കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിജിറ്റൽ മാധ്യമ മേഖലയ്ക്ക് കൂച്ചുവിലങ്ങിടാനൊരുങ്ങി സർക്കാർ; വ്യാജ വാർത്തകൾ കൂടുന്നു!

  • By Desk
Google Oneindia Malayalam News

ദില്ലി: മാധ്യമമേഖലയെ കൂച്ചുവിലങ്ങിടാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾ തുടരുകയാണ്. വ്യാജ വാർത്തകൾ തടയുന്നതിനായി കേന്ദ്രസർക്കാർ പ്രസ്താവന ഇറക്കിയിരുന്നു എന്നാൽ പിന്നീട് നടന്ന പ്രതിഷേധം കാരണം അത് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ തന്നെ പിൻവലിക്കേണ്ടിയും വന്നിരുന്നു. പിന്നീട് മാധ്യമപ്രവർക്ക് ചിപ്പ് ഘടിപ്പിച്ച തിരിച്ചറിയൽ കാർഡ് നൽകാനുള്ള ശുപാർശയപുണ്ടായിരുന്നെന്ന തരത്തിൽ വാർത്ത വന്നിരുന്നു. എന്നാൽ അങ്ങിനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു സ്മൃതി ഉറാനിയുടെ ഓഫീസ്‍ പിന്നീട് അറിയിച്ചത്.

എന്നാൽ ഇപ്പോൾ ഇതാ ഡിജിറ്റൽ മീഡിയ രംഗത്തും കേന്ദ്രസർക്കാർ കൈവെക്കാനൊരുങ്ങുന്നെന്ന വാർത്തയാണ് പുറത്തു വരുന്നത്. ഓൺലൈൻ ന്യൂസ് പോർച്ചലുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി ചട്ടങ്ങൾ രൂപീകരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഉന്നത തല സമിതിക്ക് രൂപം നൽകിയിട്ടുമുണ്ട്.

Smriti Irani

വ്യാജ വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകരുടെ അംഗീകാരം റദ്ദാക്കുന്ന വ്യവസ്ഥ രാജ്യമൊട്ടാകെ നടന്ന വ്യാപക പ്രതിഷേധത്തെ തുടർന്നാണ് കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നത്. പിന്നീട് കേന്ദ്ര സർക്കാർ അക്രഡറ്റേഷനുള്ള മാധ്യമ പ്രവർത്തകർക്ക് ചിപ്പ് വച്ച തിരിച്ചറിയൽ കാർഡ് നൽകാനുള്ള ശുപാർശയും കേന്ദ്ര സർക്കാരിന് സമർപ്പിച്ചെന്ന വാർത്ത പുറത്തുവന്നിരുന്നു. ദി പ്രിന്റ് ആയിരുന്നു വാർത്ത പുറത്തുവിട്ടത്. എന്നാൽ സ്നമൃതി ഇറാനിയുടെ ഓഫീസിലെ വക്താവ് ഇ് നിഷേധിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതിനു ശേഷമാണ് ഡിജിറ്റൽ മേഖലയിലും കൈവെക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.

ഡിജിറ്റൽ മേഖല രംഗത്ത് കാര്യമായ നിയന്ത്രണങ്ങൾ ഇല്ലാത്തത് വ്യാപക ദുരുപയോഗത്തിന് ഇടയാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള നടപടികളുമയി കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ഓൺലൈനിൽ വ്യാജ വാർത്തകൾ വർധിക്കുന്നതിൽ അടുത്തിടെ കേന്ദ്ര വാർത്ത വിതരണ മന്ത്രി സ്മൃതി ഇറാനി പ്രസ്താവന നടത്തിയിരുന്നു. വ്യാജ വാർത്തകൾ തടയുന്നതിന്റെ ആവശ്യകതകളെ കുറിച്ച് അവർ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബിജെപിക്ക് വേണ്ടി വ്യാജ വാർത്ത പ്രസിദ്ധീകരിച്ചു എന്ന ആരോപണത്തിൽ പോസ്റ്റ് കാർഡ് ന്യൂസിന്റെ സ്ഥാപകനെ കർണാടകയിൽ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

<strong>സൗദിയിൽ മലയാളി യുവതിയെ കടിച്ചുകൊന്നത് സാംസം ഉറുമ്പ്, കഴിഞ്ഞില്ല വേറെയും ഉണ്ട് മനുഷ്യനെ കൊല്ലുന്നവർ!</strong>സൗദിയിൽ മലയാളി യുവതിയെ കടിച്ചുകൊന്നത് സാംസം ഉറുമ്പ്, കഴിഞ്ഞില്ല വേറെയും ഉണ്ട് മനുഷ്യനെ കൊല്ലുന്നവർ!

<strong>വിടി ബൽറാം എന്തുകൊണ്ട് ക്രമ വിരുദ്ധ ബില്ലിനെ പിന്തുണച്ചില്ല? ഓൺലൈൻ മാധ്യമങ്ങൾ പറഞ്ഞത് തെറ്റ്!! </strong>വിടി ബൽറാം എന്തുകൊണ്ട് ക്രമ വിരുദ്ധ ബില്ലിനെ പിന്തുണച്ചില്ല? ഓൺലൈൻ മാധ്യമങ്ങൾ പറഞ്ഞത് തെറ്റ്!!

English summary
The Ministry of Information and Broadcasting on Wednesday ordered the constitution of a committee to frame regulations for online media and digital news websites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X