കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നിലൊരു ഇന്ത്യക്കാര്‍ക്കും കോവിഡ്....പക്ഷേ അവര്‍ രക്ഷപ്പെട്ടേക്കാം, ഐസിഎംആര്‍ പറയുന്നു!!

Google Oneindia Malayalam News

ദില്ലി: കോവിഡ് വ്യാപനത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍. ഇന്ത്യയില്‍ ഹോട്ടസ്‌പോട്ടുകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമായിട്ടുള്ള കണ്‍ടെയ്ന്‍മെന്റ് സോണുകളിലും ഉള്ളവരില്‍ മൂന്നിലൊരു വിഭാഗം ജനങ്ങള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ടാവാമെന്ന് ഐസിഎംആര്‍ പറയുന്നു. അതേസമയം ഇവര്‍ക്ക് രോഗം ഭേദമായിട്ടുണ്ടാവാമെന്നും കൗണ്‍സില്‍ പറഞ്ഞു. ഇത് പ്രാഥമിക സര്‍വേകളില്‍ നിന്നുള്ള കണ്ടെത്തലുകളാണെന്നും ഐസിഎംആര്‍ വ്യക്തമാക്കി. അതേസമയം ഒരേസമയം ആശങ്കപ്പെടുത്തുകയും, ആശ്വസിക്കാനുള്ള വക നല്‍കുന്ന കണ്ടെത്തലാണിത്.

1

കണ്‍ടെയിന്മെന്റ് സോണുകളിലും ഹോട്ട്‌സ്‌പോട്ടുകളിലും ഉള്ള ജനസംഖ്യയില്‍ 30 ശതമാനത്തോളം പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്നും പറയുന്നു. അതേസമയം ഇതുവരെ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുമില്ല, പരസ്യമാക്കിയിട്ടുമില്ല. കേന്ദ്രം ക്യാബിനറ്റ് സെക്രട്ടറിയുമായി ഈ വിവരങ്ങള്‍ ഐസിഎംആര്‍ പങ്കുവെച്ചിട്ടുണ്ട്. മുംബൈ, പൂനെ, അഹമ്മദാബാദ്, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ രോഗബാധയുടെ നിരക്ക് വളരെ കൂടുതലാണെന്ന് ഈ റിപ്പോര്‍ട്ട് ശരിവെക്കുന്നു. മറ്റ് ഹോട്ട് സ്‌പോട്ടുകളെ അപേക്ഷിച്ച് ഇവിടെ രോഗബാധയുടെ നിരക്ക് നൂറ് ശതമാനം ഉയര്‍ന്ന തോതിലാണെന്ന് ഐസിഎംആര്‍ വെളിപ്പെടുത്തുന്നു.

അതേസമയം ഈ ഹോട്ട് സ്‌പോട്ടുകളില്‍ ഇനിയും രോഗം വര്‍ധിക്കുമെന്ന സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നത്. അപകടരൂക്ഷമായ മേഖലയില്‍ നടത്തിയ സര്‍വേയിലാണ് ഇത്തരം കണ്ടെത്തലുകളുള്ളത്. പത്ത് ഹോട്ട്‌സ്‌പോട്ട് നഗരങ്ങളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. മുംബൈ, താനെ, പൂനെ, അഹമ്മദാബാദ്, സൂറത്ത്, ദില്ലി, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ജയ്പൂര്‍, ചെന്നൈ എന്നിവിടങ്ങളാണ് പ്രധാനമായും തിരഞ്ഞെടുത്തത്. 500 സാമ്പിളുകള്‍ ഓരോ നഗരത്തില്‍ നിന്നുമായി ഇതിനായി ശേഖരിച്ചു. 21 സംസ്ഥാനങ്ങളിലെ 60 ജില്ലകളില്‍ നിന്നായി 400 സാമ്പിളുകള്‍ വേറെയും ശേഖരിച്ചിരുന്നു.

Recommended Video

cmsvideo
ഓക്‌സ്‌ഫോഡ് വാക്‌സിന്‍ ആദ്യം ബ്രസീലിന് | Oneindia Malayalam

സാമ്പിള്‍ ശേഖരിച്ച നഗരങ്ങളിലാണ് രാജ്യത്തെ 70 ശതമാനം കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍വേയ്ക്കായി എലിസ കേന്ദ്രീകരിച്ചുള്ള ആന്റിബോഡി ടെസ്റ്റുകളാണ് ഉപയോഗിച്ചത്. നേരത്തെ ചൈനയില്‍ നിന്നുള്ള കിറ്റുകള്‍ ഉപയോഗിച്ചായിരുന്നു സാമ്പിളുകള്‍ എടുത്തിരുന്നത്. ഇത് മോശം നിലവാരത്തിലുള്ളതായിരുന്നു. തുടര്‍ന്നാണ് മാറ്റാന്‍ തീരുമാനിച്ചത്. നേരത്തെ ചൈനീസ് കിറ്റുകളുടെ നിലവാര തകര്‍ച്ച ഇന്ത്യയുടെ സാമ്പിള്‍ ശേഖരണത്തെയും ബാധിച്ചിരുന്നു. എട്ട് ജില്ലകളില്‍ നിന്നുള്ള ഡാറ്റ ഇപ്പോഴും പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. അന്തിമ റിപ്പോര്‍ട്ടില്‍ ഇതും ഉള്‍പ്പെടുത്തും.

English summary
icmr study says one third of india may have been infected by coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X