കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമന്റെ ആഗ്രഹമാണ്; അയോധ്യ ചടങ്ങില്‍ ഉറപ്പായും പങ്കെടുക്കുമെന്ന് അന്‍സാരി; മോദിക്ക് സമ്മാനം

Google Oneindia Malayalam News

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയാണ്. കോടതി നിര്‍ദേശ പ്രകാരം ട്രസ്റ്റ് രൂപീകരിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും ചെയ്തു. ബുധനാഴ്ച തറക്കല്ലിടല്‍ കര്‍മം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്നാണ് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചത്.

പരിപാടിയിലേക്ക് ആദ്യ ക്ഷണം ലഭിച്ച വ്യക്തിയാണ് ഇഖ്ബാല്‍ അന്‍സാരി. ഇദ്ദേഹമായിരുന്നു അയോധ്യ തര്‍ക്കത്തില്‍ മുസ്ലിം വിഭാഗത്തെ പ്രതിനിധീകരിച്ചുണ്ടായിരുന്ന ഒരു കക്ഷി. താന്‍ ഉറപ്പായും തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ....

 ഉറപ്പായും പങ്കെടുക്കും

ഉറപ്പായും പങ്കെടുക്കും

അയോധ്യയിലെ തറക്കല്ലിടല്‍ ചടങ്ങിലേക്ക് ആദ്യ ക്ഷണം എനിക്കാണ് ലഭിച്ചത്. പരിപാടിയില്‍ ഉറപ്പായും പങ്കെടുക്കും. രാമന്റെ ആഗ്രഹ പ്രകാരമാണ് തന്നെ വിളിച്ചിരിക്കുന്നത്. ചടങ്ങിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കുമെന്നും ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു.

കോടതി വിധിയോടെ തീര്‍ന്നു

കോടതി വിധിയോടെ തീര്‍ന്നു

ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റാണ് തനിക്കുള്ള ക്ഷണക്കത്ത് കൈമാറിയത്. എല്ലാ തര്‍ക്കങ്ങളും സുപ്രീംകോടതി വിധിയോടെ തീര്‍ന്നു. ഇനി തര്‍ക്കങ്ങളില്ലെന്നും ക്ഷേത്രം വരുന്നതോടെ അയോധ്യയുടെ മുഖച്ഛായ മാറുമെന്നും ഇഖ്ബാല്‍ അന്‍സാരി പറയുന്നു.

മോദിക്കുള്ള സമ്മാനങ്ങള്‍

മോദിക്കുള്ള സമ്മാനങ്ങള്‍

നരേന്ദ്ര മോദിക്ക് സമ്മാനമായി രാമചരിത മാനസത്തിന്റെ പകര്‍പ്പ് നല്‍കാനാണ് ഇഖ്ബാല്‍ അന്‍സാരിയുടെ തീരുമാനം. കൂടാതെ രാമന്റെ പേര് കൊത്തിവച്ച മേലങ്കിയും മോദിക്ക് കൈമാറും. അയോധ്യ മാറുകയാണ്. നമ്മുടെ മക്കള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കണമെന്നാണ് ആഗ്രഹമെന്നും അന്‍സാരി പറഞ്ഞു.

ഹാശിം അന്‍സാരിയുടെ മകന്‍

ഹാശിം അന്‍സാരിയുടെ മകന്‍

അയോധ്യ കേസിലെ ആദ്യ ഹര്‍ജിക്കാരനാണ് ഹാശിം അന്‍സാരി. ഇദ്ദേഹം 95ാം വയസില്‍ 2016ല്‍ മരിച്ചു. പിന്നീടാണ് മകന്‍ ഇഖ്ബാല്‍ അന്‍സാരി കേസ് ഏറ്റെടുത്തത്. കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞ സാഹചര്യത്തില്‍ ഇനി അയോധ്യയില്‍ തര്‍ക്കമില്ലെന്ന് അന്‍സാരി പറഞ്ഞു.

ഞാന്‍ അയോധ്യക്കാരനാണ്

ഞാന്‍ അയോധ്യക്കാരനാണ്

ഞാന്‍ അയോധ്യക്കാരനാണ്. എന്റെ കുടുംബവും ഇവിടെയാണ് താമസിക്കുന്നത്. ക്ഷേത്രം വരുന്നതോടെ അയോധ്യയുടെ ചിത്രം മാറും. പുതിയ തൊഴിലവസരങ്ങള്‍ വരും. അത് നമ്മുടെ കുട്ടികള്‍ക്ക് ഗുണമാകുമെന്നും ഇഖ്ബാന്‍ അന്‍സാരി അഭിപ്രായപ്പെട്ടു.

രാമന്റെ ആഗ്രഹം

രാമന്റെ ആഗ്രഹം

എല്ലാ സന്യാസിരമാരെയും ഞാന്‍ ബഹുമാനിക്കുന്നു. തറക്കല്ലിടല്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. രാമന്റെ ആഗ്രഹ പ്രകാരമാണ് തന്നെ ക്ഷണിച്ചതെന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് നിര്‍ബന്ധമായും ചടങ്ങില്‍ പങ്കെടുക്കുമെന്നും അന്‍സാരി പറഞ്ഞു.

Recommended Video

cmsvideo
അയോദ്ധ്യയില്‍ ഭൂമി പൂജ നടത്തേണ്ട പൂജാരിക്ക് കൊവിഡ് | Oneindia Malayalam
കോടതി വിധി അനുകൂലമായിരുന്നെങ്കില്‍

കോടതി വിധി അനുകൂലമായിരുന്നെങ്കില്‍

തനിക്ക് അനുകൂലമായിട്ടാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നതെങ്കില്‍ തര്‍ക്ക ഭൂമിയില്‍ സ്‌കൂളും ആശുപത്രിയും നിര്‍മിക്കുമായിരുന്നുവെന്നും ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു. ഇനി ഭാവി തലമുറയുടെ സുരക്ഷിതത്വമാണ് നോക്കുന്നത്. നഗരം വികസിക്കാന്‍ പോകുന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്നും അന്‍സാരി പറഞ്ഞു.

കൊറോണ രോഗം ഭീഷണി

കൊറോണ രോഗം ഭീഷണി

അതേസമയം, അയോധ്യയിലെ ചടങ്ങിന്റെ പകിട്ട് കുറയ്ക്കുന്ന രീതിയില്‍ കൊറോണ രോഗം ഭീഷണി സൃഷ്ടിക്കുന്നുണ്ട്. രാമജന്മഭൂമി പ്രസ്ഥഖാനത്തിന് മുന്നിലുണ്ടായിരുന്ന എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കില്ല. അദ്വാനിയും ജോഷിയും പ്രായാധിക്യം കാരണമാണ് നേരിട്ട് പങ്കെടുക്കാത്തത്.

അമിത് ഷാ എത്തില്ല

അമിത് ഷാ എത്തില്ല

അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങിന് എത്തില്ലെന്നാണ് വിവരം. അദ്ദേഹത്തിന് കൊറോണ രോഗം ബാധിച്ച ചികില്‍സയിലാണ്. ദില്ലിയിലെ ആശുപത്രിയിലാണ് അമിത് ഷാ. തനിക്ക് രോഗം ബാധിച്ചുവെന്ന കാര്യം അദ്ദേഹം ഞായറാഴ്ച വൈകീട്ട് ട്വിറ്ററിലാണ് അറിയിച്ചത്.

മുഖ്യ പൂജാരി ക്വാറന്റൈനില്‍

മുഖ്യ പൂജാരി ക്വാറന്റൈനില്‍

മാത്രമല്ല, അയോധ്യയിലെ മുഖ്യ പൂജാരി ക്വാറന്റൈനിലാണ്. കൊറോണ രോഗ സംശയത്തെ തുടര്‍ന്നാണിത്. ഇദ്ദേഹത്തിന്റെ സഹായിയായ പൂജാരിക്ക് കഴിഞ്ഞ ദിവസം കൊറോണ രോഗം ബാധിച്ചിരുന്നു. തുടര്‍ന്ന് രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ മുഖ്യപൂജാരിയായ ആചാര്യ സത്യേന്ദ്ര ദാസിനോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

മാറ്റം ഇങ്ങനെ

മാറ്റം ഇങ്ങനെ

മൂന്ന് ദിവസം താന്‍ ക്വാറന്റൈനിലാകുമെന്ന് ആചാര്യ മാധ്യമങ്ങളോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ സഹായിയായ പൂജാരി സന്തോഷ് ദാസ് ആണ് ഇപ്പോള്‍ പൂജാ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നത്. ഇനി മറ്റൊരു നിര്‍ദേശം ലഭിക്കും വരെ സന്തോഷ് ദാസ് ആയിരിക്കും കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്നാണ് വിവരം.

പോലീസുകാര്‍ക്കും കൊറോണ

പോലീസുകാര്‍ക്കും കൊറോണ

ജൂലൈ 30നാണ് അയോധ്യയിലെ പൂജാരി പ്രദീപ് ദാസിന് കൊറോണ രോഗം സ്ഥിരീകരിച്ചത്. കൂടാതെ അയോധ്യയില്‍ സുരക്ഷാ കാര്യങ്ങള്‍ക്ക് വിന്യസിച്ചിരുന്ന 16 പോലീസ് ഓഫീസര്‍മാര്‍ക്കും കൊറോണ രോഗം ബാധിച്ചിട്ടുണ്ട്. ഇതോടെ കര്‍ശന ജാഗ്രത പാലിച്ചാണ് കര്‍മങ്ങളെല്ലാം നടക്കുന്നത്. പ്രവേശനം നല്‍കുന്നത് ആരോഗ്യ പരിശോധനയ്ക്ക് ശേഷമാണ്.

English summary
I will attend bhoomi pujan in Ayodhya; Says Babri case litigant Iqbal Ansari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X