കോടതിയെ കളിയാക്കുന്നോ... ശശികല തീഹാര്‍ ജയിലിലേക്ക്.. പണി പാലുംവെള്ളത്തില്‍ കിട്ടും!
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബെംഗളൂരു ജയിലില്‍ തടവില്‍ കഴിയുന്ന ശശികലയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്നും തമിഴ്നാട്ടിലെ ജയിലിലേക്ക് മാറ്റണമെന്ന് ശശികല ആവശ്യപ്പെട്ടിരുന്നു. സ്വന്തം നാടായ ചെന്നൈയിലെ ജയിലില്‍ കഴിയാനാണ് ചിന്നമ്മയ്ക്ക് താല്പര്യം. ഇതാകട്ടെ കോടതിയെ കളിയാക്കുന്ന പരിപാടിയും.
Read Also: നടിയെക്കൊണ്ട് അരുതാത്തത് ചെയ്യിച്ച ശേഷം വീഡിയോ പിടിച്ചു.. ഈ വീഡിയോ കാണിച്ചാണോ പേടിപ്പിക്കൽ?
Read Also: മലയാളത്തിലെ ജനപ്രിയ നടന് ബാംഗ്ലൂരിലെത്തി ആക്രമിക്കപ്പെട്ട നടിയുടെ പ്രതിശ്രുത വരനെ കണ്ടതെന്തിന്?
Read Also: നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രമുഖ നടനോട് പോലീസ് വിവരങ്ങള്‍ ആരാഞ്ഞു!
ശശികല ജയിലില്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടെന്ന അഭ്യൂഹങ്ങള്‍ പരന്നതും ഈ ഘട്ടത്തിലാണ്. സയനൈഡ് മല്ലിക ഉള്‍പ്പെടെയുള്ള കൊടും കുറ്റവാളികള്‍ കഴിയുന്ന ജയിലാണ് പരപ്പന അഗ്രഹാരയിലേത്. എന്നാല്‍ പരപ്പന അഗ്രഹാര ജയിലില്‍ സുരക്ഷയില്ല എന്ന പരാതി ആവര്‍ത്തിച്ചാല്‍ ചെന്നൈയിലേക്കല്ല, തിഹാര്‍ ജയിലിലേക്കായിരിക്കും ശശികലയെ അയക്കുക, വിശദമായി കാണൂ...

ശശികലയ്ക്ക് സുരക്ഷാഭീഷണിയോ
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ ശശികല ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ എത്തിയിട്ട് ഒരാഴ്ച തികഞ്ഞു. ഇത് വരെ ജയിലില്‍ ശശികല എന്ത് തിന്നു, എന്ത് കുടിച്ചു എന്നൊക്കെയുള്ള വാര്‍ത്തകളായിരുന്നു. എന്നാല്‍ മുഴുവന്‍ ഫോക്കസും ശശികലയുടെ സുരക്ഷയിലാണ്.

ചിന്നമ്മയ്ക്ക് ചെന്നൈയില്‍ പോകാം
തന്നെ ചെന്നൈയിലുള്ള ജയിലിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ജയില്‍ മേധാവികള്‍ക്ക് ശശികല കത്ത് നല്‍കിയിരുന്നു. തടവുപുള്ളികളെ ജയില്‍ സ്വാപ് ചെയ്യുന്നത് പുതിയ കാര്യമൊന്നുമില്ല. ശശികലയുടെ കാര്യത്തില്‍, കര്‍ണാടക സര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും അനുമതി നല്കിയാല് ജയില്‍മാറ്റം സാധ്യമാകും. ശശികലയുടെ ആവശ്യം കര്‍ണാടക സര്‍ക്കാരിന്റെ പരിഗണനയിലാണ് ഇപ്പോള്‍.

കര്‍ണാടക സര്‍ക്കാര്‍ നോ പറഞ്ഞാലോ
ശശികലയുടെ ആവശ്യം കര്‍ണാടക സര്‍ക്കാരിന്റെ പരിഗണനയിലാണ് ഇപ്പോള്‍. ഇനി ഇക്കാര്യം കര്‍ണാടക സര്‍ക്കാര്‍ നിഷേധിച്ചാല്‍ ശശികലയ്ക്ക് മുന്നിലുള്ള വഴികള്‍ എന്തൊക്കെയാണ് എന്ന് നോക്കാം. ഈ കേസ് പരിഗണിച്ച സ്പെഷല്‍ കോടതിയെ സമീപിക്കാം. അവിടെയും പരാജയപ്പെട്ടാല്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി കൊടുക്കാം. അവിടെയും നടന്നില്ലെങ്കില്‍ സുപ്രീം കോടതി വരെ പോകാം.

ഹോം സിക്കാണെന്ന് പറയാന്‍ പറ്റില്ല
ജയില്‍മാറ്റത്തിന് സാധുതയുള്ള ഒരു കാരണം പറയണം ശശികല. എനിക്ക് നാട്ടില്‍ പോകാന്‍ തോന്നുന്നു എന്ന് പറഞ്ഞത് കൊണ്ടായില്ല. അവിടെയാണ് സുരക്ഷാ ഭീഷണി എന്ന കാര്‍ഡ് ശശികല കളിക്കുന്നത്. ശശികലയെ ബെംഗളൂരു ജയിലിലേക്ക് കൊണ്ടുവന്നപ്പോള്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിരുന്നു. ആരാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. അത് വേറെ കാര്യം.

ശശികലയെ കൊല്ലാന്‍ കോണ്‍ട്രാക്ട്
ശശികലയെ കൊലപ്പെടുത്താന്‍ വേണ്ടി കോണ്‍ട്രാക്ട് എടുത്തവര്‍ കാത്തിരിക്കുന്നു എന്ന തരത്തില്‍ ടി വി ചാനല്‍ റിപ്പോര്‍ട്ടുകള്‍ വന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ രസകരമെന്ന് പറയട്ടെ, ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് പറയുന്നത് പ്രകാരം ശശികലയുടെ ജീവന് അത്തരത്തില്‍ ഒരു ഭീഷണിയും ഇല്ല. ഐ ബിയുടെ പേരില്‍ കാണുന്ന റിപ്പോര്‍ട്ടുകളെല്ലാം മാധ്യമ സൃഷ്ടി മാത്രമാണെന്ന് ഉന്നത ഉദ്യോഗസ്ഥന് വണ്‍ഇന്ത്യയോട് പറഞ്ഞു.

എന്തുകൊണ്ട് ശശികലയെ മാറ്റരുത്
തമിഴ്നാട്ടിലെ ജയിലിലേക്ക് ശശികലയെ മാറ്റരുതെന്ന് പറയാനും ചില കാരണങ്ങളുണ്ട്. തമിഴ്നാട്ടിലെ കോടതിയില്‍ ഈ കേസിന്റെ ശരിയായ വിചാരണ നടക്കില്ല എന്ന് തോന്നിയത് കൊണ്ടാണ് കേസ് ബെംഗളൂരുവിലേക്ക് മാറ്റിയത് തന്നെ. ഏത് സംസ്ഥാനത്താണോ വിചാരണ നടന്നത്, അവിടെത്തന്നെ വേണം ആ കേസിലെ ശിക്ഷയും അനുഭവിക്കാന്‍. ഇതാണ് നിയമം.

ജയിലില്‍ വലിയ പണിയൊന്നും ഇല്ല
കഠിനതടവൊന്നും അല്ല ശശികലയ്ക്ക് വിധിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ജയിലില്‍ കാര്യപ്പെട്ട പണിയൊന്നും ഇല്ല. വി വി ഐ പി ട്രീറ്റ്മെന്റ് കിട്ടുന്നില്ല. പ്രത്യേക സൗകര്യങ്ങളും ഇല്ല. കുടുംബാംഗങ്ങളെയും മറ്റ് സന്ദര്‍ശകരെയും അനുവദിക്കുന്നില്ല. ആഴ്ചയില്‍ രണ്ട് സന്ദര്‍ശകരെ മാത്രമാണ് ശശികലയ്ക്ക് അനുവദിക്കുന്നത്. ഇപ്പോള്‍ ശശികലയെ മാറ്റിയാല്‍ അത് കോടതിയെ കളിയാക്കലായിപ്പോകും.

തീഹാര്‍ ജയിലിലേക്ക്
ശശികല സുരക്ഷാ പ്രശ്നം ഉയര്‍ത്തി ജയില്‍ മാറ്റം ആവശ്യപ്പെടുകയാണെങ്കില് ചെന്നൈയിലേക്കല്ല നേരെ തീഹാര്‍ ജയിലിലേക്കാകും ചിന്നമ്മ പോകേണ്ടിവരിക. ഇന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷിതമായ ജയിലാണ് തലസ്ഥാന നഗരിയായ ദില്ലിയിലെ തീഹാര്‍ ജയില്‍. അങ്ങനെ ഒരു പണിയാണ് ഇക്കാര്യത്തില്‍ കടുംപിടുത്തം പിടിച്ചാല്‍ ശശികലയെ കാത്തിരിക്കുന്നത്

മറ്റുള്ള പ്രതികളെ മാറ്റി
ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയ്ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ജയിലിനകത്തെ മറ്റു കൊടുംകുറ്റവാളികളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. സയനൈഡ് മല്ലിക ഉള്‍പ്പെടെയുള്ള കൊടും കുറ്റവാളികളാണ് ശശികലയുടെ സെല്ലിന് സമീപത്തുള്ളത്. സയനൈഡ് മല്ലികയെ ബെല്‍ഗാവ് സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയത്.

ഇനിയും ആളുകളെ മാറ്റും
അധികം വൈകാതെ കൂടുതല്‍ കുറ്റവാളികളെ ജയില്‍ മാറ്റുമെന്നാണ് സൂചന. മോഷണത്തിന് വേണ്ടി ആറ് സ്ത്രീകളെ സയനേഡ് നല്കി കൊലപ്പെടുത്തിയ സയനേഡ് മല്ലികയായിരുന്നു ശശികലയുടെ തൊട്ടടുള്ള സെല്ലിലുണ്ടായിരുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മല്ലികയെ ശശികലയുടെ സുരക്ഷ കണക്കിലെടുത്താണ് ജയില്‍ മാറ്റിയത്.

അണിയറ നീക്കം ശക്തം
ശശികലയെ തമിഴ്നാട്ടിലെ ജയിലിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ ശക്തമായി നടക്കുന്നുണ്ട്. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും സഹോദരീപുത്രനുമായ ദിനകരന് കഴിഞ്ഞ ദിവസം ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് ദിനകരനും മറ്റൊരു സഹോദരീപുത്രനായ ദീപക് ജയറാമും ചേര്‍ന്നു ശശികലയെ ജയിലില്‍ സന്ദര്‍ശിച്ചത്. ഏകദേശം അരമണിക്കൂറോളം ഇവര്‍ ശശികലയുമായി സംസാരിച്ചു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications