കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡിന്റെ പകുതി ജനസംഖ്യക്ക് പൗരത്വം ലഭിക്കില്ല... എന്‍ആര്‍സിയെ എതിര്‍ത്ത് ഭൂപേഷ് ബാഗല്‍

Google Oneindia Malayalam News

റായ്പൂര്‍: എന്‍ആര്‍സിയെ വീണ്ടും എതിര്‍ത്ത് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. എന്‍ആര്‍സി നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഛത്തീസ്ഗഡിലുള്ള പകുതി ജനസംഖ്യക്ക് പൗരത്വം ലഭിക്കില്ലെന്ന് ബാഗല്‍ പറഞ്ഞു. ഛത്തീസ്ഗഡിലെ ജനങ്ങള്‍ക്ക് ഭൂമിയോ മറ്റ് രേഖകളോ ഇല്ലെന്ന് ബാഗല്‍ പറഞ്ഞു. നേരത്തെ ഛത്തീസ്ഗഡില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

1

ഛത്തീസ്ഗഡിലെ പകുതിയോളം വരുന്ന ജനവിഭാഗത്തിന് പൗരത്വം തെളിയിക്കുന്നതിന് യാതൊരു രേഖകളുമില്ല. കാരണം അവരുടെ പൂര്‍വികര്‍ നിരക്ഷരരായിരുന്നു. അവര്‍ വ്യത്യസ്ത ഗ്രാമങ്ങളില്‍ നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ കുടിയേറിയവരാണെന്ന് ബാഗല്‍ പറഞ്ഞു. ആഫ്രിക്കയില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ തിരിച്ചറിയല്‍ പദ്ധതിയെ മഹാത്മാ ഗാന്ധി എതിര്‍ത്തിരുന്നു. അതുപോലെ തന്നെ എന്‍ആര്‍സിയെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും ബാഗല്‍ പറഞ്ഞു.

നോട്ടുനിരോധനം നടപ്പാക്കിയപ്പോള്‍ ജനങ്ങള്‍ വലിയ ക്യൂവിലാണ് നില്‍ക്കേണ്ടി വന്നത്. അവര്‍ അതേ രീതി എന്‍ആര്‍സിയുടെ കാര്യത്തിലും തുടരേണ്ടി വരും. ഇന്ത്യക്കാരനാണ് എന്ന് തെളിയിക്കേണ്ടി വരുന്നത് വളരെ കഷ്ടമാണ്. അതേസമയം എന്‍ആര്‍സി പ്രകാരം ഒരാള്‍ക്ക് പൗരത്വം തെളിയിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍, അവരെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കുമോ എന്ന് ബാഗല്‍ ചോദിച്ചു. ഛത്തീസ്ഗഡിലെ 2.80 കോടി ജനങ്ങളുടെ വിഷയമാണ് ഇതെന്നും, എങ്ങനെയാണ് 50 മുതല്‍ 100 കൊല്ലം വരെയുള്ള രേഖകള്‍ അവര്‍ കൊണ്ടുവരികയെന്നും ബാഗല്‍ ചോദിച്ചു.

ഇത് ആവശ്യമില്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിയമമാണ്. രാജ്യത്തെ കടന്നുകയറ്റം തടയാന്‍ നിരവധി ഏജന്‍സികളുണ്ട്. അവര്‍ക്കെതിരെ നടപടിയുമെടുക്കാം. അതിന് സാധാരണക്കാരെ എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നത്. അതേസമയം രാജ്യത്ത് നടപ്പാക്കുന്ന പൗരത്വ നിയമം മതത്തിന്റെ പേരില്‍ പൗരത്വ നടപ്പാക്കുന്ന രീതിയിലേക്ക് കൊണ്ടുപോകുന്നത്. അത് രാജ്യചരിത്രത്തില്‍ ആദ്യമാണെന്നും ബാഗല്‍ പറഞ്ഞു.

ബ്രാന്‍ഡ് മോദിക്ക് ഒന്നും സംഭവിക്കില്ല, പൗരത്വ നിയമം തിരിച്ചടിയാവില്ലെന്ന് പ്രശാന്ത് കിഷോര്‍ബ്രാന്‍ഡ് മോദിക്ക് ഒന്നും സംഭവിക്കില്ല, പൗരത്വ നിയമം തിരിച്ചടിയാവില്ലെന്ന് പ്രശാന്ത് കിഷോര്‍

English summary
if nrc implemented half of chattisgarh wont get citizenship says bhupesh baghel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X