ജന്‍ധന്‍ അക്കൗണ്ടുകളില്‍ 1.64 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം
അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചവര്‍ ഇതുവരെ റിട്ടേണ്‍സ് സമര്‍പ്പിച്ചിട്ടില്ലാത്തവരാണ്. തങ്ങള്‍ക്ക് ഇന്‍കം ടാക്‌സ് ബാധമല്ലെന്നാണ് ഇവര്‍ പറയുന്നത്.
ദില്ലി: കറന്‍സി നിരോധനത്തിനുശേഷം ജന്‍ധന്‍ അക്കൗണ്ടുകളില്‍ എത്തിയ ഉറവിടമില്ലാത്ത പണത്തെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതുവരെയായി 1.64 കോടിരൂപയുടെ കള്ളപ്പണം കണ്ടെത്താന്‍ കഴിഞ്ഞെന്നാണ് ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇവര്‍ക്കെതിരെ നടപടിയുണ്ടാകും.
അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചവര്‍ ഇതുവരെ റിട്ടേണ്‍സ് സമര്‍പ്പിച്ചിട്ടില്ലാത്തവരാണ്. തങ്ങള്‍ക്ക് ഇന്‍കം ടാക്‌സ് ബാധമല്ലെന്നാണ് ഇവര്‍ പറയുന്നത്. കൊല്‍ക്കത്ത, മിഡ്‌നാപൂര്‍, അറ, കൊച്ചി, വാരാണസി എന്നിവിടങ്ങളിലെ ചില അക്കൗണ്ടുകളിലാണ് സംശയാസ്പദമായ രീതിയില്‍ പണം നിക്ഷേപിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്.

ഇതില്‍ ബിഹാറിലെ അറയില്‍ നിന്നുള്ള ഒരാളുടെ ഒരു അക്കൗണ്ടില്‍ മാത്രം 40 ലക്ഷം രൂപയുടെ നിക്ഷേപം നടന്നതായി കണ്ടെത്തി. നിക്ഷേപകര്‍ക്കെതിരെ ആദായനികുതി വകുപ്പ് പ്രകാരം കേസെടുക്കും. ജന്‍ധന്‍ അക്കൗണ്ടുകള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.
നവംബര്‍ 8ന് പ്രധാനമന്ത്രി ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നിരോധിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയശേഷം വന്‍ തോതിലുള്ള നിക്ഷേപമാണ് ജന്‍ധന്‍ അക്കൗണ്ടുകളില്‍ നടന്നത്. നവംബര്‍ 9ന് 25.5 കോടി ജന്‍ധന്‍ അക്കൗണ്ടുകളില്‍ 45,000 കോടി രൂപയുടെ നിക്ഷേപമായിരുന്നെങ്കില്‍ അത് നവംബര്‍ 30 ആകുമ്പോഴേക്കും 74,000 കോടി രൂപയായി ഉയര്‍ന്നു.












Click it and Unblock the Notifications