കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാദ്രി കണ്ട് കരഞ്ഞവര്‍ ബെംഗളൂരു ആക്രമണം കാണുന്നില്ലേ? അവാര്‍ഡ് തിരിച്ചുകൊടുക്കുന്നില്ലേ?

  • By Kishor
Google Oneindia Malayalam News

ബിഹാര്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു രാജ്യത്ത് അസഹിഷ്ണുതാ വാദം ശക്തമായി ഉയര്‍ന്നുകേട്ടത്. ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചു എന്നാരോപിച്ച് മുസ്ലിം മധ്യവയസ്‌കനെ ആളുകള്‍ അടിച്ചുകൊന്നതായിരുന്നു തുടക്കം. ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ പറ്റുന്നില്ല എന്നും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വര്‍ഗീയ കലാപങ്ങള്‍ നടക്കുകയാണ് എന്നും പറഞ്ഞ് സാംസ്‌കാരിക നായകര്‍ മുന്നോട്ട് വന്നു. അവാര്‍ഡുകള്‍ തിരിച്ചുകൊടുത്തു.

ബിഹാര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞു, കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എ അസ്സലായി തോറ്റു. അസഹിഷ്ണുതാ വാദം അപ്പോള്‍ത്തന്നെ കുറഞ്ഞിരുന്നു. മോദി സര്‍ക്കാര്‍ ഭരിക്കുന്ന ഇന്ത്യയില്‍ അസഹിഷ്ണുത ഉണ്ട് എന്ന് ഇപ്പോഴാരും പറയാറില്ല. ടാന്‍സാനിയ സ്വദേശിനിയായ ബി ബി എം വിദ്യാര്‍ഥിനിയെ ബെംഗളൂരുവില്‍ നഗ്നയാക്കി മര്‍ദ്ദിച്ചു എന്ന് കേട്ടിട്ടും അസഹിഷ്ണുതാവാദികള്‍ ആരും അവാര്‍ഡ് തിരിച്ചുകൊടുക്കാനോ അപലപിക്കാനോ നിരത്തിലറങ്ങിക്കണ്ടില്ല. ഇതൊക്കെയാണോ കാരണങ്ങള്‍?

കര്‍ണാടക ഭരിക്കുന്നത് ആര്

കര്‍ണാടക ഭരിക്കുന്നത് ആര്

കോണ്‍ഗ്രസ് സര്‍ക്കാരാണ് കര്‍ണാടക ഭരിക്കുന്നത്. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കളാരും ഈ സംഭവത്തിന്മേല്‍ പ്രസ്താവന നടത്തിയില്ല. പ്രതിഷേധിച്ചില്ല. ബെംഗളൂരു സന്ദര്‍ശിച്ചില്ല. രാഹുല്‍ ഗാന്ധി സംസ്ഥാന കോണ്‍ഗ്രസിനോട് ഒരു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അത്രമാത്രം.

തിരഞ്ഞെടുപ്പ് ഇല്ലാത്തത് കൊണ്ടാണോ

തിരഞ്ഞെടുപ്പ് ഇല്ലാത്തത് കൊണ്ടാണോ

അടുത്തൊന്നും ഒരു തിരഞ്ഞെടുപ്പ് നടക്കാനില്ല എന്നത് കൊണ്ടാണോ അതോ സംഭവത്തില്‍ ബി ജെ പിക്കാര്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതു കൊണ്ടാണോ ബെംഗളൂരുവിലെ സംഭവത്തില്‍ വേദനയില്ലാത്തത്. എങ്കില്‍ ഇപ്പോഴെങ്കിലും സമ്മതിച്ചുകൂടെ, ദാദ്രിയുടെ പേരില്‍ നടന്നത് പ്രധാനമന്ത്രി മോദിക്കും സര്‍ക്കാരിനും എതിരെ നടന്ന കാംപെയ്‌നാണ് എന്ന്.

കോണ്‍ഗ്രസ് മിണ്ടാത്തതെന്തേ

കോണ്‍ഗ്രസ് മിണ്ടാത്തതെന്തേ

എന്തുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് എന്ന് ബി ജെ പി ചോദിച്ചുകഴിഞ്ഞു. എന്നാല്‍ കപട മതേതര ബുദ്ധിജീവികളുടെ പിന്തുണ ഇക്കാര്യത്തില്‍ ബി ജെ പിക്ക് കിട്ടാനിടയില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് എഴുത്തുകാരൊന്നും അവാര്‍ഡും തിരിച്ചുകൊടുക്കാന്‍ പോകുന്നില്ല. അതെന്താ ആക്രമിക്കപ്പെടുന്നത് ഇന്ത്യക്കാരനായ മുസ്ലിം ആയാല്‍ മാത്രമേ നമ്മള്‍ക്ക് പ്രതികരിക്കാവൂ എന്നുണ്ടോ

നടന്നത് വംശീയ ആക്രമണം

നടന്നത് വംശീയ ആക്രമണം

ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവില്‍ ഉണ്ടായ ഈ വംശീയ ആക്രമണത്തില്‍ സംസ്‌കാരിക നായകന്മാര്‍ക്കും എഴുത്തുകാര്‍ക്കും ഒന്നും പറയാനില്ലേ. അവാര്‍ഡ് തിരിച്ചുകൊടുക്കാനില്ലേ. പോലീസും രാഷ്ട്രീയക്കാരും എന്ത് പറഞ്ഞാലും വംശീയ ആക്രമണമാണ് ഇവിടെ നടന്നത് എന്ന് പോലും ആര്‍ക്കും തോന്നുന്നില്ലേ

ബെംഗളൂരില്‍ സംഭവിച്ചത് ഞെട്ടിപ്പിക്കുന്നത്

ബെംഗളൂരില്‍ സംഭവിച്ചത് ഞെട്ടിപ്പിക്കുന്നത്

21കാരിയായ ടാന്‍സാനിയ സ്വദേശിയെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും നഗ്നയാക്കി നടത്തുകയും ചെയ്ത സംഭവം രാജ്യത്തെ ആകമാനം നാണം കെടുത്തുന്നതാണ്. പോലീസുകാര്‍ നോക്കിനില്‍ക്കേയായിരുന്നു ഇത് സംഭവിച്ചത് എന്ന റിപ്പോര്‍ട്ടുകള്‍ ഇതിന്റെ ഗൗരവം കൂട്ടുന്നു.

English summary
Bengaluru has made the headlines for a terrible reason. A 21-year-old female student from Tanzania was allegedly assaulted, stripped and paraded naked by a mob for no fault of hers after a local woman was killed in an accident involving a Sudanese man.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X