• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വസുന്ധര രാജെ ഇനി വിശ്രമിക്കട്ടെയെന്ന് ശരദ് യാദവ്; ഞെട്ടിത്തരിച്ചെന്ന് മറുപടി

 • By Goury Viswanathan
cmsvideo
  വസുന്ധര രാജെയുടെ വണ്ണത്തെ പരിഹസിച്ച് ശരദ് യാദവ്

  ജലാവർ: ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാൻ ജനവിധി തേടുകയാണ്. വസുന്ധര രാജെ സർക്കാരിനെതിരെ നില നിൽക്കുന്ന ശക്തമായ ഭരണ വിരുദ്ധ വികാരം ഇക്കുറി വോട്ടാക്കി മാറ്റാമെന്നുള്ള വിജയ പ്രതീക്ഷയിലാണ് കോൺഗ്രസ്. ഒരു പാർട്ടിക്കും ഭരണത്തുടർച്ച നൽകിയിട്ടില്ലാത്ത ചരിത്രവും കോൺഗ്രസിന്റ ആത്മവിശ്വാസം കൂട്ടുന്നുണ്ട്.തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിട രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങളാണ് ഇരുപാർട്ടികളും നടത്തിയത്. എന്നാൽ രാജസ്ഥാനിൽ കഴിഞ്ഞ ദിവസം പ്രചാരണത്തിനായി എത്തിയ ലോക് താന്ത്രിക് ജനതാദൾ അധ്യക്ഷൻ ശരദ് യാദവ് അൽപ്പം കൂടി കടന്ന് വസുന്ധര രാജെയെ വ്യക്തിപരമായി കടന്നാക്രമിച്ചു. വസുന്ധരയുടെ വണ്ണത്തെപരാമർശിച്ചായിരുന്നു പ്രസ്താവന. തന്നെ അപമാനിച്ച ശരദ് യാദവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വസുന്ധര രാജെ രംഗത്തെത്തിയിട്ടുണ്ട്.

  പ്രചാരണ റാലിക്കിടെ

  രാജസ്ഥാനിലെ പ്രചാരണ റാലിക്കിടെയായിരുന്നു നേതാവിന്റെ പരാമർശം. വസുന്ധര രാജെ വളരെ ക്ഷീണിതയാണ്, തടിയും കൂടിയിരിക്കുന്നു, മുൻപ് അവർ വളരെ മെലിഞ്ഞിരുന്നതാണ്, ഇനിയവർക്ക് വിശ്രമം നൽകു, ഞങ്ങളുടെ മധ്യപ്രദേശിന്റെ മകളാണ് അവർ, കഴിഞ്ഞ ദിവസം ആൽവാറിൽ നടന്ന റാലിക്കിടെ നടത്തിയ പരാമർശം ശരദ് യാദവിനെ കുരുക്കിലാക്കിയിരിക്കുകയാണ്.

   പറ്റിപ്പോയി

  പറ്റിപ്പോയി

  സംഭവം വിവാദമായതോടെ താൻ ഒരു തമാശമാണ് ഉദ്ദേശിച്ചതെന്ന ന്യായീകരണവുമായി ശരദ് യാദവ് രംഗത്തെത്തി. ഞങ്ങൾ തമ്മിൽ വർഷങ്ങളായി അടുന്ന ബന്ധമുണ്ട്. വസുന്ധരയെ വേദനിപ്പിക്കാനോ അപമാനിക്കാനോ അല്ല താൻ അങ്ങനെ പറഞ്ഞത്. തടി കൂടുന്നുണ്ടെന്ന് അവരോട് താൻ നേരിട്ട് പറഞ്ഞിട്ടുള്ളതാണെന്നും ശരദ് യാദവ് പറഞ്ഞു.

   വിടാതെ വസുന്ധര

  വിടാതെ വസുന്ധര

  ശരദ് യാദവിന്റെ വിശദീകരണത്തിൽ വസുന്ധര രാജെ തൃപ്തയല്ലെന്നാണ് അവരുടെ പ്രതികരണം വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ പ്രസ്താവന തന്നെ ഞെട്ടിച്ചു. എന്നെ അപമാനിക്കാനായിരുന്നു ആ പ്രസ്താവന. തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം. ഇത്തരക്കാരെയാണോ നമ്മുടെ യുവജനങ്ങൾ മാതൃകയാക്കേണ്ടത്. കോൺഗ്രസും അവരുടെ സഖ്യകക്ഷികളും വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്നും വസുന്ധര രാജെ പൊട്ടിത്തെറിച്ചു.

   മുൻപും വിവാദങ്ങൾ

  മുൻപും വിവാദങ്ങൾ

  ശരദ് യാദവിന്റെ പല പ്രസ്താവനകളു മുൻപും വലിയ വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്. പെൺകുട്ടികളുടെ മാനത്തേക്കാൾ വിലയുണ്ട് വോട്ടിനെന്നായിരുന്നു ശരദ് യാദവിന്റെ പാട്നയിലെ ഒരു പരിപാടിക്കിടെ ശരദ് യാദവ് അഭിപ്രായപ്പെട്ടത്. ഒരു പെൺകുട്ടിയുടെ മാനം നഷ്ടപ്പെട്ടാൽ ഒരു ഗ്രാമത്തിനോ സമുദായത്തിനോ ആണ് നാണക്കേട് ഉണ്ടാവുക. എന്നാൽ വോട്ടുവിൽക്കുന്നത് രാജ്യത്തിന് തന്നെ നാണക്കേടാണെന്നായിരുന്നു ശരദ് യാദവിന്റെ പരാമർശം.

  സ്ത്രീകളുടെ നിറം

  സ്ത്രീകളുടെ നിറം

  ദക്ഷിണേന്ത്യൻ സ്ത്രീകളുടെ നിറത്തേക്കുറിച്ചും സൗന്ദര്യസങ്കൽപ്പത്തെക്കുറിച്ചും 2015ൽ പാർലമെന്റിൽ നടത്തിയ പരാമർശവും വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ സ്മൃതി ഇറാനിയോട് നീ ഏത് തരത്തിലുള്ള ആളാണെന്ന് എനിക്ക് അറിയാം എന്നാണ് ശരദ് യാദവ് മറുപടി പറഞ്ഞത്. ജെഡിയു മുൻ അധ്യക്ഷനായിരുന്ന ശരദ് യാദവ് പിന്നീട് പാർട്ടി വിട്ട് എൽജെഡി എന്ന പുതിയ പാർട്ടി രൂപികരിക്കുകയായിരുന്നു.

  തൃശൂർ മലാക്കയിൽ വീടുകത്തി കുട്ടികൾ വെന്തുമരിച്ചു; കിടപ്പുമുറിയിൽ സ്ഫോടനം

  ശശികലയുടെ പ്രസംഗം കുത്തിപ്പൊക്കി തോമസ് ഐസക്, മൂന്ന് മിനുറ്റ് പ്രസംഗം, ഒറ്റശ്വാസത്തിൽ എത്ര കളളങ്ങൾ!

  lok-sabha-home

  English summary
  Election Panel Should Act: Vasundhara Raje On Sharad Yadav's Body-Shaming

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more