അധികാരത്തിനു വേണ്ടി എന്തും ചെയ്യും!!! നിതീഷിന്റെ ഗൂഢാലോചനയെ കുറിച്ച് അറിയാമായിരുന്നുവെന്നു രാഹുൽ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബീഹാർ രാഷ്ട്രീയ പേര് രൂക്ഷമാകുന്നു. ബിഹാറില്‍ മഹാസഖ്യത്തില്‍നിന്ന് പിന്‍മാറി എന്‍ഡിഎ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ച നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിനും സ്വാര്‍ത്ഥലാഭങ്ങള്‍ക്കും വേണ്ടിയാണ് നിതീഷ് കുമാര്‍ കളംമാറ്റിച്ചവിട്ടിയതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

പുതിയ രാഷ്ട്രീയ പോരാട്ടത്തിന് കളമൊരുങ്ങി ബീഹാർ!! ബിജെപി -ജെഡിയു സഖ്യം പ്രതിസന്ധിയിൽ?

നിതീഷ് കുമാര്‍ കുറച്ചു നാളുകളായി പാർട്ടിയിൽ നിന്ന് പുറത്തു ചാടാൻ ശ്രമിച്ചു വരുകയാണെന്നും അതിനെ കുറിച്ചു തനിക്കു നേരത്തെ തന്നെ വ്യക്തമായ സൂചന ലഭിച്ചിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ആദര്‍ശശുദ്ധിയില്ലാത്ത, അവസരവാദിയായ നേതാവാണ് നിതീഷ് കുമാര്‍. സ്വാര്‍ഥലാഭത്തിനായി എന്തും ചെയ്യുന്ന നേതാക്കളാണ് ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തിന്റെ ദുര്യോഗം. അധികാരത്തിനായി അവര്‍ എന്തും ചെയ്യും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

മഹാസഖ്യത്തിന്റെ തകർച്ച

മഹാസഖ്യത്തിന്റെ തകർച്ച

ഇന്ത്യ ചരിത്രത്തിലെ തന്നെ ഒരു നിർണ്ണായകമായ മാറ്റമാണ് മഹാസഖ്യത്തിൽ നിന്നുളള ജെഡിയുവിന്റെ കൂറു മാറ്റം. ബി.ജെ.പി.ക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ പ്രതീകമായി ഉയര്‍ന്നുവന്ന ബിഹാറിലെ മഹാസഖ്യമാണ് തകര്‍ന്നു വീണിരിക്കുന്നത്. സഖ്യവുമായി മുന്നോട്ടുപോകാനാവില്ലെന്നും രാജിവെക്കുകയാണെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിക്കുകയായിരുന്നു.

അഴിമതി ആരോപണം

അഴിമതി ആരോപണം

ലാലു പ്രസാദ് യാദവ് കേന്ദ്ര റെയൽവേ മന്ത്രിയായിരിക്കെ അനധികൃതമായി സ്വകാര്യ ഹോട്ടലിന് പാട്ടത്തിന് സ്ഥലം നൽകിയെന്ന് കേസിലാണ് ലാലുവിനു കുടുംബത്തിനുമെതിരെ കേന്ദ്രം സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. അഴിമതി ആരോപണത്തിൽ ബീഹാർ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് രാജിവെയ്ക്കണമെന്നുള്ള ആരോപണം പാർട്ടിയിൽ പ്രത്യക്ഷമായും പരോക്ഷമായും ഉടലെടുത്തു.

72 മണിക്കൂർ സമയം

72 മണിക്കൂർ സമയം

ലാലുവിനു കുടുംബത്തിനുമെതിരെയുള്ള അഴിമതി ആരോപണത്തിനെ കുറിച്ചോ സിബിഐ അന്വേഷണത്തെക്കുറിച്ചോ നിതീഷ് കുമാർ ആദ്യം പ്രതികരിച്ചിരുന്നില്ല. എന്നാൽ പിന്നീട് അഴിമതി ആരോപിതർ പാർട്ടി വിട്ട് പുറത്തു പോകണമെന്നു നിതീഷ് പരോക്ഷമായി അറിയിച്ചിരുന്നു. തുടർന്നാണ് 72 മണിക്കൂറിനുള്ളിൽ രാജിവെച്ച് മന്ത്രി സഭയിൽ നിന്ന് പുറത്തു പേകണമെന്ന് നിതീഷ് കുമാർ തേജ്വസിയോട് ആവശ്യപ്പെടുകയായിരുന്നു.

ആവശ്യത്തെ എതിർത്ത് ആർജെഡി

ആവശ്യത്തെ എതിർത്ത് ആർജെഡി

പരോക്ഷമായി തേജ്വസുടെ രാജി പാർട്ടി ആവശ്യപ്പെട്ടപ്പോഴേക്കും അതിനെതിരെ ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആർജെഡി രംഗത്തെത്തിയിരുന്നു. രാജി വയ്ക്കാനുളള സാഹചര്യം ഇപ്പോൾ ഇല്ലയെന്നായിരുന്നു ലാലുവിന്റെ വാദം. എന്നാൽ രാജി അവശ്യം മുറികയപ്പോഴും തേജ്വസി രാജി വയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു ലാലു

സർക്കാർ പിരിച്ചു വിട്ടത് പ്രതികാര നടപടിയോ

സർക്കാർ പിരിച്ചു വിട്ടത് പ്രതികാര നടപടിയോ


ആർജെഡി രാജി ആവശ്യം അംഗീകരിക്കാതെ വന്നപ്പോഴാണ് ബീഹാറിൽ സർക്കാർ പിരിച്ചു വിട്ട് പാർട്ടി മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാർ രാജിവെച്ചത്.

14 മണിക്കൂർ കൊണ്ട് ബിഹാറിൽ പുതിയ മന്ത്രി സഭ

14 മണിക്കൂർ കൊണ്ട് ബിഹാറിൽ പുതിയ മന്ത്രി സഭ

ബിഹാറില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ല.ബീഹാറിൽ പ്രത്യക്ഷമായി ഒരു പാർട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാൻ പറ്റാത്തതിന്റെ പശ്ചാത്തലത്തിലാണ് നിതീഷ് കുമാർ ബിജെപിയുടെ സഹായം നേടിയത്. തുടർന്ന് വെറും 14 മണിക്കൂറിനുള്ളില്‍ ബിജെപിയെ കൂട്ടുപിടിച്ച് പുതിയ നിതീഷ് പുതിയ സര്‍ക്കാരുണ്ടാക്കുകയും ചെയ്തു.

132 എംഎൽഎ മാരുടെ പിന്തുണ

132 എംഎൽഎ മാരുടെ പിന്തുണ

ജെഡി(യു) ബിജെപി സഖ്യത്തിന് 132 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി അറിയിച്ചു. ബിഹാറില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. 242 അംഗ സഭയില്‍ ജെ.ഡി.യു.വിന് 71 സീറ്റാണുള്ളത്. 53 അംഗങ്ങളാണ് ബി.ജെ.പിക്ക്. 122 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്. ആര്‍.ജെ.ഡി.ക്ക് 80ഉം കോണ്‍ഗ്രസിന് 27ഉം അംഗങ്ങളുണ്ട്.

English summary
Stung by Nitish Kumar's political switch just days after their meeting, Rahul Gandhi today sneered that people do anything for power.
Please Wait while comments are loading...