• search

ഗോവൻ ചലച്ചിത്രമേളയിൽ സ്മൃതി ഇറാനി വകുപ്പിന്റെ കൈകടത്തൽ; പ്രതിഷേധം അറിയിച്ച് ജൂറി അധ്യക്ഷന്റെ രാജി

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദില്ലി: സനൽകുമാർ ശശിധരന്റെ എസ് ദുർഗയ്ക്കും രവിജാദവിന്റെ മറാത്തി ചിത്രം ന്യൂഡിനും ഗോവയില്‍ നടക്കുന്ന 48-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിനുള്ള അന്തിമ പട്ടികയില്‍ വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ജൂറി ചെയർമാൻ സുജോയ് ഘോഷ് രാജിവെച്ചു. നഗ്ന മോഡലുകളുടെ കഥ പറയുന്ന ന്യൂഡ് ആയിരുന്നു ജൂറി ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി കണ്ടുവച്ചിരുന്നത്. ന്യൂഡിന് പകരം വിനോദ് കാപ്രിയുടെ പിഹുവാകും ഇനി ഉദ്ഘാടന ചിത്രം. സ്മൃതി ഇറാനി ഭരിക്കുന്ന ഐ&ബി മന്ത്രാലയം ഇടപെട്ടാണ് ചിത്രങ്ങൾക്ക് വില്കക് ഏർപ്പെടുത്തിയത്. വിലക്ക് ഏർപ്പെടുത്തിയ രണ്ട് ചിത്രങ്ങളും ഇന്ത്യ പനോരമ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കാനായിരുന്നു തീരുമാനിച്ചത്.

  നവംബർ 20 മുതൽ 28 വരെയാണ് രാജ്യന്തര ചലച്ചിത്രേത്സവം നടക്കുന്നത്. ഇവയടക്കം 24 ചിത്രങ്ങളാണ് പതിമൂന്നംഗ ജൂറി തിരഞ്ഞെടുത്തത്. എന്നാല്‍, ജൂറി അംഗങ്ങള്‍ അറിയാതെയാണ് ചിത്രങ്ങള്‍ മന്ത്രാലയം പ്രദര്‍ശിപ്പിക്കാനുള്ള ചിത്രങ്ങളുടെ അന്തിമ പട്ടികയില്‍ നിന്നൊഴിവാക്കിയത്. ചിത്രങ്ങള്‍ ഒഴിവാക്കാനുള്ള വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നീക്കം അമ്പരപ്പിച്ചുവെന്ന് സനല്‍ കുമാര്‍ ശശിധരനും ജാദവും വ്യക്തമാക്കി. ജോളി എല്‍. എല്‍.ബി, ന്യൂട്ടണ്‍, ബാഹുബലി 2, വെന്റിലേറ്റര്‍ തുടങ്ങിയ മുഖ്യധാര ചിത്രങ്ങള്‍ സുജോയ് ഘോഷ് അധ്യക്ഷനായ ജൂറി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളത്തില്‍ നിന്ന് മഹേഷ് നാരായണന്റെ ടേക്ക് ഓഫ് മാത്രമാണ് ഇപ്പോൾ പട്ടികയിലുള്ളത്.

  Sujay Ghosh

  സമകാലിക സിനിമകളിൽ മികച്ച ചിത്രങ്ങലാമ് എസ് ദുർഗയും ന്യൂഡും. ഇപ്പോഴത്തെ ഇന്ത്യൻ സ്ത്രീകളുടെ അവസ്ഥ വ്യക്തമായി വരച്ചു കാട്ടുന്ന ചിത്രങ്ങലാണ് ഇവയെന്ന് ജൂറി മെമ്പറായ അപൂർവ്വ അസ്രാണി ട്രീറ്റ് ചെയ്തിട്ടുണ്ട്. 153 എൻട്രികളിൽ നിന്ന് അഞ്ച് മുഖ്യധാരാ ചിത്രങ്ങൾ ഉൾപ്പെടെ 26 ചിത്രങ്ങളാണ് ഇന്ത്യൻ പനോരമ വിഭാഗത്തിൽ‌ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നത്. മലയാള ചിത്രം എസ് ദുർഗയും മറാത്തി ചിത്രം ന്യൂഡും പ്രദർശിപ്പിക്കേണ്ടെന്ന കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ തീരുമാനത്തിന് പിന്നാലെയായിരുന്നു ഐഎഫ്എഫ്ഐ ജൂറി ചെയർമാൻ സുജോയ് ഘോഷ് രാജിവെച്ചത്. ഇത് എന്തായാലും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനും കേന്ദ്രസർക്കാരിനും എതിരായ ശക്തമായ പ്രതിഷേധത്തിന് ആക്കം കൂട്ടും.

  English summary
  Amid allegations that two movies selected by a 13-member jury for the Indian Panorama section of the 48th International Film Festival of India (IFFI) were removed from the final list by the I&B Ministry, the panel’s head Sujoy Ghosh has stepped down from the post. Ghosh, director of the Bollywood hit Kahaani, confirmed to The Indian Express that he has resigned as head of the jury but declined to offer any comment.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more