കത്വ പീഡനം; അഭിഭാഷകയ്ക്കും ഭീഷണി, കൊല്ലപ്പെടാനും പീഡിപ്പിക്കപ്പെടാനും സാധ്യത!! വിചാരണ തിങ്കളാഴ്ച

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  ജീവന് ഭീഷണിയുണ്ടെന്ന് കത്വ പെൺകുട്ടിയുടെ അഭിഭാഷക

  ദില്ലി: കത്വ പീഡനക്കേസിൽ തിങ്കളാഴ്ച വിചാരണ തുടങ്ങാനിരിക്കെ അഭിഭാഷകയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. താനും പീഡനത്തിനിരയാകുകയോ കൊല്ലപ്പെടുകയോ ചെയ്തേ്ക്കാമെന്നാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കേസ് നടത്തുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത് പറയുന്നത്. കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ അവർ അനുവദിക്കില്ലെന്നും ഒറ്റപ്പെടുത്തുകയാണെന്നും, ഇത് എങ്ങിനെ അതീജീവിക്കണമെന്ന് തനിക്ക് അറിയില്ലെന്നുമാണ് അഭിഭാഷക പറയുന്നത്.

  തനിക്കും കുടുംബത്തിനും സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും അവർ പറയുന്നു. ആ എട്ട് വയസ്സസുകാരിക്ക് നീതി ഉറപ്പാക്കാൻ ഉറച്ചു നിൽക്കകുമെന്നും ദീപിക സിങ് രജാവത്ത് പറയുന്നു. ഹിന്ദുവിരുദ്ധ എന്ന് മുദ്രകുത്തി സാമൂഹികമായി ഒറ്റപ്പെടുത്തുകയാണ് എതിരാളികൾ ചെയ്യുന്നതെന്നും അവർ വ്യക്തമാക്കുന്നു. തിങ്കളാഴ്ച കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയായിരുന്നു അഭിഭാഷക ഇത്തരത്തിൽ പ്രതികരിച്ചത്.

  കേസിലുള്ളത് എട്ട് പ്രതികൾ

  കേസിലുള്ളത് എട്ട് പ്രതികൾ


  കേസില്‍ എട്ട് പ്രതികളാണ് ഉള്ളത്. ഇതിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. അതിനാല്‍ ഇയാള്‍ ഒഴികെയുള്ള മറ്റ് ഏഴുപേരുടെയും വിചാരണ സെഷന്‍സ് കോടതിയിലും പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും നടക്കും. കേസില്‍ രണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറിനെ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. സിഖ് മതസ്ഥരെയാണ് കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകാന്‍ നിയോഗിച്ചിട്ടുള്ളത്. ഹിന്ദു- മുസ്ലീം വര്‍ഗീയ പ്രശ്‌നമായി കേസ് വളരാന്‍ സാധ്യതയുള്ളതിനാലാണ് രണ്ടുവിഭാഗത്തിലും പെടാത്ത രണ്ടുപേരെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയോഗിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

  ശരവേഗത്തിൽ കുറ്റപത്രം സമർപ്പിച്ചു

  ശരവേഗത്തിൽ കുറ്റപത്രം സമർപ്പിച്ചു

  കേസന്വേഷണത്തിൽ പെട്ടെന്ന് തന്നെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. ബേക്കെര്‍വാള്‍ സമൂഹത്തില്‍ പെടുന്നവരെ പ്രദേശത്തുനിന്ന് ആട്ടിയോടിക്കുന്നതിന്റെ ഭാഗമായാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി ഉപയോഗിച്ച ക്ഷേത്രത്തിന്റെ കെയര്‍ ടേക്കറാണ് മുഖ്യ ആസൂത്രകനായ സഞ്ജി റാം. ഇയാളുടെ ബന്ധു, പോലീസുദ്യോഗസ്ഥനായ ദീപക് ഖജൗരിയ, സുരേന്ദര്‍ വെര്‍മ, പര്‍വേഷ് കുമാര്‍, വിശാല്‍ ജംഗോത്ര, ഒരു പ്രായപൂര്‍ത്തിയാകാത്തയാള്‍ തുടങ്ങിയവരാണ് പ്രതികൾ. എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്‍സ്റ്റബിളായ തിലക് രാജ്, സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദുത്ത എന്നിവരേയും പ്രതികളില്‍ നിന്ന് പണം വാങ്ങി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് പ്രതികളാക്കിയിട്ടുണ്ട്.

  വിചാരണ പ്രശ്നങ്ങളില്ലാതെ നടക്കും...

  വിചാരണ പ്രശ്നങ്ങളില്ലാതെ നടക്കും...

  ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത് തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ സുപ്രീം കോടതി കടുത്ത നിലപാടെടുത്തതിനാല്‍ വിചാരണ പ്രശ്‌നങ്ങളില്ലാതെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതി നടപടികള്‍ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ തടഞ്ഞ അഭിഭാഷകര്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് ആറുമണിക്കൂറിലേറെ വൈകിപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന സുപ്രീം കോടതി ബഞ്ച് ജമ്മു ഹൈക്കോടതി ബാര്‍ അസോസിയേഷനെ സംഭവത്തില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ജനവരി പത്തിന് രസനയിലെ വീടിന് പരിസരത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചത്. കൊടും ക്രൂരതയാണ് പെൺകുട്ടിയോട് കുറ്റവാളികൾ കാട്ടിയതെന്ന് കുറ്റപത്രത്തിൽ നിന്നും വെളിവാകുന്നു.

  രമേഷ് കുമാര്‍ ജല്ലയുടെ അന്വേഷണം

  രമേഷ് കുമാര്‍ ജല്ലയുടെ അന്വേഷണം

  ഇതിനിടെ ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷനിലെ അഭിഭാഷകരുടെ നടപടിയെ കുറിച്ച് അന്വേഷിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കമ്മിറ്റിയെ നിയോഗിച്ചുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പോലീസ് സീനിയര്‍ സുപ്രണ്ടായ രമേഷ് കുമാര്‍ ജല്ലയുടെ നേതൃത്തിലുള്ള അന്വേഷണത്തിലാണ് കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്. റെക്കോര്‍ഡ് വേഗത്തിലായിരുന്നു രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. അതായത് ഹൈക്കോടതി നല്‍കിയ 90 ദിവസത്തിനും പത്ത് ദിവസത്തിനും മുമ്പെ. ജമ്മുകശ്മീരിലെ അഭിഭാഷകരുടെയടക്കം സമ്മര്‍ദ്ദങ്ങളെയും പ്രതിഷേധങ്ങളെയും മറികടന്നായിരുന്നു ഇത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി ഉത്തര്‍പ്രദേശില്‍ നിന്ന് ആളെ വിളിച്ചു വരുത്തിയതും ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന വിവരങ്ങളും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

  ഭീഷണിപ്പെടുത്തി

  ഭീഷണിപ്പെടുത്തി

  ഇരയുടെ കുടുംബത്തിനുവേണ്ടി ഹാജരാകരുതെന്ന് തന്നോട് ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഹൈക്കോടതിയില്‍വെച്ച് ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടിയുടെ കുടംബത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക പറഞ്ഞിരുന്നു. ഏപ്രില്‍ നാലിനായിരുന്നു സംഭവം. നിങ്ങളെ എങ്ങനെ പിന്തിരിപ്പാക്കാന്‍ അറിയാമെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബി.എസ് സലാതിയ പറഞ്ഞുവെന്നും ദീപിക പറഞ്ഞിരുന്നു. ജമ്മു കാശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സംഭവത്തില്‍ പരാതി നല്‍കുമെന്നും ദീപിക പറഞ്ഞു. എനിക്ക് വധഭീഷണിയുണ്ട്. എനിക്ക് സംരക്ഷണം നല്‍കുമെങ്കില്‍ ഞാന്‍ തന്നെ കേസ് വാദിക്കുമെന്ന് നേരത്തെ ദിപിക വ്യക്തമാക്കിയിരുന്നു.

  ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ഉടൻ അറസ്റ്റെന്ന് സൂചന, കൂടുതൽ പേരെ ചോദ്യം ചെയ്യും!

  നോട്ട് നിരോധനത്തിന്റെ ആഘാതത്തില്‍ നിന്ന് ഇന്ത്യ മോചിതമായി!! സാമ്പത്തിക വളർച്ചയിൽ ലോകബാങ്ക്

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Kathua rape victim's lawyer Deepika Singh Rajawat on Sunday said she fears for her life as she may get raped or murdered."Today, I don't know, I am not in my senses. I can be raped, I can be killed and may be they won't allow me to practice in court. They (have) isolated me, I don't know how I can survive," Advocate Deepika Singh Rajawat told ANI.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്