രാഷ്ടീയ പ്രവർത്തനമെന്നാൽ ജനസേവനം !!! അതു കഴിഞ്ഞാൽ ഗോരഖ്പൂരിലേക്ക് മടങ്ങുമെന്നു യോഗി

  • Posted By:
Subscribe to Oneindia Malayalam

ലഖ്നൗ: താനൊരു മുഴുവനൻ സമയരാഷ്ട്രീയക്കാരനല്ലെന്നു ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഷ്ട്രീയപ്രവർത്തനം തന്നെ സംബന്ധിച്ചു ജനസേവനമാണ് അത് പൂർത്തിയായൽ ഗോരാഖ്പൂരിലേക്ക് തിരിച്ചു പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും യോഗി പറഞ്ഞു.

മുസ്ലീം സ്ത്രീയെ പന്നി മാംസം കൊണ്ട് മർദിച്ചു!!!യുവാവിന് ആറുമാസം തടവ്!!!

'അമ്മ'യ്ക്കെതിരെ നടി രഞ്ജിനിയും; തലപ്പത്ത് 'അച്ഛന്മാർ' മാത്രം,

രാഷ്ട്രീയപ്രവർത്തനത്തിൽ മോദിയുടെ പിൻകാമിയാകുമോ എന്ന ചോദ്യത്തിനാണ് യോഗി ഇങ്ങനെ മറുപടി നൽകിയത്.പ്രമുഖ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് യോഗി തന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ചു വ്യക്തമാക്കിയത്.രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതിൽ സന്തോഷമുണ്ടെന്നു അദ്ദേഹം പറഞ്ഞു. ജനങ്ങളെ സേവിക്കാൻ കഴിഞ്ഞതും ഏറ്റവും വലിയ ഭാഗ്യമായി താൻ കാണുന്നുവെന്നു യോഗി കൂട്ടിച്ചേർത്തു.

yogi adithya nth

സംസ്ഥാനത്ത് എവിടെ നിന്നു ജനവിധി തേടുമെന്ന ചോദ്യത്തിന് ഗോരഖ്പൂരാണ് തന്റെ പ്രവർത്തന മേഖലയെന്നും കൂടാതെ പാർട്ടി പറയുന്നിടത്തു നിന്നും ജനവിധി തേടുമെന്നും ആദിത്യനാഥ് പറഞ്ഞു.നിലവിൽ സംസ്ഥാനത്തിലെ എംപിയാണ് യോഗി ആദിത്യനാഥ്. യുപി മുഖ്യമന്ത്രിയാണെങ്കിൽ പോലും എംഎൽഎയായി നിയമസഭയിലേക്ക് തിരഞ്ഞെടുത്താൽ മാത്രമേ യോഗിക്ക് മുഖ്യമന്ത്രിയായി തുടരാൻ സാധിക്കുകയുള്ളൂ. ആറു മാസത്തിനുള്ളിൽ യോഗി യുപിയിൽ എംഎൽഎയായി മത്സരിച്ച് വിജയിക്കണം.

English summary
Chief minister Yogi Adityanath said on Friday he was not a full-time politician and would return to Gorakhpur after serving people.
Please Wait while comments are loading...