ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി; അന്വേഷണത്തില്‍ നിര്‍ണായകം, വ്യോമസേന മേധാവി സ്ഥലത്തെത്തി
ഊട്ടി: കുനൂരില്‍ സംയുക്ത സൈനിക സേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വ്യോമസേന മേധാവി ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി സ്ഥലത്തെത്തി തകര്‍ന്ന ഹെലികോപ്റ്റര്‍ പരിശോധന നടത്തി. മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം സ്ഥലത്തെത്തിയിട്ടുണ്ട്.
പരിശോധനയില്‍ തകര്‍ന്ന ഹെലികോപ്ടറിന്റെ ഫ്‌ലൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍ (ബ്ലാക്ക് ബോക്‌സ്) കണ്ടെത്തി. സംഭവത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇത് നിര്‍ണായയകമായും. വിങ് കമാന്‍ഡര്‍ ആര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള വ്യോമസേനാ ഉദ്യോഗസ്ഥരുടെ 25 അംഗ പ്രത്യേക സംഘമാണ് ബ്ലാക്ക് ബോക്സ് കണ്ടെടുത്തത്, കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. മൃതദേഹങ്ങള്‍ വെല്ലിംഗ്ടണ്‍ ആര്‍മി ആശുപത്രിയിലേക്ക് സുരക്ഷിതമായി വീണ്ടെടുക്കുന്നതിനാണ് ബുധനാഴ്ച മുന്‍ഗണന നല്‍കിയത്. ഇന്ന് രാവിലെ മുതലാണ് സംഘം തിരച്ചില്‍ നടത്തിയത്.

അതേസമയം, കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ചികിത്സയ്ക്കായി കോയമ്പത്തൂരില്‍ നിന്നുള്ള ആറംഗ പ്രത്യേക മെഡിക്കല്‍ സംഘം വെല്ലിംഗ്ടണ്‍ ആര്‍മി ആശുപത്രിയില്‍ എത്തിയിരുന്നു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ ചികിത്സയ്ക്ക് തമിഴ്നാട് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് നീലഗിരിയിലുള്ള തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സൈനിക സംഘത്തെ അറിയിച്ചു. ശൗര്യ ചക്ര അവാര്‍ഡ് ജേതാവായ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന് 60 ശതമാനം പൊള്ളലേറ്റതായി വെല്ലിംഗ്ടണ്‍ വൃത്തങ്ങള്‍ അറിയിച്ചു.
രണ്ട് പേരൊഴികെ മറ്റെല്ലാവരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതായി അപകടസ്ഥലത്ത് ആദ്യം എത്തിയ രവികുമാര്‍ ഐഎഎന്‍എസിനോട് പറഞ്ഞിരുന്നു. ബ്ലാക്ക് ബോക്സിന് ഹെലികോപ്റ്ററിന്റെ അവസാന നിമിഷത്തെ സാഹചര്യത്തെയും മറ്റ് വശങ്ങളെയും കുറിച്ചുള്ള ഡാറ്റ വെളിപ്പെടുത്താനാകും.
അതുകൊണ്ട് അന്വേഷണത്തില്‍ ബ്ലാക് ബോക്‌സ് നിര്‍ണായകമാകും. ബ്ലാക്ക് ബോക്സ് എന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും, ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ തിളക്കമുള്ള ഓറഞ്ച് നിറത്തിലാണ് ഉണ്ടാകുക, ഇത് ഫ്‌ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് സംഭാഷണങ്ങളും റെക്കോര്‍ഡു ചെയ്യുന്നു. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കൂടുതല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അപകടത്തിന് ബാഹ്യ കാരണങ്ങളുണ്ടോ എന്നും കണ്ടെത്താനാകും.
Recommended Video
കൂടാതെ, വെല്ലിംഗ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിംഗ് സ്റ്റാഫായ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ്, ഹെലികോപ്റ്ററില്‍ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയാണ്. അദ്ദേഹത്തിന് അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications