ഐഎഎസ് ദമ്പതികളുടെ മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: മഹാരാഷ്ട്രയിലെ ഐഎഎസ് ദമ്പതികളുടെ മകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര ഹൗസിങ് ആന്‍ഡ് ഏരിയ ഡവലപ്പ്‌മെന്റ് അതോറിറ്റി വൈസ് പ്രസിഡന്റ് മിലിന്ദ് മഹെയ്‌സകറിന്റെയും അര്‍ബന്‍ വികസന മന്ത്രാലയത്തിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനീഷ മഹെയ്‌സ്‌കറുടെയും മകന്‍ മന്‍മത് ആണ് മരിച്ചത്.

പതിനെട്ടുകാരനായ മന്‍മതിനെ മുംബൈ നേപ്പിയന്‍ സീ റോഡിലെ ബഹുനില മന്ദിരത്തില്‍ നിന്നും വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുപത് നിലയുള്ള ദാരിയ മഹല്‍ അപ്പാര്‍ട്ട്‌മെന്റ് സമ്പന്നരുടെ വാസകേന്ദ്രമാണ്. ഇതിന്റെ മുകളില്‍ നിന്നും മന്‍മത് വീണതാണോ അതോ തള്ളിയിട്ടതാണോ എന്ന കാര്യം വ്യക്തമല്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

death-1

രാവിലെ ഏഴുമണിയോടെ കൂട്ടുകാരെ കാണാന്‍ വീടുവിട്ടതായിരുന്നു മന്‍മത്. പിന്നീട് പോലീസ് വിവരം അറിയിക്കുമ്പോഴാണ് മന്‍മത് അപകടത്തില്‍പ്പെട്ടത് വീട്ടുകാര്‍ അറിയുന്നത്. സംഭവത്തില്‍ മലബാര്‍ ഹില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മന്‍മത് ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ലെന്നാണ് രക്ഷിതാക്കള്‍ പോലീസിനോട് പറഞ്ഞത്. യുവാവിന്റെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

English summary
IAS officer’s son found dead in Mumbai under mysterious circumstances
Please Wait while comments are loading...