ആമീര്‍ഖാന്റെ 'പി കെ'യും അസഹിഷ്ണുതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നത്
മുംബൈ: പി കെ സിനിമയും അസഹിഷ്ണുതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ, ഇല്ലെന്നാണ് ബോളിവുഡ് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നത്. ഇന്ത്യ അസഹിഷ്ണുതയുള്ള രാജ്യമായിരുന്നെങ്കില്‍ ആമീര്‍ഖാന്റെ പി കെ സൂപ്പര്‍ഹിറ്റാവില്ലായിരുന്നുവെന്നാണ് ഇദ്ദേഹം കഴിഞ്ഞ ദിവസം മുംബൈയില്‍ പറഞ്ഞത്.
ആമിര്‍ഖാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം. ആമിര്‍ഖാന്റെ പ്രസ്താവനയോട് യോജിക്കാന്‍ കഴിയില്ലയെന്നും ഇദ്ദേഹം പറഞ്ഞു. ആമീര്‍ഖാന്റെയും ഭാര്യ കിരണിന്റെ വാക്കുകളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

അസഹിഷ്ണുതയും പി കെ തമ്മില്‍
അസഹിഷ്ണുതയും പി കെ സിനിമയും തമ്മില്‍ എന്തെങ്കുലും ബന്ധമുണ്ടോ, ഇല്ലെന്നാണ് ശത്രുഘ്‌നന്‍ സിന്ർഹ രാജ്യത്ത് അസഹിഷ്ണുത വളരുന്നുണ്ടെങ്കില്‍ ആമീര്‍ഖാന്റെ പി കെ സൂപ്പര്‍ ഹിറ്റാകില്ലായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു.

മതത്തെ ബഹുമാനിക്കുന്നു
ഇന്ത്യ എല്ലാമതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണ്, ഇത് നമ്മുടെ മാതൃരാജ്യത്തിന്റെ അടിസ്ഥാന പരാമ്പര്യമാണ്. എല്ലാമതത്തിലുള്ളവരുമായും ജാതിയിലുള്ളവരുമായും നല്ല സഹോദ്യത്തിലാണ്.

പി കെയില്‍ പറയുന്നത്
ഹിന്ദു ദൈവങ്ങളെയും മറ്റും കളിയാക്കി ചിരിപടര്‍ത്തിയ സിനിമയാണ് പി കെ. ഇത് ഇന്ത്യയില്‍ സൂപ്പര്‍ ഹിറ്റുമാണ്. അസഹിഷ്ണുത ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലെന്നും സിന്‍ഹ പറഞ്ഞു.

ആമീര്‍ഖാന്‍ പറഞ്ഞത്
രാജ്യത്തു വളരുന്ന അസഹിഷ്ണുത മൂലം സുരക്ഷിതമില്ലായ്മ അനുഭവപ്പെടുകയാണെന്ന് ആമീര്‍ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വിവാദത്തിന് തിരികൊളുത്തിയത്
രാജ്യത്ത അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യ വിടണോ എന്ന ആമീര്‍ഖാന്റെ ഭാര്യ കിരണ്‍ പറഞ്ഞത് വെളിപ്പെടുത്തിയതോടെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.












Click it and Unblock the Notifications