കോടതിയില്‍ നിന്നും ഒഴിഞ്ഞു മാറിയിട്ടില്ല, ആരോപണങ്ങള്‍ തെറ്റെന്ന് വിജയ് മല്യ

Subscribe to Oneindia Malayalam

ലണ്ടന്‍: ഇന്ത്യ അന്വേഷിക്കുന്ന വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ഹര്‍ജിയില്‍ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ ജസിസ്‌ട്രേറ്റ് കോടതി കോടതി ചൊവ്വാഴ്ച വാദം കേട്ടു. തനിക്ക് എതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും കോടതിയില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചിട്ടില്ലെന്നും കോടിതിയില്‍ നിന്നും ഇറങ്ങിയ ശേഷം മല്യ പ്രതികരിച്ചു.

ഇന്ത്യക്കു വേണ്ടി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് ആണ് കേസ് വാദിച്ചത്. മല്യയെ ഇന്ത്യക്ക് വിട്ടുകിട്ടണമെന്ന ഹര്‍ജിയിലാണ് കോടതി ഇന്ന് വാദം കേട്ടത്. മേയ് 17 ന് വാദം തുടങ്ങാനിരുന്നതാണെങ്കിലും തീയതി പിന്നീട് മാറ്റുകയായിരുന്നു. ലണ്ടനിലുള്ള മല്യയെ ഏപ്രിലില്‍ സ്‌കോട്ട്ലണ്ട് യാര്‍ഡ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും മണിക്കൂറുകള്‍ക്കു ശേഷം വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.

vijay-mallya

ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്നായി 9,000 കോടിയ രൂപയുടെ കടം വരുത്തി വെച്ചാണ് മല്യ രാജ്യം വിട്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചു മുതല്‍ മല്യ ലണ്ടനിലാണ്. ഇന്ത്യയും ഇഗ്ലണ്ടും മല്യയെ തിരികെ ഇന്ത്യയിലെത്തിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്ത്യക്ക് കോടികളുടെ ബാധ്യത വരുത്തിവെച്ചിട്ടും ലണ്ടനില്‍ സുഖജീവിതമാണ് മല്യ നയിക്കുന്നത്. ബര്‍മ്മിങ്ഹാമില്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം കാണാന്‍ മല്യ എത്തിയിരുന്നു. ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങില്‍ മല്യ പങ്കെടുത്തതും വന്‍ വിവാദമായിരുന്നു.

English summary
I have nothing to say, I deny all allegations, says Vijay Mallya
Please Wait while comments are loading...