• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

1984ലെ കലാപം ഒഴിവാക്കാമായിരുന്നു; ഗുജ്റാളിന്റെ ഉപദേശം നരസിംഹ റാവു കേട്ടില്ലെന്ന് മൻമോഹൻ സിങ്!

ദില്ലി: ഐകെ ഗുജ്‌റാളിന്റെ ഉപദേശം നരംസിംഹ റാവു ചെവിക്കൊണ്ടിരുന്നെങ്കില്‍ ഇന്ധിരാഗാന്ധി കൊല്ലപ്പെട്ടതുമായി ഉണ്ടായ കലാപം ഒഴിവാക്കാമായിരുന്നുവെന്ന് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായി മൻമോഹൻ സിങ്. മുന്‍ പ്രധാനമന്ത്രി കൂടിയായ ഐകെ ഗുജ്‌റാളിന്റെ 100-ാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന സംഘടിപ്പിച്ച സംസാരിക്കുമ്പോഴായിരുന്നു മൻമോഹൻ സിങിന്റെ പരാമർശം.

അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പി.വി.നരസിംഹ റാവു ഗുജ്‌റാളിന്റെ ഉപദേശം സ്വീകരിച്ച് സൈന്യത്തെ വിളിച്ച് എത്രയും പെട്ടെന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കിൽ 1984ൽ ഉണ്ടായ സിഖ് കൂട്ടക്കൊല ഒഴിവാക്കാമായിരുന്നുവെന്നാണ് മൻമോഹൻ സിങ് വ്യക്തമാക്കിയത്. 1984-ലെ ദുഃഖകരമായ സംഭവം നടന്നപ്പോള്‍ സ്ഥിതി വളരെ ഗുരുതരമാണ്. സര്‍ക്കാര്‍ സൈന്യത്തെ വിളിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണെന്ന് പിവി നരസിംഹറാവുവിന്റെ വസതിയിലെത്തി ഗുജ്റാൾ പറഞ്ഞിരുന്നു.

കലാപത്തിൽ മരിച്ചത് 30000 പേർ

കലാപത്തിൽ മരിച്ചത് 30000 പേർ

ഈ ഉപദേശം സ്വീകരിച്ചിരുന്നെങ്കില്‍ 1984-ല്‍ നടന്ന കൂട്ടക്കൊല ഒഴിവാക്കാമായിരുന്നുവെന്ന് മൻമോഹൻ സിങ് പറഞ്ഞു. 1984-ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സിഖുകാരനായ അംഗരംക്ഷകന്റെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 3000 ത്തോളം പേരാണ് കൊല്ലപ്പെട്ടിരുന്നു. സിഖ് സമുദായത്തെ ലക്ഷ്യമിട്ടായിരുന്നു കലാപം. കലാപത്തിൽ നിരവധി കോൺഗ്രസ് നേതാക്കൾ പ്രതികളായിരുന്നു.

ഇന്ദിരാഗാന്ധിയുടെ കൊലപാതകം

ഇന്ദിരാഗാന്ധിയുടെ കൊലപാതകം

ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1984 ഒക്ടോബർ 31-ന് സിഖുകാരായ രണ്ട് അംഗരക്ഷകരാൽ വധിക്കപ്പെട്ടതിനെ തുടർന്നാണ് കലാപം പൊട്ടി പുറപ്പെട്ടത്. സിഖ് വംശത്തിൽ പെട്ടവർക്കെതിരെ പ്രതികാര ലക്ഷ്യത്തോടെ നടത്തിയ ആക്രമണങ്ങളാണ് സിഖ് വിരുദ്ധ കലാപം എന്നറിയപ്പെടുന്നത്. ഈ കലാപം സൃഷ്ടിക്കുകയും നയിക്കുകയും ചെയ്തത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആണെന്നാണ് പറയപ്പെടുന്നത്.

പിന്നിൽ കോൺഗ്രസ്?

പിന്നിൽ കോൺഗ്രസ്?

ഇന്ത്യൻ നാഷണൽ‌ കോൺഗ്രസാണ് കലാപത്തിന് പിന്നാലെന്നതിന് തെളിവായി ഒരു വൻമരം വീഴുമ്പോൾ സമീപപ്രദേശങ്ങളെ അത് ബാധിച്ചേക്കാം എന്ന രാജീവ് ഗാന്ധിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടുകയായിരുന്നു. ഇന്ദിരാഗാന്ധിയുടെ ജ‌ന്മദിനമായ 1984 നവംബർ 19 ന് ദില്ലിയിലെ ബോട്ട് ക്ലബിൽ വെച്ച് വടന്ന ഒരു ചടങ്ങിലായിരുന്നു രാജീവ് ഗാന്ധി വിവാദകരമായ പ്രസ്താവന നടത്തിയത്. ക്രമസമാധാന പാലനം നിലക്കപ്പെട്ട അവസ്ഥയിൽ അക്രമികൾ സിഖുകാരുടെ കച്ചവട സ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്യുകയായിരുന്നു.

നിരവധി പേർ പാലായനം ചെയ്തു

നിരവധി പേർ പാലായനം ചെയ്തു

അക്രമത്തെത്തുടർന്ന് ഏതാണ്ട് 20000 ഓളം ആളുകൾ ദില്ലി വിട്ട് ഓടിപ്പോയിയെന്ന് സർക്കാരിന്റെ ഔദ്യോഗിക രേഖകൾ പറയുന്നു. ‌ ചുരുങ്ങിയത് ആയിരത്തോളം ആളുകൾക്ക് വീടുൾപ്പടെ നഷ്ടപ്പെട്ടുവെന്ന് പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് എന്ന സംഘടന നടത്തിയ പഠനങ്ങൾ കാണിക്കുന്നു. കലാപത്തിനുത്തരവാദികളായവരെ നേരാവണ്ണം നിയമത്തിനു മുന്നിൽ കൊണ്ടുവരാതിരുന്ന സർക്കാരിന്റെ നിസ്സംഗത ഖാലിസ്ഥാൻ മൂവ്മെന്റ് പോലുള്ള വിപ്ലവപ്രസ്ഥാനങ്ങളിലേക്ക് സിഖുക്കാരെ അടുപ്പിച്ചു.

ആയുധങ്ങൾ ശേഖരിച്ചു

ആയുധങ്ങൾ ശേഖരിച്ചു

ഒക്ടോബർ 31 നു രാത്രിമുതൽ കോൺഗ്രസ്സ് നേതാക്കളുൾപ്പടെയുള്ളവർ പ്രാദേശികമായി മീറ്റിങ്ങുകൾ നടത്തുകയും, കയ്യിൽകിട്ടാവുന്ന ആയുധങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ. സിഖുകാരേയും, അവർ താമസിക്കുന്ന സ്ഥലങ്ങളും കണ്ടു പിടിക്കുവാൻ അക്രമത്തിനു നേതൃത്വം നൽകിയവർ റേഷൻ കാർഡുകളും, വോട്ടർ പട്ടികയും, സ്കൂൾ രജിസ്ട്രേഷൻ വിവരങ്ങളും എല്ലാം സംഘടിപ്പിച്ചിരുന്നു. ഒക്ടോബർ 31 രാത്രി തന്നെ, സിഖുകാരുടെ വീടുകൾ കണ്ടുപിടിച്ച് അതിലെല്ലാം ഇംഗ്ലീഷ് അക്ഷരം 'S' എന്നു രേഖപ്പെടുത്തിയായിരുന്നു അക്രമം അഴിച്ചുവിട്ടതെന്നാണ് റിപ്പോർട്ടുകൾ.

English summary
If Narsimha Rao heeded to Gujral, 1984 massacres could have been avoided: Former PM Manmohan Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X