കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യോമസേനയ്ക്ക് കരുത്താകാൻ വനിത അഗ്നിവീർ, നിയമനം അടുത്ത വർഷം മുതലെന്ന് സേന മേധാവി

Google Oneindia Malayalam News

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിൽ അടുത്ത വർഷം മുതൽ വനിതകളേയും അഗ്നിവീർ ആക്കുമെന്ന് വ്യോമസേ മേധാവി വി.ആര്‍.ചൗധരി.
അഗ്നിവീർ പരിശീലന പരിപാടികളിൽ മാറ്റം വരുത്തുമെന്നും, പുതിയ ആയുധ ശേഖരമടങ്ങിയ ശാഖ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചണ്ഡീഗഡിൽ ഇന്ത്യൻ വ്യോമസേനാ ദിനാചരണത്തോടനുബന്ധിച്ചാണ് അദേഹത്തിന്റെ പ്രഖ്യാപനം. 'ഇന്ത്യൻ വ്യോമസേനയക്കായി പുതിയ ആയുധ ശേഖരമടങ്ങിയ ഒരു പുതിയ ശാഖ ആരംഭിക്കുമെന്ന് അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആണ്' അദ്ദേഹം പറഞ്ഞു.

1

ഈ വർഷം അവസാനത്തോടെ വ്യോമസേനയിലേക്ക് 3000 അഗ്നിവീരമാരെ ഉൾപ്പെടുത്തുമെന്നും. അംഗങ്ങളുടെ എണ്ണം വരും വർഷങ്ങളിൽ ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 'ശരിയായ പ്രവർത്തന രീതിക്കും അറിവും ലഭിക്കുന്നതിന് വ്യോമസേന അഗ്നിവീർ പരിശീലന രീതി മാറ്റുകയാണ്. ഈ വർഷം ഡിസംബറോടെ 3000 പേരെ പരിശീലനത്തിനായി ഉൾപ്പെടുത്തും. വരും വർഷങ്ങളിൽ ഈ സംഖ്യ ഉയരും'. എയർ ചീഫ് മാർഷൽ വിവേക് ​​റാം ചൗധരി പറഞ്ഞു.

ടിപ്പു എക്‌സ്പ്രസിന്റെ പേര് മാറ്റി, ഇനി വോഡയാർ എക്‌സ്പ്രസ്ടിപ്പു എക്‌സ്പ്രസിന്റെ പേര് മാറ്റി, ഇനി വോഡയാർ എക്‌സ്പ്രസ്

2

photo courtesy-twitter/Indian Air Force

അഗ്നിവീര്‍ റിക്രൂട്ട്മെന്‍റില്‍ വ്യോമസേന വനിതകള്‍ക്ക് 10 ശതമാനം സംവരണം നൽകുമെന്നും കഴിഞ്ഞ ദിവസം വ്യോമസേന മേധാവി വ്യക്തമാക്കിയിരുന്നു. തുറന്ന മനസ്സോടെയാണ് അവരെ വ്യോമസേനയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് വ്യക്തമാക്കിയ ചൗധരി ,അവരെ മികച്ച രീതിയൽ വളർത്തിയെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം വ്യോമസേന ഇന്ന് 90 വാർഷികം ആഘോഷിക്കുകയാണ്. ചണ്ഡീഗഡിലെ സുഖ്നയിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സംയുക്ത സൈനിക മേധാവി ലഫ്റ്റനൻറ് ജനറൽ അനിൽ ചൗഹാൻ, മറ്റ് സൈനിക മേധാവികൾ എന്നിവർ പങ്കെടുത്തു

3

ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന പ്രദർശനത്തിൽ വിവിധ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനങ്ങളും ചിനൂക് ഹെലികോപ്റ്ററുകളുമാണ് പ്രദർശിപ്പിക്കുന്നത്. 74 വിമാനങ്ങൾ ഗ്രൂപ്പ് ക്യാപ്റ്റൻ എ . രഥിയുടെ നേതൃത്വത്തിൽ പങ്കെടുക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ തേജസ്സ്, റഫേൽ, മിഗ്-21,ലൈറ്റ് വെയ്റ്റ് അറ്റാക്കിംഗ് ഹെലികോപ്റ്ററുകൾ, കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രചണ്ഡ് എന്നിവയും പ്രദർശനത്തിനുണ്ട്.

Viral Video: ഇതൊക്കെയാണ് മോനെ ഡാന്‍സ്, യുവതിയെ കടത്തിവെട്ടി ഓട്ടോറിക്ഷക്കാരന്‍, വൈറല്‍ വീഡിയോViral Video: ഇതൊക്കെയാണ് മോനെ ഡാന്‍സ്, യുവതിയെ കടത്തിവെട്ടി ഓട്ടോറിക്ഷക്കാരന്‍, വൈറല്‍ വീഡിയോ

4

photo courtesy-twitter/Indian Air Force

1932ൽ ബ്രിട്ടീഷ് സേനയുടെ ഭാഗമായി ആരംഭിച്ച വ്യോമസേനയിൽ ഇന്ന് ഒന്നര ലക്ഷം ഉദ്യോഗസ്ഥരും 1800 ലേറെ വിമാനങ്ങളുമാണ് ഇള്ളത്. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം നേരിട്ട എല്ലാ യുദ്ധ മേഖലകളിൽ ഇന്ത്യൻ വ്യോമസേന ഒരു പ്രധാന പങ്കുവഹിച്ചിരുന്നു. യുഎസിനും റഷ്യയ്ക്കും ശേഷം ലോകത്തെ മൂന്നാമത്തെ വ്യോമശക്തിയാണ് ഇന്ത്യ മാറിയിട്ടുണ്ട്. 'ആകാശത്തെ തൊടുന്ന മഹാകീർത്തി' എന്ന് അർഥം വരുന്ന നഭഹ സ്പർശം ദീപ്തം!എന്ന സംസ്കൃത വാക്യമാണ് വ്യോമസേനയുടെ ആപ്തവാക്യം. അത് എല്ലാ രീതിയിലും പാലിച്ച് തന്നെയാണ് വ്യോമസേന ഇന്ത്യയുടെ ആകാശത്ത് സുരക്ഷയൊരുക്കുന്നത്.

'ഖാർഗെയ്ക്ക് വേണ്ടി എന്തുമാകാം'; പിസിസികളുടെ പരസ്യ പിന്തുണയിൽ കലിച്ച് തരൂർ, രേഖാമൂലം പരാതി

English summary
IAF chief Air Chief Marshal Vivek Ram Chaudhari announced Indian Air Force will induct women Agniveers starting next year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X