കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനൊരു മുസ്ലീമല്ല, എന്നിട്ടും ഞാന്‍ പ്രതിഷേധിക്കാന്‍ മുന്‍പന്തിയിലുണ്ട്;പൊട്ടിക്കരഞ്ഞ് വിദ്യാര്‍ത്ഥി

Google Oneindia Malayalam News

ദില്ലി: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ ഇസ്ലാമിക സര്‍വ്വകലാശാലയില്‍ തുടങ്ങിയ പ്രതിഷേധം രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളിലേക്ക് വ്യാപിക്കുകയാണ്. ഇന്നലെ വൈകീട്ടാണ് സര്‍വ്വകലാശാലയില്‍ കയറി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് അക്രമം അഴിച്ചുവിട്ടത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലും സര്‍വ്വകലാശാല ലൈബ്രറിയിലും ഉള്‍പ്പെടെ പോലീസ് അനുമതിയില്ലാതെ കയറിച്ചെല്ലുകയാണെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ആരോപിക്കുന്നത്.

അതിനിടെ പോലീസ് അതിക്രമത്തിനെതിരെ മാധ്യമങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ഞങ്ങള്‍ കരുതിയത് ദില്ലിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം എന്നാണ്, എന്താണ് ഇവിടെ നടക്കുന്നത്? പൊട്ടിക്കരഞ്ഞ് കൊണ്ട് ജാര്‍ഖണ്ഡ് സ്വദേശിയായ വിദ്യാര്‍ത്ഥി ചോദിച്ചു. വാക്കുകളിലേക്ക്

 എവിടെ പോയാലും ആക്രമിക്കപ്പെട്ടേക്കാം

എവിടെ പോയാലും ആക്രമിക്കപ്പെട്ടേക്കാം

ജാമിയ മിലിയ ഒരു കേന്ദ്ര സര്‍വ്വകലാശാലയാണ്. ഇവിടം ഞങ്ങള്‍ സുരക്ഷിതമാണെന്ന് വിശ്വസിച്ചു. എന്നാല്‍ ഇന്നലെ രാത്രി മുഴുവന്‍ ഞങ്ങള്‍ കരയുകയായിരുന്നു. എന്താണ് ഇവിടെ നടക്കുന്നത്? രാജ്യത്ത് ഒരിടവും സുരക്ഷിതമാണെന്ന് താന്‍ കരുതുന്നില്ല. എവിടെ പോയാലും ആക്രമിക്കപ്പെട്ടേക്കാം. നാളെ എന്‍റെ സുഹൃത്തുക്കള്‍ ഇന്ത്യക്കാരായിരിക്കുമോയെന്ന് പോലും തനിക്ക് അറിയില്ല, വിദ്യാര്‍ത്ഥി പറയുന്നു.

 ഞാനൊരു മുസ്ലീമല്ല

ഞാനൊരു മുസ്ലീമല്ല

ഞാനൊരു മുസ്ലീമല്ല. പക്ഷേ ആദ്യ ദിവസം മുതല്‍ തന്നെ പ്രതിഷേധത്തിന് മുന്‍നിരയില്‍ ഞാനുണ്ട്. അതിന് കാരണം തന്‍റെ കുടുംബത്തിന് സംഭവിച്ച ദുരവസ്ഥയാണ്. ശരിയ്ക്ക് വേണ്ടി നിലകൊള്ളാന്‍ സാധിച്ചില്ലേങ്കില്‍ വിദ്യാഭ്യാസം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്നും പെണ്‍കുട്ടി ചോദിക്കുന്നു.

 ലൈബ്രറിയില്‍

ലൈബ്രറിയില്‍

പ്രശ്നങ്ങള്‍ തുടങ്ങുമ്പോള്‍ ഞങ്ങള്‍ ലൈബ്രറിയില്‍ ആയിരുന്നു. സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് സൂപ്പര്‍വൈസര്‍ ഞങ്ങളെ അറിയിച്ചു. താന്‍ ഉള്‍പ്പെടെയുള്ളവര്‍ ലൈബ്രറിയില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുമ്പോഴേക്കും നിരവധി വിദ്യാര്‍ത്ഥികള്‍ ലൈബ്രറിയിലേക്ക് ഓടിക്കയറി, 30 മിനിറ്റിനുള്ളില്‍ തന്നെ ലൈബ്രറി നിറഞ്ഞു.

 ജനലുകള്‍ തകര്‍ക്കുന്ന ശബ്ദം

ജനലുകള്‍ തകര്‍ക്കുന്ന ശബ്ദം

ജനലുകള്‍ തകര്‍ക്കപെടുന്ന ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. ആണ്‍കുട്ടികളില്‍ ചിലര്‍ ചോരയൊലിച്ച് നില്‍ക്കുന്നു. പോലീസുകാര്‍ അകത്ത് പ്രവേശിച്ചു. വിദ്യാര്‍ത്ഥികളെ പോലീസ് അസഭ്യം പറയുന്നത് കേള്‍ക്കാമായിരുന്നു. ലൈബ്രറി വിട്ട് പോകാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു.

 ചോരയില്‍ കുളിച്ച് ആണ്‍കുട്ടികള്‍

ചോരയില്‍ കുളിച്ച് ആണ്‍കുട്ടികള്‍

ലൈബ്രറിയില്‍ നിന്ന് ഹോസ്റ്റലിലേക്ക് പോകുമ്പോള്‍ അബോധാവസ്ഥയിലായ കുട്ടികളെ കണ്ടു. ചിലര്‍ ചോര ഒലിച്ച് റോഡില്‍ കിടക്കുകയായിരുന്നു. ആക്രമിക്കപ്പെട്ടേക്കുമെന്ന ഭയം കോണ്ട് താന്‍ കൈ ഉയര്‍ത്തിയാണ് ഹോസ്റ്റലിലേക്ക് പോയത്. കുറച്ച് കഴിഞ്ഞപ്പോള്‍ ചില വനിതാ പോലീസുകാര്‍ തങ്ങളെ തല്ലാന്‍ ഹോസ്റ്റലിലേക്ക് വരുന്നുണ്ടെന്ന് ആണ്‍കുട്ടികള്‍ പറഞ്ഞു.

Recommended Video

cmsvideo
Parvathy Thiruvothu Supports Jamia Students | Oneindia Malayalam
 വിട്ട് പോകുകയാണ്

വിട്ട് പോകുകയാണ്

ഇത് കേട്ടതോടെ താന്‍ സമീപത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചു. കുറച്ച് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ചോരയില്‍ കുളിച്ച് നില്‍ക്കുന്ന ആണ്‍കുട്ടികളെയാണ് കണ്ടത്, വിദ്യാര്‍ത്ഥി പറഞ്ഞു. താന്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഉടന്‍ തന്നെ ഹോസ്റ്റല്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയാണെന്നും വിദ്യാര്‍ത്ഥി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിശദീകരിച്ചു.

English summary
I'm Not Even Muslim But Am At The Frontline; student breaks down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X