കോണ്‍ഗ്രസ് അധികാരത്തിൽ വന്നാൽ ഹരിദ്വാറിലെ വിദ്വേഷ പ്രാസംഗികർക്കെതിരെ നടപടിയെടുക്കും
ഡെറാഡൂണ്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് പാർട്ടി അധികാരത്തിൽ വന്നാൽ ഹരിദ്വാറിലെ ധർമ്മ സൻസദിൽ വിദ്വേഷ പ്രസംഗം നടത്തിയ സന്യാസിമാരെ ശിക്ഷിക്കുമെന്ന് മുതിർന്ന നേതാവ് ഹരീഷ് റാവത്ത്. സർക്കാർ അധികാരത്തില്‍ വന്നാല്‍ വിദ്വേഷ പ്രസംഗ കേസിൽ ഉടൻ നടപടിയെടുക്കുമെന്നമായിരുന്നു
ഉത്തരാഖണ്ഡിലെ ശക്തനായ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് അഭിപ്രയാപ്പെട്ടത്. ഉത്തരാഖണ്ഡിലെ കോൺഗ്രസ് പാർട്ടിയിലെ ആഭ്യന്തര ഭിന്നതകളുണ്ടെന്ന റിപ്പോർട്ടുകളേയും അദ്ദേഹം തള്ളിക്കളഞ്ഞു. "സോണിയ ജിയുടെയും രാഹുൽ ജിയുടെയും നേതൃത്വത്തിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ നമ്മൾ വിജയിക്കുമെന്ന് ഉറപ്പാണ്.-ഹരീഷ് റാവത്ത് പറഞ്ഞു.
കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ ഹരക് സിംഗ് റാവത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം തന്റെ തിരുത്തിയെന്നായിരുന്നു ഹരീഷ് റാവത്തിന്റെ മറുപടി. ഹരക് സിംഗിനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് വിമർശനം ശക്തമായിരുന്നു. 2016 ൽ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെതിരെ മത്സരിച്ച ഹരക്കിനൊപ്പം അന്നത്തെ ഒമ്പത് എം എൽ എമാ രും ബി ജെ പിയിൽ ചേർന്നിരുന്നു. അടുത്തിടെ ഹരക് സിംഗ് റാവത്തിനെ ബി ജെ പിയിൽ നിന്നും ഉത്തരാഖണ്ഡിലെ പുഷ്കർ സിംഗ് ധാമി മന്ത്രിസഭയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതോടെയായിരുന്നു അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങിയത്.

മനീഷ് തിവാരി തനിക്ക് ഇളയ സഹോദരനെപ്പോലെയാണെന്നും പഞ്ചാബ് കോൺഗ്രസിന്റെ ചുമതല വഹിച്ചിരുന്ന റാവത്ത് പറഞ്ഞു. ഞാൻ ചുമതലയേറ്റെടുക്കുന്നതിന് മുമ്പ് തന്നെ പഞ്ചാബ് കോൺഗ്രസ് അവിടെ പിളർന്നിരുന്നുവെന്നു. എന്നിരുന്നാലും, പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾ നിയന്ത്രിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി മികച്ച പ്രവർത്തനമാണ് നടത്തുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ പാർട്ടി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. 2002 ല്‍ സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 36 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. 2007 ല്‍ അധികാരം നഷ്ടമായെങ്കിലും 2021 ല്‍ വീണ്ടും ഭരണത്തില്‍ എത്താന്‍ സധിച്ചു. 2017 ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നേരിടേണ്ടി വരികയായിരുന്നു. 70 ല്‍ 57 സീറ്റും നേടിയായിരുന്നു 2017 ല്‍ ബി ജെ പി അധികാരത്തില്‍ എത്തിയത്. കോണ്‍ഗ്രസ് 11 സീറ്റിലേക്ക് പിന്തള്ളപ്പെട്ടു.












Click it and Unblock the Notifications