68000 സൈനികരെ ഗല്‍വാന്‍ പിന്നാലെ കിഴക്കന്‍ ലഡാക്കിലേക്ക് എത്തിച്ച് വ്യോമസേന, റിപ്പോര്‍ട്ട് ഇങ്ങനെ
ന്യൂഡല്‍ഹി: ഗാല്‍വാന്‍ ശേഷം കിഴക്കന്‍ ലഡാക്കിലെ സൈനിക സാന്നിധ്യം ഇന്ത്യ പതിന്മടങ്ങാക്കിയെന്ന് സ്ഥിരീകരണം. വ്യോമസേന വിമാന മാര്‍ഗം 68000 സൈനികരെയാണ് ഇവിടെ വിന്യസിച്ചത്. രാജ്യത്ത് വിവിധയിടങ്ങളില്‍ വിന്യസിച്ചിരുന്ന സൈനികരെയാണ് ഇത്തരത്തില്‍ എത്തിച്ചത്. അതോടൊപ്പം 90 ടാങ്കറുകളും, മറ്റ് ആയുധങ്ങളും വിമാനമാര്‍ഗം കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് അടുത്തെത്തിയിരിക്കുകയാണ്.
ഇനിയൊരിക്കലും ഗാല്‍വാന്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്തത്. വ്യോമസേന അവരുടെ സി30, ജാഗ്വര്‍ ജെറ്റ് എന്നിവ കിഴക്കന്‍ ലഡാക്കില്‍ വിന്യസിച്ചിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറും ശക്തമായ നിരീക്ഷണത്തിനാണ് കേന്ദ്രം ഇത്ര ശക്തമായ സംവിധാനങ്ങളെ അവിടെ എത്തിച്ചത്.ചൈനയുടെ ഓരോ നീക്കങ്ങളും അറിയാന്‍ വേണ്ടിയുള്ള സംവിധാനങ്ങള്‍ സൈന്യം നിയന്ത്രണ രേഖയ്ക്ക് അടുത്തെത്തിച്ചത്. ഇന്റലിജന്‍സ് വിവരങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഏത് നിമിഷവും സജ്ജമായി നിരവധി യുദ്ധവിമാനങ്ങളും ഇവിടെയുണ്ടായിരുന്നു.

വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനത്തിലാണ് ട്രൂപ്പുകള്‍ എത്തിയത്. ഗാല്‍വാനില്‍ ഏറ്റുമുട്ടല്‍ നടന്നതിന് തൊട്ടുപിന്നാലെയാണ് എല്ലാ വിധ സജ്ജീകരണങ്ങളുമായി സൈന്യം ഇവിടെയെത്തിയത്. സ്പെഷ്യല്‍ ഓപ്പറേഷന്റെ ഭാഗമായി വളരെ ദുര്‍ഘടമായ ഇടങ്ങളില്‍ വരെ സൈന്യത്തെ വിന്യസിച്ചിരുന്നു. വ്യോമസേനയുടെ എയര്‍ലിഫ്റ്റിംഗ് സൗകര്യങ്ങള്‍ വന്‍ തോതില്‍ വര്‍ധിച്ചതാണ് ഇക്കാര്യത്തില്‍ നേട്ടമായത്.
വിദൂര ഇടത്ത് നിന്ന് നിയന്ത്രിക്കുന്ന വിമാനങ്ങളെയാണ് വ്യോമസേന ചൈനയുടെ ഓരോ നീക്കങ്ങളെയും അറിയാനായി വിന്യസിച്ചത്. ഇന്ഫാന്ട്രാ കോമ്പാറ്റ് വെഹിക്കിളുകള്‍, റഡാര്‍ സംവിധാനങ്ങള്‍, യന്ത്രത്തോക്കുകള്‍, അതിനൊപ്പം നിരവധി യുദ്ധോപകരണങ്ങള്‍ എന്നിവയുമായിട്ടാണ് വ്യോമസേന വിമാനം ഇവിടെയെത്തിയത്. സി-130ജെ സൂപ്പര്‍ ഹെര്‍ക്കൂലിസ്, സി17 ഗ്ലോബ്മാസ്റ്റര് എയര്‍ക്രാഫ്റ്റ് എന്നിവയും ഇവിടെയെത്തിയിട്ടുണ്ട്.
റഫേല്‍, മിഗ് 29 പോലുള്ള യുദ്ധവിമാനങ്ങളും ഇവിടെ വിന്യസിച്ചിരുന്നു. ഇത് ആകാശ മാര്‍ഗമുള്ള പട്രോളിംഗിന് വേണ്ടിയായിരുന്നു. വ്യോമസേനയുടെ വിവിധ തരത്തിലുള്ള ഹെലികോപ്ടറുകളും സര്‍വീസിന് എത്തിയിരുന്നു. എസ്യു-30 എംകെഐ, ജാഗ്വര്‍ യുദ്ധ വിമാനങ്ങളുടെ നിരീക്ഷണ പരിധി 50 കിലോമീറ്ററോളം വരും. ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങളും, അവരെ എവിടെയാണ് വിന്യസിച്ചിരിക്കുന്നത് എന്നെല്ലാം ഇന്ത്യന്‍ സൈന്യത്തിന് കൃത്യമായി അറിയാന്‍ കഴിയും.
വ്യോമസേന അവരുടെ വ്യോമ പ്രതിരോധ കഴിവുകളും ഇതോടൊപ്പം ശക്തിപ്പെടുത്തിയിരുന്നു. ഏത് യുദ്ധത്തിനും തയ്യാറായി കൊണ്ടുള്ള സേനകളെയായിരുന്നു അവര്‍ തയ്യാറാക്കിയത്. വ്യോമാക്രണത്തിനുള്ള ആയുധങ്ങളും, ഫ്രണ്ട്ലൈന് ബേസുകളും, റഡാര്‍ സര്‍വീസുകളും വരെ വ്യോമസേന സജ്ജമാക്കിയതിലുണ്ടായിരുന്നു. ഇന്ത്യന്‍ സൈന്യത്തിനെ ഒരു ഏറ്റുമുട്ടലിനായി എത്രത്തോളം ശക്തിപ്പെടുത്താം എന്നതിന്റെ പരീക്ഷണമായിരുന്നു ഗാല്‍വാനില്‍ കണ്ടത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ












Click it and Unblock the Notifications