കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

300 ഭീകരരെ വധിച്ചെന്ന് ആര് പറഞ്ഞു? മോദിയും അമിത് ഷായും പറഞ്ഞില്ലല്ലോ എന്ന് കേന്ദ്ര മന്ത്രി

Google Oneindia Malayalam News

ദില്ലി: പുല്‍വാമ ആക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ വ്യോമ സേന പാകിസ്താനിലെ ബാലാക്കോട്ടില്‍ 300 ഭീകരരെ വധിച്ചുവെന്ന് ആരാണ് പറഞ്ഞതെന്ന് കേന്ദ്രമന്ത്രി എസ്എസ് അലുവാലിയ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായോ കണക്കുകള്‍ നിരത്തിയോ എന്നും മന്ത്രി ചോദിച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിക്കുകയും ചെയ്തു.

ss

പാകിസ്താനിലെ ബാലാക്കോട്ടില്‍ ആക്രമണമുണ്ടായ ശേഷം ഞാന്‍ ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ നിരീക്ഷിച്ചിരുന്നു. മോദിയുടെയും അമിത് ഷായുടെയും ബിജെപിയുടെ ഔദ്യോഗിക നേതാക്കളുടെയും പ്രസ്താവനകള്‍ ശ്രദ്ധിച്ചിരുന്നു. ആരും തന്നെ 300 ഭീകരരെ വധിച്ചുവെന്ന് പറഞ്ഞിട്ടില്ല. നിങ്ങളുടെ രാജ്യത്ത് തങ്ങള്‍ക്ക് ആക്രമണം നടത്താന്‍ സാധിക്കുമെന്ന സന്ദേശം പാകിസ്താന് നല്‍കുകയാണ് ചെയ്തത്. വേണ്ടി വന്നാല്‍ നശിപ്പിക്കുമെന്ന സൂചന നല്‍കുകയാണ് ചെയ്തതെന്നും അലുവാലിയ പറഞ്ഞു.

ഒരുവിഭാഗം മാധ്യമങ്ങളാണ് 300 പേരെ വധിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്. ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടുവെന്നും ഈ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ഇതുസംബന്ധിച്ച ചോദ്യങ്ങളോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി അലുവാലിയ.

ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ സുഷമ പങ്കെടുത്തത് തെറ്റെന്ന് കോണ്‍ഗ്രസ്; മോദി മറുപടി പറയണംഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ സുഷമ പങ്കെടുത്തത് തെറ്റെന്ന് കോണ്‍ഗ്രസ്; മോദി മറുപടി പറയണം

എന്നാല്‍ അലുവാലിയയുടെ പ്രസ്താവന വന്നതിന് പിന്നാലെ ബിജെപിക്കെതിരെ സിപിഎം രംഗത്തുവന്നു. ആദ്യം ബിജെപി ഉന്നയിച്ച അവകാശവാദങ്ങളില്‍ നിന്ന് അവര്‍ പിന്‍വലിയുകയാണെന്നു സിപിഎം ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി. സര്‍ജിക്കല്‍ സ്‌ട്രൈക്ക് സംബന്ധിച്ച തെളിവുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന് ഒട്ടേറെ രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
‘Did PM Modi, Amit Shah say 300 terrorists were killed?’: SS Ahluwalia slams media reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X