കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവളെ ബാൽക്കണിയിൽ നിന്നും തള്ളിയിടൂ, കാമുകി നിർദ്ദേശം നൽകി, ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

  • By Goury Viswnathan
Google Oneindia Malayalam News

ഗുഡ്ഗാവ്: കഴിഞ്ഞ കർവാ ചൗഥ് ദിനത്തിലാണ് ഫരീസാബാദിലെ ഫ്ലാറ്റിൽ നിന്നും താഴേയ്ക്ക് തള്ളിയിട്ട് വിക്രം ചൗഹാൻ എന്ന യുവാവ് ഭാര്യയെ കൊലപ്പെടുത്തുന്നത്. എട്ടാം നിലയിൽ നിന്നുമാണ് ബാങ്ക് ഉദ്യോഗസ്ഥയായ ദീപിക ചൗഹാൻ താഴേയ്ക്ക് പതിക്കുന്നത്. വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരുക്കേറ്റ ദീപിക സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയായിരുന്നു.

ഭാര്യയുടെ കൊലപാതകത്തിൽ ഭർത്താവ് വിക്രം ചൗഹാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദീപികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അയൽക്കാരുടെയും ഫ്ലാറ്റ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് മൊഴികളിലുള്ളതെന്ന് പോലീസ് വ്യക്തമാക്കുന്നു

സോറി.. ഞാന്‍ പോകുന്നു.. മകനെ നോക്കണം'; ഡിവൈഎസ്പി ബി ഹരികുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്സോറി.. ഞാന്‍ പോകുന്നു.. മകനെ നോക്കണം'; ഡിവൈഎസ്പി ബി ഹരികുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

 കർവാ ചൗഥ് ദിനത്തിൽ

കർവാ ചൗഥ് ദിനത്തിൽ

ഉത്തരേന്ത്യയിൽ വിവാഹിതരായവരുടെ പ്രധാന ചടങ്ങാണ് കർവാ ചൗഥ്. ഭർത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ഭാര്യമാർ വ്യതമെടുക്കുന്ന ദിവസം. കൊല്ലപ്പെട്ട ദിവസം ദീപികയും വ്യതമെടുക്കുകയായിരുന്നു. അന്ന് വൈകിട്ട് തന്നെയാണ് വിക്രം ചൗഹാൻ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തുന്നത്.

വിവാഹേതര ബന്ധം

വിവാഹേതര ബന്ധം

ഫസീരബാദിലെ അൻസൽ വാലി വ്യൂ സൊസൈറ്റിയിലായിരുന്നു ഇവരുടെ താമസം. ഇതേ സൊസൈറ്റിയിലെ മറ്റൊരു താമസക്കാരിയുമായി വിക്രം ചൗഹാൻ അടുപ്പത്തിലായി. ഇവരുടെ ബന്ധത്തെ ദീപിക നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ഇവർ ഇടയ്ക്കിലെ വിക്രമിന്റെ ഫ്ലാറ്റിലും ചെല്ലാറുണ്ടായിരുന്നു. ദീപികയും വിക്രം ചൗഹാനും തമ്മിൽ ഇതേച്ചൊല്ലി കലഹം പതിവായിരുന്നുവെന്ന് ദീപികയുടെ പിതാവ് വ്യക്തമാക്കി.

പ്രണയ വിവാഹം

പ്രണയ വിവാഹം

അഞ്ച് വർഷങ്ങൾക്ക് മുൻപ് പ്രണയിച്ച് വിവാഹിതരായവരാണ് ദീപികയും വിക്രം ചൗഹാനും. നാലു വയസും ആറ് മാസവും വീതം പ്രായമുള്ള രണ്ട് പെൺകുട്ടികളുമുണ്ട് ഇവർക്ക്. ഒരു സ്വകാര്യ സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു വിക്രം ചൗഹാൻ. വളരെ സന്തോഷകരമായ ദാമ്പത്യമായിരുന്നു ഇവരുടേത്. എന്നാൽ വിവാഹിതയായ മറ്റൊരു സ്ത്രീയോടുള്ള വിക്രം ചൗഹാന്റെ അടുപ്പം കുടുംബത്തിന്റെ താളം തെറ്റിക്കുകയായിരുന്നു.

കൊല്ലരുതെന്ന് അപേക്ഷ

കൊല്ലരുതെന്ന് അപേക്ഷ

എന്നെ കൊല്ലരുത്, ഞാൻ നമ്മുടെ മക്കളെ അത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നായിരുന്നു ദീപിക ചൗഹാന്റെ അവസാന വാക്കുകൾ. ദീപികയുടെ അയൽവാസിയാണ് ദീപിക ഇങ്ങനെ പറയുന്നത് കേട്ടുവെന്ന് മൊഴി നൽകിയിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സഞ്ജീവ് കുമാർ പറഞ്ഞു. സംഭവം നടക്കുമ്പോൾ ഇവരുടെ രണ്ടും മക്കളും ഫ്ലാറ്റിനുള്ളിൽ നല്ല ഉറക്കത്തിലായിരുന്നു.

മൂന്നാമതൊരാൾ

മൂന്നാമതൊരാൾ

ദീപികയുടെ കൊലപാതകത്തിൽ മൂന്നാമതൊരാളുടെ സാന്നിധ്യവും പോലീസ് സംശയിക്കുന്നുണ്ട്. ദീപികയെ എട്ടാം നിലയിൽ നിന്നും താഴേയ്ക്ക് തള്ളിയിടാൻ മറ്റൊരാൾ സഹായിച്ചതായി സംശയമുണ്ടെന്ന് അയൽവാസിയുടെ മൊഴിയിൽ പറയുന്നു. ദീപികയും വിക്രമും തമ്മിൽ കയ്യാങ്കളി നടന്നിരുന്നതായി വ്യക്തമായിട്ടുണ്ട്. വിക്രം ചൗഹാന്റെ കൈത്തണ്ടയിൽ മുറിവേറ്റ പാടുകളുണ്ടായിരുന്നു.

 മാസങ്ങൾക്ക് മുൻപ്

മാസങ്ങൾക്ക് മുൻപ്

പെട്ടെന്നുണ്ടായ പ്രകോപനത്തിലല്ല, മാസങ്ങൾ നീണ്ട ആസൂത്രണത്തിലൂടെയാണ് വിക്രം ചൗഹാൻ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. കാമുകി ഷെഫാലി ബാസിന്റെ സഹായത്തോടുകൂടിയായിരുന്നു ഗൂഡാലോചനയും കൊലപാതകവും. ഗൂഡാലോചനക്കുറ്റത്തിന് , ഷെഫാലിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 6 മാസം ഗർഭിണിയാണ് ഷെഫാലി.

സൈബർ തെളിവുകൾ

സൈബർ തെളിവുകൾ

ഷെഫാലിയും വിക്രം ചൗഹാനും തമ്മിൽ ഗൂഗിൾ ടോക്കിലൂടെയും വാട്സാപ്പിലൂടെയും നടത്തിയ സംഭാഷണങ്ങളിൽ നിന്നാണ് പോലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സംഭവദിവസം രാത്രി ഒരു കലഹം കഴിഞ്ഞ് ഭ്രാന്തിയെപ്പോലെ അവൾ അലറുകയാണെന്ന് വിക്രം ഷെഹാലിക്ക് സന്ദേശം അയച്ചു, ഇതിന് അവളെ ബാൽക്കണിയിൽ നിന്നും തള്ളിയിടു എന്നായിരുന്നു ഷെഫാലിയുടെ മറുപടി.

 അങ്ങനെ ചെയ്യും

അങ്ങനെ ചെയ്യും

എനിക്ക് അങ്ങനെ തന്നെ ചെയ്യാനാണ് തോന്നുന്നതെന്നായിരുന്നു ഇതിന് മറുപടിയായി വിക്രം ചൗഹാന്റെ സന്ദേശം. എങ്കിൽ അങ്ങനെ തന്നെ ചെയ്യൂ, നീ ഇപ്പോൾ തന്നെ അത് ചെയ്യുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നുവെന്നും ഷെഫാലി തിരിച്ചയച്ചു. ക്രിമിനൽ ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഷെഫാലിക്കെതിരെ ചുമത്തിയിരിക്കുന്നത്.

 മുൻപും കൊലപാതക ശ്രമങ്ങൾ

മുൻപും കൊലപാതക ശ്രമങ്ങൾ

ദീപികയെ കൊലപ്പെടുത്താൻ ഇതിന് മുൻപും വിക്രം ചൗഹാൻ ശ്രമങ്ങൾ നടത്തിയിരുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപ് ഇവർ നൈനിറ്റാളിലേക്ക് യാത്ര പോയിരുന്നു. അടിടെവെച്ച് കൊല നടത്താനായിരുന്നു പദ്ധതി. പക്ഷേ ഈ പദ്ധതി പാളിപ്പോവുകയായിരുന്നു. ഇതോടെ ഒന്നുകിൽ ഭാര്യയെ കൊലപ്പെടുത്തുകയോ ഇല്ലെങ്കിൽ വിവാഹമോചനം നേടുകയോ ചെയ്യാൻ ഷെഫാലി വിക്രം ചൗഹാന് താക്കീത് നൽകുകയായിരുന്നു.

സുപ്രീം കോടതി വിധിക്കെതിരെ നാട്ടിൽ കലാപം, പക്ഷേ സുപ്രീം കോടതിയുടെ പരിസരത്ത് പോലും വരില്ലസുപ്രീം കോടതി വിധിക്കെതിരെ നാട്ടിൽ കലാപം, പക്ഷേ സുപ്രീം കോടതിയുടെ പരിസരത്ത് പോലും വരില്ല

English summary
I love our children’: Gurugram woman pushed off balcony pleaded with husband not to kill her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X