കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് പീഡനക്കേസില്‍ ഉള്‍പ്പെട്ട എംപി ശശികല

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: പീഡനക്കേസിലും വിവാദത്തിലും ഉള്‍പ്പെട്ട എഐഎഡിഎംകെ എംപി ശശികല പുഷ്പ താന്‍ രാജ്യസഭാ അംഗത്വം രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് അറിയിച്ചു. വീട്ടുവേലക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ശശികലയും ഭര്‍ത്താവും മകനും അന്വേഷണം നേരിടുകയാണ്. വേലക്കാരിയെ ശാരീരിക പീഡനം ഏല്‍പ്പിച്ചെന്ന പരാതിയില്‍ ശശികലയ്‌ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

ഓഗസ്ത് ആദ്യം ശശികലയെ എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കിയിരുന്നു. ദില്ലി വിമാനത്താവളത്തില്‍വെച്ച് ഡിഎംകെ എംപി തിരുച്ചി ശിവയെ അടിച്ചെന്ന കുറ്റത്തിനായിരുന്നു ശിക്ഷാനടപടി. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയശേഷം രാജ്യസഭയില്‍ ശശികല നടത്തിയ ആരോപണം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.

sasikala

എഐഎഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിത തന്നെ അടിച്ചെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നുമായിരുന്നു ശശികലയുടെ ആരോപണം. ഇതേ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ശശികലയ്ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. പീഡന ആരോപണം നേരിടുന്ന ശശികല മധുര ഹൈക്കോടതി ബെഞ്ചിനു മുമ്പാകെ ഹാജരാകേണ്ടിവരും.

കുടുംബത്തിനെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നതോടെയാണ് ശശികല രാജിവെച്ചേക്കുമെന്ന അഭ്യൂഹമുയര്‍ന്നത്. എന്നാല്‍ അത്തരമൊരു ചോദ്യത്തിന്റെ ആവശ്യമില്ലെന്നും താന്‍ രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും ശശികല മാധ്യമങ്ങളോട് വ്യക്തമാക്കി.

English summary
I won’t resign from Rajya Sabha: Expelled AIADMK MP Sasikala Pushpa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X