കൊല്ലാം പക്ഷേ പേടിപ്പിക്കാനാവില്ല: രാഹുല്‍ ഗാന്ധി
ചുരു: അമ്മൂമ്മയുടെയും അച്ഛന്റെയും രക്തം കണ്ടുവളര്‍ന്നവനാണ് താനെന്നും തന്നെ പേടിപ്പിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ ചുരുവില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് രാഹുല്‍ ഗാന്ധി വികാരാധീനനായത്. അച്ഛനെയും അമ്മൂമ്മയെയും കൊന്നവര്‍ ഒരുപക്ഷേ തന്നെയും കൊന്നേക്കുമെന്നും എന്നാല്‍ താന്‍ അതൊന്നും കാര്യമാക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
അമ്മൂമ്മയായ ഇന്ദിരാഗാന്ധിയുടെ രക്തം ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ കൊലപാതകികളായ സത്വത് സിംഗിന്റെയും ബീത്സിംഗിന്റെയും രക്തം ഞാ്ന്‍ കണ്ടിട്ടുണ്ട്. എന്റെ അച്ഛനും കൊല്ലപ്പെട്ടതാണ്. ഉറ്റവരെ നഷ്ടപ്പെടുന്നതിന്റെ വേദന തനിക്കറിയാം. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കൊണ്ടാണ് തനിക്ക് ബി ജെ പിയോട് വിരോധം എന്നും രാഹുല്‍ പറഞ്ഞു.

ബി ജെ പി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. എനിക്ക് ഇന്ത്യയിലെ ജനങ്ങളെ ഒന്നിച്ച് കാണാനാണ് ആഗ്രഹം. ഐക്യമുള്ള ഇന്ത്യയാണ് തന്റെ സ്വപ്‌നം - രാഹുല്‍ ഗാന്ധി വികാരാധീനനായി. മുസാഫിര്‍ നഗര്‍, ഗുജറാത്ത്, കാശ്മീര്‍ എന്നിങ്ങനെ എല്ലായിടത്തും ബി ജെ പി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്.
രാഷ്ട്രീയ പ്രസംഗങ്ങളില്‍ പതിവില്ലെങ്കിലും, ഞാനെന്റെ സ്വന്തം കഥ പറയാം എന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി പ്രസംഗം തുടങ്ങിയത്. സാധാരണയില്‍ കാണുന്നതിലും അധികം വികാരാധീനനായാണ് രാഹുല്‍ പരിപാടിയില്‍ ഉടനീളം കാണപ്പെട്ടത്. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകും രാഹുല്‍ ഗാന്ധി എന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications