കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേണ്ടിവന്നാല്‍ തിരിച്ചടിക്കുമെന്ന് സൈനിക മേധാവി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇന്ത്യ എന്നും നിശ്ശബ്ദമായിരിക്കില്ലെന്ന് ചൈനക്കും പാകിസ്താനും ഇന്ത്യന്‍ സൈനിക മേധാവിയുടെ മുന്നറിയിപ്പ്. ചൈനയും പാകിസ്ഥാനും വെടി നിര്‍ത്തല്‍ ലംഘിച്ചാല്‍ ഇന്ത്യ തിരിച്ചടിക്കും എന്ന സൂചനയാണ് ജനറല്‍ ബിക്രം സിങ് തന്റെ പ്രസ്താവനയിലൂടെ നല്‍കിയത്.

നിയമം നമ്മുടെ അയല്‍വാസികള്‍ പിന്തുടരാന്‍ തയ്യാറാണെങ്കില്‍ നമ്മളും പിന്തുടരും. നിയമം എവിടെയെങ്കിലും ലംഘിക്കപ്പെട്ടാല്‍ പിന്നെ നമ്മളും വെറുതെ ഇരിക്കില്ല. നമ്മളും ലംഘിക്കും- ബിക്രം സിങ് പറഞ്ഞു. ദില്ലിയില്‍ വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

General Bikram Singh

ജമ്മു കശ്മീരിലെ പ്രത്യേക സൈനിക നിയമം എടുത്തുകളയുന്നതിന് എതിരാണ് താനെന്നാണ് സൈനിക മേധാവി വ്യക്തമാക്കിയത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാം കുറച്ചുകാലം കൂടി കാത്തിരിക്കണം എന്നതാണ് സൈന്യത്തിന്റെ പക്ഷം എന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ ലംഘനത്തെ സൈന്യം ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും ജനറല്‍ വിക്രം സിങ് വ്യക്തമാക്കി.

പാകിസ്താന്‍ വെടി നിര്‍ത്തല്‍ ലംഘിച്ചതും ഇന്ത്യന്‍ സൈനികരെ വധിച്ചതും ഒക്കെ ഇടക്കാലത്ത് വന്‍ വാര്‍ത്തയായിരുന്നു. വിഷയത്തില്‍ ഇന്ത്യ വേണ്ട രീതിയില്‍ പ്രതികരിച്ചില്ലെന്ന് വ്യാപകമായി ആക്ഷേപവും ഉണ്ടായിരുന്നു. തുടര്‍ന്ന് ചൈന നടത്തിയ കയ്യേറ്റങ്ങളും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് സൈനിക മേധാവിയുടെ പ്രസ്താവന.

English summary
In a strong message to Pakistan and China over ceasefire violations, Army chief Gen Bikram Singh said on Monday that India will not sit quiet if its neighbours break rules on the border.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X