കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നീപഥ് വന്നതോടെ അപേക്ഷകരുടെ ചാകര, വ്യോമസേനയില്‍ ഇതുവരെ ലഭിച്ചത് ഏഴര ലക്ഷം അപേക്ഷകള്‍

Google Oneindia Malayalam News

ദില്ലി: അഗ്നീപഥ് സ്‌കീമിനെതിരെ തുടക്കത്തില്‍ ഉയര്‍ന്ന പ്രതിഷേധം തല്‍ക്കാലമൊന്ന് തണുത്തിരിക്കുകയാണ്. പദ്ധതി വന്നതിന് ശേഷം അപേക്ഷകളുടെ ചാകരയാണ്. വ്യോമസേനയില്‍ ലഭിച്ചിരിക്കുന്നത് ഏഴര ലക്ഷം അപേക്ഷകളാണ്. അഗ്നീപഥ് പദ്ധതി പ്രകാരമുള്ളതാണ് ഈ അപേക്ഷ. ഈ പദ്ധതി പ്രകാരമുള്ള അപേക്ഷകളുടെ രജിസ്‌ട്രേഷന്‍ ഇന്നലെയാണ് അവസാനിച്ചത്. ജൂണ്‍ 24നാണ് നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ജൂണ്‍ പതിനാലിനാണ് അഗ്നിപഥ് പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ വലിയ പ്രക്ഷോഭങ്ങള്‍ രാജ്യത്തുടനീളം നടന്നിരുന്നു. ട്രെയിന്‍ തടയലും, തീവെപ്പുമെല്ലാം ഉണ്ടായിരുന്നു.

നരേഷുമൊത്ത് ഒരു മുറിയില്‍ എന്തിനാണ് താമസിച്ചത്; തീരാതെ പ്രശ്‌നങ്ങള്‍, പവിത്രയ്‌ക്കെതിരെ രമ്യനരേഷുമൊത്ത് ഒരു മുറിയില്‍ എന്തിനാണ് താമസിച്ചത്; തീരാതെ പ്രശ്‌നങ്ങള്‍, പവിത്രയ്‌ക്കെതിരെ രമ്യ

1

വ്യേമസേന റിക്രൂട്ട്‌മെന്റിലേക്ക വേണ്ട നടപടിക്രമങ്ങളൊക്കെ പൂര്‍ത്തിയാക്കിയതായി സേന അറിയിച്ചു. അതേസമയം അഗ്നിപഥ് വരുന്നതിന് മുമ്പ് 6,31528 അപേക്ഷകളായിരുന്നു ലഭിച്ചത്. ഇത്തവണത്തേത് ഏറ്റവും ഉയര്‍ന്ന നിരക്കാണ്. അഗ്നിപഥ് പദ്ധതി പ്രകാരം 17നും 21നും ഇടയില്‍ പ്രായമുള്ളവരെ സൈന്യത്തിന്റെ ഭാഗമാക്കി പരിശീലനം നല്‍കും. ഇവര്‍ക്ക് നാല് വര്‍ഷമാണ് പരിശീലനം ലഭിക്കുക. തുടര്‍ന്ന് ഇതില്‍ 25 ശതമാനം വ്യോമസേനയുടെ ഭാഗമാക്കും. പ്രതിഷേധത്തെ തുടര്‍ന്ന് പ്രായപരിധി 21ല്‍ നിന്ന് 23 ആക്കി കേന്ദ്ര സര്ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഈ വര്‍ഷം മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ അടക്കം ജോലി വാഗ്ദാനം ചെയ്തിരുന്നു ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍.

വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കുമോ? ഇന്ന് നിര്‍ണായകം; സര്‍ക്കാരിന്റേയും നടിയുടേയും വാദങ്ങള്‍ ഇങ്ങനെവിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കുമോ? ഇന്ന് നിര്‍ണായകം; സര്‍ക്കാരിന്റേയും നടിയുടേയും വാദങ്ങള്‍ ഇങ്ങനെ

Recommended Video

cmsvideo
പ്രതിഷേധം കത്തുമ്പോഴും Agnipathനെ ന്യായീകരിച്ച് മോദി | *Defence

English summary
iaf gets more than seve lakh application under agneepath scheme, a big record
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X