കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുത്തു കൂട്ടി ഇന്ത്യന്‍ വ്യോമസേന, പുതിയ താവളം തയ്യാര്‍, ചൈനക്ക് മുന്നറിയിപ്പ്...

  • By Anoopa
Google Oneindia Malayalam News

കല്‍ക്കത്ത: ഡോക്‌ലാം പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക സംവിധാനം മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ വ്യോമസേന തയ്യാറെടുക്കുന്നു. കല്‍ക്കത്തയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള പാനഗാര്‍ഹിലാണ് പുതിയ വ്യോമസേനാ താവളം തയ്യാറാകുന്നത്.

C-130J വിഭാഗത്തില്‍ പെട്ട ആറ് സൂപ്പര്‍ ഹെര്‍ക്കുലീസ് സ്ട്രാറ്റജിക് എയര്‍ക്രാഫ്റ്റുകളാണ് പാനഗാര്‍ഹില്‍ സ്ഥാപിക്കുന്ന വ്യോമസേനയുടെ സൈനിക താവളത്തില്‍ ഉണ്ടാകുക. ഗാസിയാബാദിനു പുറമേ C-130J ഹെലികോപ്റ്ററുകള്‍ സ്ഥാപിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വ്യോമസേനാ താവളമാണ് പാനഗാര്‍ഹിലേത്.

iaf

പാനഗാര്‍ഹില്‍ പുതിയ വ്യോമസേനാ താവളമൊരുങ്ങുന്നത് പലരുടെയും നെറ്റി ചുളിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനക്കുള്ള അറിയിപ്പു കൂടിയാണ് പാനഗാര്‍ഹിലെ പുതിയ വ്യോമസേനാത്താവളം.

ഡോക്‌ലാം പ്രശ്‌നത്തിനു ശേഷം പല തവണ ചൈന ഇന്ത്യക്ക് താക്കീതുമായി രംഗത്തെത്തിയിരുന്നു. തങ്ങളുടെ സൈനിക ശക്തി വിളിച്ചോതിക്കൊണ്ടും പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ 90-ാം വാര്‍ഷികത്തില്‍ ചൈന പരേഡ് നടത്തിയിരുന്നു. ഇതും ഇന്ത്യക്കുള്ള മുന്നറിയിപ്പായാണ് ചൈന വിലയിരുത്തിയത്.

English summary
IAF gets Panagarh Hercules-ready amid high-decibel row with China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X