കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗണ്‍ നീട്ടിയാല്‍ രാജ്യത്തെ മരണനിരക്ക് ഉയരും; ആശങ്കപ്രകടിപ്പിച്ച് ഇന്‍ഫോസിസ് സ്ഥാപകന്‍

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ മെയ് നാല് മുതല്‍ ചില ജില്ലകളില്‍ ഇളവ് അനുവദിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ സ്ഥിതി മെച്ചപ്പെട്ടെന്നും മെയ് മൂന്ന് വരെ ഈ നിയന്ത്രണങ്ങള്‍ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതസമയത്താണെന്നും അത് ഫലപ്രദമാണെന്നും ആഭ്യന്ത്ര മന്ത്രാലയം അറിയിക്കുന്നു.

അതേസമയം രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ നീട്ടിയീല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന ആശങ്ക പ്രകടിപ്പിച്ച് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തി. ലോക്ക്ഡൗണ്‍ തുടര്‍ന്നാല്‍ കൊറോണയെ തുടര്‍ന്ന് മരണപ്പെട്ടവരേക്കാള്‍ കൂടുതല്‍ പേര്‍ പട്ടിണി കൊണ്ട് മരണപ്പെട്ടുമെന്നും നാരായണ മൂര്‍ത്തി പറഞ്ഞു.

മരണനിരക്ക് വര്‍ധിക്കും

മരണനിരക്ക് വര്‍ധിക്കും

'ഈ അവസ്ഥയില്‍ കൂടുതല്‍ കാലം രാജ്യത്തിന് തുടരാന്‍ കഴിയില്ലെന്ന് നമ്മള്‍ മനസിലാക്കണം. കാരണം ചിലപ്പോള്‍ കൊറോണ മരണനിരക്കിനേക്കാള്‍ കതൂടുതലായി രാജ്യത്ത്് പട്ടിണി മരണങ്ങള്‍ ഉയര്‍ന്നേക്കാം' നാരായണ മൂര്‍ത്തി പറഞ്ഞു. കൊറോണ വൈറസിനെ സാധാരണമായി കണക്കാക്കി കഴിയുന്നവരെ ജോലിയിലേക്ക് പോകാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ രോഗം ബാധിച്ചവരുടെ എണ്ണം വളരെ കുറമാണെന്നും നാരായണ മൂര്‍ത്തി പറഞ്ഞു.

പരിഭ്രാന്തരാവേണ്ട

പരിഭ്രാന്തരാവേണ്ട

വിവിധ കാരണങ്ങളാല്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം 9 മില്ല്യണ്‍ പേര്‍ മരണപ്പെടുന്നുണ്ടെന്നും അതില്‍ നാലിലൊന്ന് മലിനീകരണം കൊണ്ടാണെന്നും ലോകത്ത് ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ട രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. 'രാജ്യത്ത് 9 മില്ല്യണ്‍ ആളുകള്‍ സ്വാഭാവികമായി മരണപ്പെടുമ്പോള്‍ ഈ രണ്ട് മാസം കൊണ്ട് 1000 പേര്‍ മരണപ്പെട്ടതില്‍ പരിഭ്രാന്തിപെടേണ്ടതില്ല.' നാരായണ മൂര്‍ത്തി പറഞ്ഞു.

ഉപജീവനം നഷ്ടപ്പെട്ടു

ഉപജീവനം നഷ്ടപ്പെട്ടു

190 ദശലക്ഷം ഇന്ത്യക്കാര്‍ അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരാണ്. ഇവരില്‍ ഭൂരിഭാഗത്തിനും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഉപജീവനം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് ഇനിയും തുടരുകയാണെങ്കില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുമെന്നും നിരവധി പേര്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെടുമെന്നും നാരായണ മൂര്‍ത്തി പറഞ്ഞു.

 ജിഎസ്ടി പിരിക്കല്‍

ജിഎസ്ടി പിരിക്കല്‍


രാജ്യത്തെ ഭൂരിപക്ഷം ബിസിനസ് സംരംഭകര്‍ക്കും അവരുടെ വരുമാനത്തിന്റെ 15-20 ശതമാനം ഇവരെ ഇടിവ് ഉണ്ടാക്കി. ഇത് സര്‍ക്കാരിന്റെ നികുതി, ജിഎസ്ടി പിരിക്കല്‍ എന്നിവയെ ബാധിക്കും. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 4.5 ശതമാനത്തില്‍ നിന്നും 1.9 ശതമാനമായി കുറയുമെന്ന് ഐഎംഎഎഫ് കണക്കാക്കിയിട്ടുണ്ടെന്നും നാരായണ മൂര്‍ത്തി പറഞ്ഞു.

 ഇന്ത്യന്‍ ജീനുമായി അനുയോജ്യമാകുമോ

ഇന്ത്യന്‍ ജീനുമായി അനുയോജ്യമാകുമോ

കൊറോണ പടര്‍ന്നു പിടിക്കുമ്പോഴും രാജ്യത്ത് പരിശോധന നിരക്ക് കുറവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വൈറസിനെതിരെ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ആഗോളതലത്തില്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും അത് ഇന്ത്യന്‍ ജീനുമായി അനുയോജ്യമാകുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്നും നാരായണ സ്വാമി ആശങ്ക പ്രകടിപ്പിച്ചു.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam
കൊറോണ

കൊറോണ

രാജ്യത്ത് ഏറ്റവും അവസാനമായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക പ്രകാരം 1008 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഇന്നലെയായിരുന്നു. 73 മരണം. ഇതുവരെ 31787 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 129 ജില്ലകളാണ് ഹോട്ട്സ്പോട്ട് അല്ലങ്കില്‍ റെഡ്സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ ഇത് 170 ആയിരുന്നു. 325 ഗ്രീന്‍ സോണുകളില്‍ നിന്ന് 307 ആയി കുറച്ചിട്ടുമുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രാലയത്തെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
If The Lockdown Continues, Death Rate Will Increase Said Infosys Founder NR Narayana Murthy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X