങ്ങള്‍ക്കെന്നെ ഒരു രാജ്യ സ്‌നേഹി എന്ന് വിളിക്കാം- മോദി പറഞ്ഞു.

Narendra Modi

മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു അഭിമുഖത്തില്‍ മോദി സമാനമായ കാര്യം പറഞ്ഞിരുന്നു. താന്‍ ഒരു ഹിന്ദു ദേശീയവാദിയാണെന്നായിരുന്നു അന്ന് മോദി പറഞ്ഞത്. ഇത് ഏറെ വിവാദങ്ങള്‍ വഴിവച്ചിരുന്നു.

സംഘ പരിവാര്‍ ആശയത്തോടുള്ള മോദിയുടെ താത്പര്യമാണ് ഇത്തരത്തിലുള്ള അഭിപ്രായ പ്രകടങ്ങള്‍ക്ക് കാരണമെന്നാണ് മോദി വിരുദ്ധര്‍ പ്രചരിപ്പിക്കുന്നത്. ' ഹിന്ദുവാണെന്നത് അഭിമാനത്തോടെ പറയൂ' എന്നതാണ് സംഘപരിവാറിന്റെ മുദ്രാവാക്യം.

ഹിന്ദു ദേശീയവാദി പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം പറയവേയാണ് മോദി തന്റെ നിലപാട് ആവര്‍ത്തിച്ചത്. എന്നാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് ഒറ്റ മതമേ ഉള്ളൂ എന്ന് മോദി പറഞ്ഞു. അത് 'ഇന്ത്യ' എന്നത് മാത്രമാണ്.

അടുത്തിടെ മറ്റൊരു അഭിമുഖത്തിലും മോദി ഭരണം സംബന്ധിച്ച അഭിപ്രായം പറഞ്ഞിരുന്നു. ഭരണ ഘടനയനുസരിച്ചാണ് ഭരണം നടത്തുന്നത്, അല്ലാതെ ഏതെങ്കിലും സംഘടനയുടെ പ്രത്യയശാസ്ത്ര പ്രകാരമല്ല. ആര്‍എസ്സിനെ ഉദ്ദേശിച്ചുകൊണ്ടായിരുന്നു ഈ വാക്കുകള്‍.

English summary
I am proud to be a Hindu, asserts Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X