കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തെങ്കിലും വഴിയുണ്ടെങ്കിൽ ദീദി അത് ചെയ്യും; കാത്തിരുന്ന് കാണാം, വെല്ലുവിളിച്ച് മോദി

Google Oneindia Malayalam News

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ബിജെപി നേതാക്കളും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. മമതാ ബാനർജിയെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ പ്രചാരണത്തിനായി ബംഗാളിലേക്ക് എത്തുന്നുണ്ടെന്നും, മമത എന്ത് ചെയ്യുമെന്ന് നമുക്ക് കാത്തിരുന്ന് കാണാമെന്നും ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി പറഞ്ഞു.

പശ്ചിമ ബംഗാളിലെ 9 മണ്ഡലങ്ങളിലാണ് ഏഴാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പശ്ചിമ ബംഗാളിൽ എത്താനിരിക്കെയാണ് അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്രചാരണം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടത്.

ബംഗാൾ പോരിൽ മമതയ്ക്ക് തിരിച്ചടി; വിശ്വസ്തരെ മാറ്റി നിർത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ, കുരുക്കായി കത്ത്ബംഗാൾ പോരിൽ മമതയ്ക്ക് തിരിച്ചടി; വിശ്വസ്തരെ മാറ്റി നിർത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ, കുരുക്കായി കത്ത്

main

''ഞാൻ ദുദും മണ്ഡലത്തിലെ പ്രചാരണ റാലിയിൽ പങ്കെടുക്കാനായി ബംഗാളിലേക്ക് പോവുകയാണ്, ദീദീ ഇതിന് അനുവദിക്കുമോയെന്ന് നമുക്ക് നോക്കാം, എന്തെങ്കിലു വഴിയുണ്ടെങ്കിൽ‌ മമത ഹെലികോപ്റ്റർ ഇറക്കാൻ അനുവദിക്കില്ല, പ്രധാനമന്ത്രി പരിഹസിച്ചു;;. അതേ സമയം ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് തൃണമൂൽ പ്രവർത്തകരാണെന്നും മോദി ആരോപിച്ചു. അദ്ദേഹത്തിന്റെ പ്രതിമ അതേയിടത്ത് തന്നെ സ്ഥാപിക്കുമെന്നും മോദി പറഞ്ഞു.

സംഘർഷ സാധ്യത കണക്കിലെടുത്ത് വ്യാഴാഴച രാത്രി 10 മണിയോടെ പരസ്യ പ്രചാണം അവസാനിപ്പിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണങ്ങള്‍ക്ക് സമയം അനുവദിക്കാനാണോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാത്തിരുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ചോദിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
IF Didi has her way she will not allow helicopter to land, PM Modi slams Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X